“പെനാൽറ്റി നഷ്ട്ടപെടുത്തി സലാ , സെനഗൽ ലോകകപ്പിലേക്ക് ഈജിപ്തിനു വീണ്ടും കണ്ണീർ”

ആവേശകരമായ പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെനഗൽ ഈജിപ്തിനെ തോൽപ്പിച്ച് ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ്.

ആദ്യ പാദത്തിന് ശേഷം 1-0 അഗ്രഗേറ്റ് ലീഡുമായി മത്സരത്തിനിറങ്ങിയ ഈജിപ്ത് നാൾ മിനുട്ടിൽ ഹംദി ഫാത്തിയുടെ സെൽഫ് ഗോളിൽ സമനില വഴങ്ങി.ഡയംനിയാഡിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50,000 പേരുടെ തിരക്കേറിയ കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ സെനഗൽ മികച്ച പ്രകടനം കാഴ്ചവെച്ചു.പക്ഷേ അവർക്ക് മറ്റൊരു ഗോൾ കണ്ടെത്താനായില്ല.

70-ാം മിനിറ്റിൽ ഈജിപ്ത് പകരക്കാരനായി ഇറങ്ങിയ സിസോയ്ക്ക് തന്റെ ടീമിന് ലീഡ് നൽകാൻ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചു. പക്ഷെ രണ്ടു അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി.അധിക സമയത്തിലുടനീളം സെനഗൽ തങ്ങളുടെ ആധിപത്യം തുടർന്നു.പക്ഷെ ഗോൾ വീഴാത്തതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-1നായിരുന്നു സെനഗൽ ഈജിപ്റ്റിനെ മറികടന്നത്. മാനെ ലക്ഷ്യം കണ്ടപ്പോൾ, സലാഹ് പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തി. ആഫ്കോൺ ഫൈനലിലും സെനഗൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഈജിപ്റ്റിനെ തോൽപ്പിച്ചത്.

ഷൂട്ടൗട്ടിൽ ഈജിപ്തിന്റെ ആദ്യ പെനാൽറ്റി നഷ്‌ടപ്പെടുത്തിയ സലായ്‌ക്ക് കൂടുതൽ വേദന ഉണ്ടായിരുന്നു, ലിവർപൂളിലെ സഹ താരമായ മാനെ ഒരു വലിയ വിജയം ആഘോഷിക്കുന്നത് വീണ്ടും കാണേണ്ടിവന്നു.ഷൂട്ടൗട്ടിലെ ആദ്യ നാല് പെനാൽറ്റികളും ടീമുകൾ നഷ്ടപ്പെടുത്തി. സെനഗൽ ക്യാപ്റ്റൻ കലിഡൗ കൗലിബാലിയാണ് ആദ്യ പെനാൽറ്റി ക്രോസ്ബാറിൽ തട്ടിയത്. എന്നാൽ ക്രോസ്ബാറിന് മുകളിലൂടെ സലാ തന്റെ പെനാൽറ്റി അടിച്ചു കളഞ്ഞു.

ഈജിപ്ത് ടീമിന് ലഭിച്ച നാല് പെനാൽറ്റികളിൽ മൂന്നെണ്ണം നഷ്ടമായി.സെനഗലിന്റെ അഞ്ചാമത്തെ പെനാൽറ്റിയിലൂടെ ഖത്തറിലെ ലോകകപ്പിൽ സ്ഥാനം നേടാനുള്ള അവസരം മാനെയ്‌ക്ക് ലഭിച്ചു .അദ്ദേഹം അത് സ്വന്തം കാണികൾക്ക് മുന്നിൽ ലക്ഷ്യത്തിലെത്തിച്ച് വേൾഡ് കപ്പ് ബർത്ത് ഉറപ്പിച്ചു.സെനഗൽ ലോകകപ്പിന് യോഗ്യത നേടുന്നത് ഇത് മൂന്നാം തവണയാണ്.2002-ൽ ആയിരുന്നു സെനഗൽ ആദ്യമായി ലോക കപ്പിന് യോഗ്യത നേടിയത് .ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ക്വാർട്ടർ ഫൈനലിലെത്തി.

നൈജീരിയ ഖത്തർ ലോകകപ്പിനില്ല. ആഫ്രിക്കൻ കഴുകൻമാരെ എവേ ഗോളിൽ മറികടന്ന് ഘാന ലോകകപ്പിന് യോഗ്യത നേടി. നൈജീരിയയിൽ അരങ്ങേറിയ നിർണായക രണ്ടാംപാദ പോരാട്ടം 1-1ന് സമനിയിൽ പിരിയുകയായിരുന്നു. ആഴ്സനൽ താരം തോമസ് പർട്ടേയ് നേടിയ ഗോളാണ് ഘാനയ്ക്ക് തുണയായത്.ഘാനയിൽ നടന്ന ആദ്യപാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.അബുജയിൽ പത്താം മിനിറ്റിൽ തോമസ് പാർട്ടിയാണ് ഘാനയുടെ നിർണായക ഗോൾ നേടിയത്. 22-ാം മത്സരത്തിൽ വില്യം ട്രൂസ്റ്റ്-എക്കോംഗ് പെനാൽറ്റിയിലൂടെ നൈജീരിയയ്ക്ക് സമനില നേടിക്കൊടുത്തെങ്കിലും എവേ ഗോളിൽ ഘാന ഖത്തർ ബർത്ത് ഉറപ്പിച്ചു.

Rate this post