❝നെയ്മറിനെക്കുറിച്ചുള്ള കിംവദന്തികൾ പൂർണ്ണമായും വ്യാജമായിരുന്നു❞|Kylian Mbappe |Lionel Messi

ബ്രസീലിയൻ താരം നെയ്മറും ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയും പിഎസ്ജിയുടെ മുന്നണി പോരാളികളാണ്. കഴിഞ്ഞ സീസൺ മുതൽ ഇവരുടെ ഇടയിലെ കാര്യങ്ങൾ അത്ര സുഗമമായല്ല പോയി കൊണ്ടിരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ അത് കൂടുതൽ വഷളായി മാറുകയും ചെയ്തു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇരു താരങ്ങളും ക്ലബ് വിദ്ധാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. എംബപ്പേ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ ചേരുമെന്ന് എല്ലവരും പ്രതീക്ഷിച്ചെങ്കിലും ഫ്രഞ്ച് ക്ലബ്ബുമായി കരാർ പുതുക്കുകയാണ് ഉണ്ടായത്. ഫ്രഞ്ച് താരം കരാർ പുതിക്കിയതോടെ ബ്രസീലിയൻ ക്ലബ് വിടാനുള്ള സാധ്യതകൾ ഉണ്ടെന്ന റിപോർട്ടുകൾ പുറത്ത് വരികയും ചെയ്തു. എന്നാൽ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടുന്നത് നെയ്മർ പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയാണ് പിഎസ്ജിയുടെ ക്ലബ് ഉപദേഷ്ടാവ് ലൂയിസ് കാംപോസ് പറഞ്ഞത്.

“നെയ്‌മർ ഒരിക്കലും പി‌എസ്‌ജി വിടാൻ അടുത്തിരുന്നില്ല. കിംവദന്തികൾ പൂർണ്ണമായും വ്യാജമായിരുന്നു – കൂടാതെ, നെയ്‌യെ വിൽക്കാൻ എംബാപ്പെ ആഗ്രഹിച്ചുവെന്നത് മറ്റൊരു വലിയ വ്യാജ വാർത്തയാണ്. നെയ്മർ ഞങ്ങളുടെ പദ്ധതിയുടെ 100 ശതമാനം ഭാഗമാണ്.അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം കൃത്യസമയത്ത് എത്തുന്നു, പരിശീലനം നഷ്‌ടപ്പെടുത്തിയിട്ടില്ല. ടീമിലും ക്ലബ് പ്രോജക്റ്റിലും അദ്ദേഹം പങ്കാളിയാണ്”.

കഴിഞ്ഞ സമ്മറിൽ 30 കാരൻ ബ്രസീൽക്കാരൻ പാരീസുകാരുമായി ഒരു കരാർ വിപുലീകരണത്തിൽ ഒപ്പുവെച്ചിരുന്നു.അദ്ദേഹത്തിന്റെ പുതിയ കരാർ 2027 വരെ സാധുതയുള്ളതാണ്, വാർഷിക ശമ്പളം 43 ദശലക്ഷം യൂറോ ലഭിക്കുകയും ചെയ്യും.ഈ സീസണിൽ വെറും പത്ത് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ അദ്ദേഹം സെൻസേഷണൽ ഫോമിലാണ്.

Rate this post