❝അടുത്ത സീസണിൽ യുവന്റസിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കാവുമോ ?❞

വളരെ കാലം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാൻ പോയ 36 കാരൻ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. വരാനിരിക്കുന്ന പുതിയ സീസണിൽ യുവന്റസിന്റെ പ്രതീക്ഷകൾ റൊണാൾഡോക്ക് നിറവേറ്റാൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ ഉറ്റുനോക്കുന്നത്. വ്യക്തിഗതമായി മികവ് പുലർത്താൻ സാധിക്കുന്നുണ്ടെങ്കിലും ടീമിന് വിജയങ്ങൾ കൊണ്ട് വരൻ റോണോക്ക് സാധിച്ചിരുന്നില്ല. അടുത്ത സീസണിൽ റൊണാൾഡോ കൂടുതൽ ഉത്തരവാദിത്തം’ കൈകാര്യം ചെയ്യേണ്ടിവരുമെന്ന്’ യുവന്റസ് ബോസ് മാസിമിലിയാനോ അല്ലെഗ്രി മുന്നറിയിപ്പ് നൽകിയിരുന്നു.

2020-21 സീസണിൽ മോശം പ്രകടനമാണ് ക്ലബ് കാഴ്ചവെച്ചത്. സിരി എ യിലും ചാമ്പ്യൻസ് ലീഗിലും നിരാശ നൽകുന്ന പ്രകടനം ആയിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ സീസണിലെ യുവന്റസിനായി 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടും വിമർശനത്തിന് കുറവുണ്ടായില്ല. പ്രതിവർഷം 29 മില്യൺ ഡോളർ ശമ്പളം പറ്റുന്ന റൊണാൾഡോ ക്ലബിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ആരോപണം ഉയരുകയും ചെയ്തു. റൊണാൾഡോയെ 2018 ൽ ടൂറിനിൽ എത്തിക്കുമ്പോൾ ക്ലബ് ലക്ഷ്യമിട്ടിരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. എന്നാൽ മൂന്നു സീസണിലും നിരാശ ആയിരുന്നു ഫലം.

അടുത്ത സീസണിൽ നഷ്ടപ്പെട്ടുപോയ സിരി എ കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മാസിമിലിയാനോ അല്ലെഗ്രിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. നിരാശാജനകമായ 2020-21 കാമ്പെയ്ൻ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു സമയത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും സംശയത്തിലായിരുന്നു. ഗുണനിലവാരത്തിലും ഒത്തുചേരലിലും സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാനെക്കാൾ മൈലുകൾ പിന്നിലാണെങ്കിലും മസിമിലിയാനോ അല്ലെഗ്രി യുവന്റസിലേക്കുള്ള തിരിച്ചുവരവ് ബിയാൻകോണേരി കിരീടം ഒരിക്കൽ കൂടി പ്രിയപ്പെട്ടതാക്കാൻ സാധ്യതയുണ്ട്.

തന്റെ നേരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനുള്ള അവസരമായി റൊണാൾഡോ അടുത്ത സീസണിനെ കാണുന്നു. സിരി എ യോടൊപ്പം ചാമ്പ്യൻസ് ലീഗും റൊണാൾഡോയും യുവന്റസ് ലക്ഷ്യം വെക്കുന്നുണ്ട്. 1996 ൽ കിരീടം നേടിയതിനു ശേഷം യുവന്റസിന് ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല.2015 ലും 2017 ലുംഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി.

Rate this post