മാറ്റങ്ങളോടെ കൂടുതൽ കരുത്തുറ്റ ടീമിനെ ഇറക്കാൻ സ്‌കലോണി, ജമൈക്കക്കെതിരെയുള്ള അർജന്റീനയുടെ പോസിബിൾ ലൈനപ്പ്

കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെതിരെ മികച്ച വിജയം നേടിക്കൊണ്ട് അപരാജിത കുതിപ്പ് തുടരാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയത് ലൗറ്ററോ മാർട്ടിനസായിരുന്നു.

ഇനി അർജന്റീന ജമൈക്കക്കെതിരെയാണ് അടുത്ത മത്സരം കളിക്കുക.സെപ്റ്റംബർ 28 ആം തീയതി ബുധനാഴ്ച പുലർച്ചെ 5:30ന് തന്നെയാണ് ഈ മത്സരം നടക്കുക. അമേരിക്കയിലെ ന്യൂ ജേഴ്സിയാണ് ഈ മത്സരത്തിന് വേദിയാവുക.

ഈ മത്സരത്തിനുള്ള സാധ്യത ഇലവൻ അർജന്റീനയിലെ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാറ്റങ്ങളോടെ കൂടുതൽ കരുത്തുറ്റ ടീമിനെ ഇറക്കാനാണ് പരിശീലകനായ സ്‌കലോണി ഉദ്ദേശിക്കുന്നത്. പരിശീലനത്തിന്റെ അടിസ്ഥാനത്തിലുള്ള പോസിബിൾ ലൈനപ്പ് ആണ് ഇവർ നൽകിയിട്ടുള്ളത്. ഒരുപക്ഷേ വരുംദിവസങ്ങളിൽ ഇതിലും മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഗോൾ കീപ്പറായി കൊണ്ട് ഇടം നേടിയിരുന്നത് ജെറോണിമോ റുള്ളിയായിരുന്നു. എന്നാൽ ഈ മത്സരത്തിന് സൂപ്പർ താരം എമിലിയാനോ മാർട്ടിനസ് തിരിച്ചെത്തിയേക്കും. അതേസമയം പ്രതിരോധനിരയിൽ വൻ അഴിച്ചുപണി സ്‌കലോണി നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.ജർമ്മൻ പെസല്ല,ലിസാൻഡ്രോ മാർട്ടിനസ്,ടാഗ്ലിയാഫിക്കോ എന്നിവർ പുറത്തിരിക്കേണ്ടി വരും. പകരം സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ,ഓട്ടമെന്റി,അക്കൂന എന്നിവർ ഇടം നേടും.

മിഡ്ഫീൽഡിൽ മാറ്റങ്ങൾ ഉണ്ടാവില്ല. അറ്റാക്കിങ് നിരയിൽ പപ്പു ഗോമസിന് പകരം എയ്ഞ്ചൽ ഡി മരിയ ഇടം കണ്ടെത്തിയേക്കും. അർജന്റീനയുടെ നിലവിലെ സാധ്യത ഇലവൻ ഇതാണ്.Dibu Martínez; Molina, Cristian Romero, Otamendi, Acuña; De Paul, Paredes, Lo Celso; Lionel Messi, Lautaro Martínez and Ángel Di María

ഒരുപാട് സൂപ്പർതാരങ്ങൾ തിരിച്ചെത്തുന്ന ഒരു മത്സരം കൂടിയായിരിക്കും ജമൈക്കക്കെതിരെയുള്ള മത്സരം. അതുകൊണ്ടുതന്നെ വലിയ ഒരു വിജയം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Rate this post