‘അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പിന് പ്രചോദനമായത് സൗദി അറേബ്യയോടുള്ള ഞെട്ടിക്കുന്ന തോൽവി’ : ലയണൽ മെസ്സി |Qatar 2022
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പിന് പ്രചോദനമായത് സൗദി അറേബ്യയോടുള്ള ഞെട്ടിക്കുന്ന തോൽവിയാണെന്ന് ലയണൽ മെസ്സി.ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അർജന്റീന, ഹെർവ് റെനാർഡിന്റെ സൗദി അറേബ്യയോട് 1-2 ന് പരാജയപ്പെട്ടിരുന്നു.
എന്നാൽ ആ തോൽവിയിൽ നിന്നും ഊർജ്ജം ഉൾകൊണ്ട അര്ജന്റീന പിന്നീടുള്ള മത്സരങ്ങളിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയും ഇന്നലെ നടന്ന സെമി ഫൈനലിൽ ക്രോയേഷ്യയെ കീഴടക്കി ഫൈനൽ പോരാട്ടത്തിൽ ഇടം കണ്ടെത്തുകയും ചെയ്തു.36 മത്സരങ്ങളിൽ തോൽവി അറിയാത്തതിനാൽ ആദ്യ മത്സരം ഞങ്ങൾക്കെല്ലാം കനത്ത പ്രഹരമായിരുന്നുവെന്ന് ലയണൽ മെസ്സി പറഞ്ഞു.എന്നാൽ ഒരു ടീമെന്ന നിലയിൽ അർജന്റീന ആ ഹൃദയം തകർക്കുന്ന തോൽവിക്ക് ശേഷവും ഫൈനലിൽ കടക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെന്നും മെസ്സി പറഞ്ഞു.
“ഒരു സ്ക്വാഡ് എന്ന നിലയിൽ ഞങ്ങളുടെ കഴിവ് എന്താണെന്ന് ഞങ്ങൾക്ക് അറിയാവുന്നതിനാൽ ഞങ്ങൾ അത് നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.പക്ഷെ ആദ്യ മത്സരത്തി തന്നെ ഞങ്ങൾ പരാജയപെട്ടു.പക്ഷേ അത് ഞങ്ങളെ കൂടുതൽ ശക്തരാക്കാൻ സഹായിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.അപ്രതീക്ഷിത തോൽവി ടീമിന് മുന്നറിയിപ്പ് കൂടിയായിരുന്നു.അർജന്റീന എത്രത്തോളം ശക്തമാണെന്ന് അടുത്ത മത്സരങ്ങളിൽ തെളിയിക്കുകയും ചെയ്തു.ആ മത്സരത്തിനു ശേഷം അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെയും മെക്സിക്കോയെയും, നോക്കൗട്ടിൽ ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ക്രൊയേഷ്യ എന്നിവരെയും തോൽപ്പിച്ച് എട്ട് വർഷത്തിനിടെ ഓരോ രണ്ടാം ഫൈനലിലും എത്തി.
“ഒരു ലോകകപ്പിൽ ഇത്തരത്തിൽ തുടങ്ങുന്നത് ഒരു പ്രഹരമായിരുന്നു, സൗദി അറേബ്യയോട് തോൽക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഈ മുഴുവൻ സ്ക്വാഡിനും ഇത് ഒരു ആസിഡ് ടെസ്റ്റായിരുന്നു, പക്ഷേ ഞങ്ങൾ എത്ര ശക്തരാണെന്ന് ഈ സ്ക്വാഡ് തെളിയിച്ചു,ഇത് ഒരു മാനസിക ഭാരമാണ്, കാരണം കാര്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് അഞ്ച് ഫൈനലുകൾ വിജയിക്കാൻ കഴിഞ്ഞു, അവസാന മത്സരത്തിലും ഇത് അങ്ങനെയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” മെസ്സി കൂട്ടിച്ചേർത്തു.
LIONEL MESSI WINS HIS 4TH MAN OF THE MATCH AWARD AT THE 2022 WORLD CUP 🐐🏆
— ESPN FC (@ESPNFC) December 13, 2022
No player has more. pic.twitter.com/5CIpjj45ik
അർജന്റീന ക്രൊയേഷ്യയെ 3-0ന് തോൽപിച്ചു, പെനാൽറ്റി കിക്കിൽ നിന്ന് മെസ്സി ഗോളും ജൂലിയൻ അൽവാരസ് രണ്ടു ഗോളും നേടി.ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ ഫ്രാൻസ്-മൊറോക്കോ സെമിയിലെ വിജയികളെയാണ് അർജന്റീന നേരിടുക.