“മെസ്സിയും ലെവെൻഡോസ്‌കിയും നേർക്ക് നേർ , ഖത്തറിലേക്കുള്ള ഗ്രൂപ്പുകൾ തീരുമാനമായി ” |FIFA World Cup |Qatar 2022

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആകാംഷക്ക് അവസാനം കുറിച്ചുകൊണ്ട് ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. മരണ ഗ്രൂപ്പ് ഇല്ല എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. ഗ്രൂപ്പ് ഇയിലാണ് ഇവര്‍ മത്സരിക്കുക. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇക്വഡര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍. ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ, പ്ലേ ഓഫ് വിന്നർ എന്നിവർ മത്സരിക്കും.ഗ്രൂപ്പ് സിയിൽ മെസ്സിയുടെ അർജന്റീനക്ക് ഒപ്പം മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളും ഉണ്ട്.നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ആണ്. ഫ്രാൻസിനൊപ്പം ഡെന്മാർക്ക്, ടുണീഷ്യ എന്നീ ടീമുകളും ഒപ്പം ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് ജയിച്ചു വരുന്ന ഒരു ടീമും ഉണ്ടാകും.

കഴിഞ്ഞ ലോകകപ്പിൽ സെമി വരെ എത്തിയ ബെൽജിയം ഗ്രൂപ്പ് എഫിലാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫിൽ ഉണ്ട്. ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും ഈ ഗ്രൂപ്പിൽ ഉണ്ട്. ഒപ്പം നീണ്ട കാലത്തിനു ശേഷം ലോകകപ്പിന് എത്തിയ കാനഡയും ഉണ്ടാകും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ്. ബ്രസീലിനൊപ്പം സ്വിറ്റ്സർലാന്റ്, സെർബിയ, കാമറൂൺ എന്നിവരും ഉണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ കളിക്കും. പോർച്ചുഗലിന് ഒപ്പം ഉറുഗ്വേ ഗ്രൂപ്പിൽ ഉണ്ട്. കൊറിയയും ഘാനയും ഉണ്ട്.

ഗ്രൂപ്പ് എ; ഖത്തർ, നെതർലന്റ്സ്, സെനഗൽ, ഇക്വഡോർ,

ഗ്രൂപ്പ് ബി; ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ, പ്ലേ ഓഫ് വിന്നർ

ഗ്രൂപ്പ് സി; അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഡി; ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പ്ലേ ഓഫ് വിന്നർ 1

ഗ്രൂപ്പ് ഇ; സ്പെയിൻ, ജർമ്മനി, ജപ്പാൻ, പ്ലേ ഓഫ് വിന്നർ

ഗ്രൂപ്പ് എഫ്; ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ

ഗ്രൂപ്പ് ജി; ബ്രസീൽ, സ്വിറ്റ്സർലാന്റ്, സെർബിയ, കാമറൂൺ

ഗ്രൂപ്പ് എച്; പോർച്ചുഗൽ, ഉറുഗ്വേ, കൊറിയ, ഘാന

Rate this post