റിചാലിസന്റെ ഇരട്ട ഗോളിൽ സെർബിയയുടെ പ്രതിരോധം പൊളിച്ചടുക്കി ബ്രസീൽ |Qatar 202|Brazil

ഖത്തർ ലോകകപ്പിൽ തകർപ്പൻ തുടക്കവുമായി ബ്രസീൽ. ആവേശകരമായ മത്സരത്തിൽ കരുത്തരായ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്, ടോട്ടൻഹാം സ്‌ട്രൈക്കർ റിചാലിസൺ ആണ് ബ്രസീലിന്റെ രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയിലാണ് ബ്രസീൽ രണ്ടു ഗോളുകളും നേടിയത്.

ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് മുന്നേറിയെങ്കിലും അവസരം മുതലാക്കാൻ സാധിച്ചില്ല.21-ാം മിനിറ്റില്‍ കസെമിറോയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 26-ാം മിനിറ്റിൽ ടാഡിച്ച് വലത് വിംഗില്‍ നിന്ന് മിട്രോവിച്ചിനെ ലക്ഷ്യമാക്ക് ക്രോസ് ചെയ്‌തെങ്കിലും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി.ഇതിനിടെ 28-ാം മിനിറ്റില്‍ തിയാഗോ സില്‍വ വിനീഷ്യസിന് നല്‍കിയ നല്‍കിയ മികച്ചൊരു ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചു.

35-ാം മിനിറ്റിലാണ് ഗോളെന്നുറച്ച അവസരം ബ്രസീലിന് ലഭിച്ചത്. റഫീഞ്ഞയും ലൂകാസ് പക്വേറ്റയും നടത്തിയ മുന്നേറ്റം സെര്‍ബിയന്‍ ബോക്‌സിലേക്ക്. പിന്നീട് ഗോള്‍ കീപ്പര്‍മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയുടെ ഷോട്ട് ഫലം കണ്ടില്ല. ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍.ഒന്നാം പകുതിയുടെ അവസാനത്തിലും ബ്രസീലിന്റെ മുന്നേറ്റം കണ്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു ,പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മികവ് പുലർത്തിയെങ്കിലും ഗോൾ മാത്രം ആദ്യ പകുതിയിൽ ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീലിയൻ മുന്നേറ്റം നടത്തിയെങ്കിലും റഫീന്യയുടെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു. രണ്ടാം പകുതിയിൽ ബ്രസീൽ ആക്രമണം കൂടുതൽ ശക്തമാക്കി,,വലതു വിങ്ങിലൂടെ റാഫിഞ്ഞയും ഇടതു വിങ്ങിലൂടെ വിനീഷ്യസ് ജൂനിയറും നിരന്തരം സെർബിയൻ ബോക്സിലേക്ക് ആക്രമിച്ച് കയറിക്കൊണ്ടിരുന്നു. 60 ആം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയുടെ ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 62 ആം മിനുട്ടിൽ സെർബിയയുടെ പ്രതിരോധം തകർത്ത് ബ്രസീൽ മുന്നിലെത്തി. നെയ്മറിൽ നിന്നും പാസ് സ്വീകരിച്ച വിനീഷ്യസ് ഗോൾ ലക്ഷ്യമാക്കി ഷോട്ട് തൊടുത്തെങ്കിലും ഗോൾ കീപ്പർ തടുത്തിട്ടു എന്നാൽ റീബൗണ്ടിൽ റിചാലിസൺ പന്ത് വലയിലെത്തിച്ചു.

72 ആം മിനുട്ടിൽ തകർപ്പൻ അക്രോബാറ്റിക് ഗോളിലൂടെ റിചാലിസൺ ബ്രസീലിന്റെ രണ്ടാമത്തെ ഗോൾ നേടി, ഇടതു വശത്തു നിന്നും വിനീഷ്യസ് കൊടുത്ത പാസ് മനോഹരമായി നിയന്ത്രിച്ച് മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി. 81 ആം മിനുട്ടിൽ കാസെമിറോയുടെ മികച്ചൊരു ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. തൊട്ടടുത്ത മിനുട്ടിൽ റോഡ്രിഗോക്കും മികച്ച അവസരം ലഭിച്ചെങ്കിലും സെർബിയൻ പ്രതിരോധത്തിൽ തട്ടി മടങ്ങി.ബ്രസീലിയന്‍ മുന്നേറ്റനിരയുടെ ഷോട്ടുകള്‍ സെര്‍ബിയന്‍ ഗോളി തട്ടിയകറ്റികൊണ്ടിരുന്നു.റോഡ്രിഗോ ബോക്‌സിന്റെ അരികിൽ ഒരു കൃത്യമായ പാസ് സ്വീകരിക്കുകയും നിർഭാഗ്യവശാൽ താരത്തിന്റെ സ്ട്രൈക്ക് ബാറിന് മുകളിലൂടെ പോയി.

Rate this post