സെർബിയക്കെതിരെ ബ്രസീലിയൻ താരം റിചാലിസൺ നേടിയ വണ്ടർ ഗോൾ |Qatar 2022 |Richarlison

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ സെർബിയക്കെതിരെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാനറി പടയുടെ ജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ടോട്ടൻഹാം സ്‌ട്രൈക്കർ റിചാലിസൺ ആണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്.

62 ആം മിനുട്ടിൽ ആണ് റിചാലിസൺ ആദ്യ ഗോൾ നേടുന്നത്, വിനീഷ്യസ് ജൂനിയറിൽ ഷോട്ട് ഗോൾകീപ്പർ തടുത്തപ്പോൾ റീ ബൗണ്ടിൽ റിചാലിസൺ അനായാസം പന്ത് വലയിലാക്കി ബ്രസീലിനു ലീഡ് നേടിക്കൊടുത്തു. 72 ആം മിനുട്ടിലാണ് റിച്ചാലിസോന്റെ മനോഹരമായ ഗോൾ പിറക്കുന്നത്. ഇടതു വിങ്ങിൽ നിന്നും നെയ്മറിൽ നിന്നും പന്ത് സ്വീകരിച്ച് വിനീഷ്യസ് ജൂനിയർ ബോക്സിന്റെ അരികിൽ നിന്നും ഡിഫെൻഡർമാരെ വെട്ടിച്ച് വലം കാൽ കൊണ്ട് റിച്ചാലിസാണ് പാസ് കൊടുക്കുന്നു. തന്റെ കാൽ കൊണ്ട് നിയന്ത്രിച്ച പന്ത് താരത്തിന്റെ തലക്ക് മുകളിലേക്ക് പൊന്തി ഒന്നും നോക്കാതെ ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ടോട്ടൻഹാം സ്‌ട്രൈക്കർ പന്ത് വലയിലാക്കി.

ഇതുവരെ ടൂർണമെന്റ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ടോട്ടൻഹാമിനായി ഈ സീസണിൽ അത്ര മികച്ച നല്ല പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത റിചാലിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് പലരുടെയും നെറ്റിചുളിച്ചിരുന്നു. ആഴ്‌സണൽ താരം ഗബ്രിയേൽ ജീസസ് ആണ് റിചാലിസണിനേക്കാൾ മികച്ചത് എന്ന അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. എന്നാൽ പരിശീലകൻ ടിറ്റെ താരത്തിൽ വിശ്വാസമർപ്പിക്കുകയും അത് കാത്തു സൂക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

തന്റെ രാജ്യത്തിനായുള്ള സ്പർസ് സ്‌ട്രൈക്കറുടെ ഫോം അടുത്ത മാസങ്ങളിൽ ജീസസിനേക്കാൾ മികച്ചതായിരുന്നു എന്ന് ബ്രസീൽ ബോസ് ടൈറ്റിന് നന്നായി അറിയാം.തന്റെ അവസാന ആറ് ബ്രസീൽ ഔട്ടിംഗുകളിൽ ഏഴ് ഗോളുകൾ റിചാലിസൺ നേടിയിട്ടുണ്ട്.

Rate this post