“റൊണാൾഡോ യുവന്റസിൽ നിന്ന് കുറച്ച് കൂടി നേരത്തെ പോകണമായിരുന്നു”

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് മനസ് തുറന്ന് ഇറ്റാലിയൻ പ്രതിരോധ താരം ജിയോർജിയോ കില്ലീനി. കഴിഞ്ഞ ഓഗസ്റ്റിൽ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ പെട്ടെന്നുള്ള തീരുമാനം യുവന്റസിനെ ഞെട്ടിച്ചുവെന്നും, ഇതിനെ തുടർന്ന് ക്ലബ് കനത്ത തിരിച്ചടി നേരിട്ടുവെന്നും കില്ലീനി പറഞ്ഞു.

ക്രിസ്റ്റിയാനോ റൊണാൾഡോ കുറച്ച് കൂടി നേരത്തെ പോകുന്നതായിരുന്നു യുവന്റസിന് നല്ലത്. അങ്ങനെ ആയിരുന്നെങ്കിൽ തങ്ങൾക്ക് നന്നായി തയ്യാറെടുക്കാൻ സമയം ലഭിക്കുമായിരുന്നുവെന്നും യുവന്റസ് ക്യാപ്റ്റൻ കൂടിയായ സീനിയർ താരം കൂട്ടിച്ചേർത്തു.മൂന്ന് വർഷം ടൂറിനിൽ ചെലവഴിച്ചതിന് ശേഷം റൊണാൾഡോ അലയൻസ് സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുമെന്ന് ഉടനീളം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ മാത്രമാണ് പോർച്ചുഗീസ് സൂപ്പർ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നത്.

യുവന്റസ് ഒരു പുനരുജ്ജീവന പദ്ധതിയിലൂടെയാണ് കടന്നു പോകുന്നതെന്നും റൊണാൾഡോ കൂടി ഉണ്ടായിരുന്നെങ്കിൽ അതിനു മൂല്യം വാർഷിച്ചേനെ എന്നും കെല്ലിനി പറഞ്ഞു.ഞങ്ങൾ അത് സന്തോഷത്തോടെ ചൂഷണം ചെയ്യുമായിരുന്നു, പക്ഷേ റൊണാൾഡോ ഭാവിയെക്കാൾ വർത്തമാനത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചേക്കാം അത് കൊണ്ടായിരുന്നു ക്ലബ് വിട്ടു പോയത്.

റൊണാൾഡോ പെട്ടെന്ന് ടീം വിട്ടതോടെ താളം നഷ്ടപ്പെട്ട യുവന്റസ് സീസണിലെ ആദ്യ മത്സരങ്ങളിൽ പതറിയ ശേഷമാണ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്.ദയനീയമായ ഫോമിലാണ് യുവന്റസ് സീസൺ ആരംഭിച്ചത്, കാമ്പെയ്‌നിലെ അവരുടെ ആദ്യ നാല് സീരി എ മത്സരങ്ങളിലൊന്നും വിജയിക്കാൻ കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗിലെയും സിരി എയിലെയും തുടർച്ചയായ മത്സരങ്ങൾ വിജയിച്ച് ഇപ്പോൾ പഴയ ഫോമിലേക്ക് ഉയർന്നിരിക്കുകയാണ് മാക്സ് അലെഗ്രി പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും തലപ്പൊക്കമുള്ള ക്ലബായ യുവന്റസ്.ഇപ്പോൾ ഏഴ് മത്സരങ്ങളിൽ തോൽവിയറിയാതെ യുവന്റസ് മുന്നേറുകയാണ് .ഡെർബി ഡി ഇറ്റാലിയയിൽ ഞായറാഴ്ച യുവന്റസ് ഇന്റർ മിലൻ നേരിടും.

ക്രിസ്റ്റിയാനോ റൊണാൾഡോയാകട്ടെ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നിർണായക പ്രകടനം പുറത്തെടുത്ത് ടീമിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റാക്കെതിരെ അവസാന നിമിഷത്തിൽ നേടിയ ഗോളോടെ വീണ്ടും ഫോമിലെത്തിയിരിക്കുകയാണ് സൂപ്പർ താരം.

Rate this post