റഫറിയോട് ഗോൾ അനുവദിക്കരുത് എന്നാവശ്യവുമായി ബയേൺ മ്യൂണിക്ക് താരം സാദിയോ മാനെ|Sadio Mane

മുൻ ലിവർപൂൾ സ്‌ട്രൈക്കർ സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലെ ജീവിതത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ബുണ്ടസ് ലീഗയിൽ മൂന്നു മത്സരങ്ങളിൽ നിന്ന്നും മൂന്നു ഗോളുകൾ സ്കോർ ചെയ്ത താരം കഴിഞ്ഞ മത്സരത്തിൽ VfL Bochum-ന് എതിരെ ബയേണിന്റെ വിജയത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ബയേൺ ആ മത്സരത്തിൽ വിജയിച്ചത്.

എന്നാൽ ബയേൺ മ്യൂണിക്ക് vs VfL Bochum മത്സരം സാദിയോ മാനേയുടെ ഈ പ്രവർത്തിക്കൊണ്ടാണ് കൂടുതൽ ശ്രദ്ധിക്കപെട്ടത്. ആ മത്സരത്തിലെ ജയത്തോടെ ബുണ്ടസ് ലീഗയിൽ പുതിയ റെക്കോർഡും ബയേൺ കുറിച്ചു.ജർമ്മൻ ലീഗിന്റെ 59 വർഷത്തെ ചരിത്രത്തിൽ ഒരു ടീമിനും അവരുടെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം 14 ഗോളുകളുടെ വ്യത്യാസം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ബയേൺ മ്യൂണിക്ക് ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടുകയും ഒരു ഗോൾ വഴങ്ങുകയും ചെയ്തിട്ടുണ്ട്. എവേ ഏറ്റുമുട്ടലിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 6-1 ന് തകർത്താണ് ജർമ്മൻ ചാമ്പ്യന്മാർ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്, തുടർന്ന് വോൾഫ്സ്ബർഗിനെതിരെ 2-0 ന് ഹോം ജയം നേടി.

മത്സരത്തിൽ ബയേൺ 3 -0 ത്തിന് മുന്നിട്ട് നിൽക്കുമ്പോൾ മിഡ്ഫീൽഡിൽ നിന്നുമുള്ള കിമ്മിച്ചിന്റെ ക്രോസ്സ് കോമൻ ഗോളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് പോസ്റ്റിൽ തട്ടി മടങ്ങി ഫോളോഅപ്പിൽ മാനെ പന്ത് വലയിലെത്തിച്ചെങ്കിലും പന്ത് സെനഗലീസ് താരത്തിന്റെ കയ്യിൽ തട്ടിയാണ് ഗോളായി മാറിയത്.എന്നാൽ പന്ത് വലയിൽ ആയതിനു ശേഷം പന്ത് തന്റെ തന്റെ കയ്യിൽ തട്ടിയെന്ന് മാനെ റഫറിയോട് പറയുകയും ഗോൾ ക്യാൻസൽ ചെയ്യുകയും ചെയ്തു.ഒരു മിനിറ്റും 30 സെക്കൻഡും കഴിഞ്ഞ് സാദിയോ മാനെ തന്നെ ബയേണിനായി നാലാമത്തെ ഗോൾ നേടി. മാനേയുടെ ഈ പ്രവർത്തിയെ ഫുട്ബോൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ സീസണിൽ ബൊച്ചം ബയേൺ മ്യൂണിക്കിനെ 4-2 ന് ഞെട്ടിച്ചിരുന്നുവെങ്കിലും സമാനമായ പ്രകടനം ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും ആദ്യ പകുതിയിൽ തന്നെ ബയേൺ മ്യൂണിച്ച് ഇല്ലാതാക്കി.അഞ്ചാം മിനിറ്റിൽ ലെറോയ് സാനെ, 25-ാം മിനിറ്റിൽ മത്തിജ്സ് ഡി ലിഗ്റ്റ്,33-ാം മിനിറ്റിൽ കോമൻ, ഹാഫ് ടൈമിന് തൊട്ടുമുമ്പ് മാനെ ബയേൺ മ്യൂണിക്കിനായി നാലാം ഗോൾ നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ മാനെ പെനാൽറ്റിയിലൂടെ ന്റെ രണ്ടാമത്തെയും ബയേണിന്റെ അഞ്ചാമത്തെയും ഗോളും നേടി. 20 മിനിറ്റ് ശേഷിക്കെ ക്രിസ്റ്റ്യൻ ഗാംബോവ ബയേണിന്റെ ആറാം ഗോൾ നേടി. സെർജി ഗ്നാബ്രി ഏഴാം ഗോളും നേടി വിജയം ഉറപ്പിച്ചു.