പാരീസ് സെന്റ് ജെർമെയ്ൻ പോർച്ചുഗൽ സ്‌ട്രൈക്കർ ഗോങ്കലോ റാമോസിനെ ബെൻഫിക്കയിൽ നിന്ന് സീസൺ ലോൺ ലോണിൽ സൈൻ ചെയ്തിരിക്കുകയാണ്.21 കാരനായ സ്‌ട്രൈക്കർ 2023/23 സീസണിൽ ബെൻഫിക്കയ്‌ക്കായി 30 തവണ കളിക്കുകയും ലീഗിൽ 19 ഗോളുകൾ നേടുകയും ചെയ്തു. സീസണിൽ മൊത്തം 47 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളും 12 അസിസ്റ്റും സ്വന്തമാ പേരിൽ ചേർത്തു .2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ പോർച്ചുഗലിനായി മികച്ച പ്രകടനമാണ് താരം നടത്തിയത്.
“പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരാൻ കഴിഞ്ഞതിൽ വലിയ അഭിമാനവും അതിയായ സന്തോഷവുമുണ്ട്. ഏറ്റവും മികച്ച സ്ക്വാഡുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് PSG”ഗോങ്കലോ റാമോസ് പറഞ്ഞു.12-ാം വയസ്സിൽ ക്ലബ്ബിന്റെ അക്കാദമിയിൽ ചേർന്നതിന് ശേഷം 2020-ൽ ബെൻഫിക്കയ്ക്കായി റാമോസ് അരങ്ങേറ്റം കുറിച്ചു, പോർച്ചുഗീസ് ചാമ്പ്യനുവേണ്ടി 106 മത്സരങ്ങളിൽ നിന്ന് 16 അസിസ്റ്റുകളോടെ 41 ഗോളുകൾ നേടി.
ഖത്തർ വേൾഡ് കപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ 22 കാരൻ ഹാട്രിക്ക് നേടിയിരുന്നു.സ്വിറ്റ്‌സർലൻഡിനെ 6-1 നു പോർട്ടുഗൽ വിജയിച്ച മത്സരത്തിലാണ് 22 കാരൻ ഹാട്രിക്ക് നേടിയത്.റാമോസിന്റെ മികച്ച ഗോൾ സ്‌കോറിംഗ് കഴിവും ബോക്സിനുള്ളിലെ ബുദ്ധിപരമായ ചലനവുമാണ് പിഎസ്ജിയെ ആകർഷിച്ചത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും റാമോസിൽ താല്പര്യവുമായി എത്തിയിരുന്നു.
🔴 #WelcomeGonçaloRamos 🔵 pic.twitter.com/ROVusV69bn
— Paris Saint-Germain (@PSG_inside) August 7, 2023
ജൂലൈയിൽ മാനേജർ ക്രിസ്‌റ്റോഫ് ഗാൽറ്റിയറിനെ പുറത്താക്കി പകരം ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും മുൻ കോച്ച് ലൂയിസ് എൻറിക്വെയെ നിയമിച്ച പിഎസ്‌ജിയിൽ മാർക്കോ അസെൻസിയോ, മിലൻ സ്‌ക്രീനിയർ, ലീ കാങ്-ഇൻ, ഹ്യൂഗോ എകിറ്റികെ, ലൂക്കാസ് ഹെർണാണ്ടസ്, മാനുവൽ ഉഗാർട്ടെ എന്നിവരെ സ്വന്തമാക്കിയിരുന്നു.ലീഗ് 1 ചാമ്പ്യൻ ബാഴ്‌സലോണയിൽ നിന്ന് ഫ്രാൻസ് ഫോർവേഡ് ഔസ്മാൻ ഡെംബെലെയെയും സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്.