❝ ബോൾ പോസെഷൻ, പാസിംഗ് ,മൂർച്ചയേറിയ മുന്നേറ്റം എല്ലാമുണ്ട് പക്ഷെ ഗോളടിക്കാൻ ആളില്ല ❞

മൂന്നു തവണ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്റെ യൂറോ 2020 ക്യാമ്പയിൻ സെമി ഫൈനലിൽ ഇറ്റലിക്ക് മുൻപിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവസാനിച്ചിരിക്കുകയാണ്. രണ്ടു ബോക്സുകൾക്കിടയിൽ മികച്ച പ്രകടനം നടത്തുമ്പോഴും ,മൂർച്ചയേറിയ ആക്ര മണങ്ങൾ ഉണ്ടായിട്ടും അതിനു ഫലം നൽകാനുള്ള ഒരു ഫിനിഷറുടെ കുറവ് തന്നെയാണ് സ്പാനിഷ് ടീമിന്റെ തോൽവിക്ക് വഴിവെച്ചത്. ലൂയിസ് എൻറിക്കിന്റെ സ്പാനിഷ് ടീം മത്സരത്തിൽ 65 ശതമാനം പന്ത് കൈവശം വെക്കുകയും ഇറ്റാലിയന്റെ 11 ഗോൾ ഷൂട്ടുകൾക്കെതിരെ 20 തവണ ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും സ്‌കോറിൽ വ്യത്യാസം വരുത്താൻ സാധിക്കുന്ന ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ടീമിനെ തോൽവിയിലേക്ക് കൊണ്ടെത്തിച്ചു.

സ്പാനിഷ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ യുവന്റസ് താരം അൽവാരോ മൊറാറ്റ ഒരേ സമയം വില്ലനും നായകനുമായി തീർന്നു. യുവന്റസ് സ്‌ട്രൈക്കർ ബെഞ്ചിൽ നിന്ന് ഇറങ്ങി മത്സരം സമനില ആക്കുകയും മത്സരം പെനാൽറ്റി ഷോട്ട് ഔട്ടിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലെ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തി ഹീറോയിൽ നിന്നും സീറോയിൽ എത്തി മൊറാട്ട. സ്വീഡനും പോളണ്ടുമായുള്ള സ്വന്തം മണ്ണിൽ നിരാശാജനകമായ രണ്ട് സമനിലകളോടെയാണ് സ്പെയിൻ യൂറോ ആരംഭിച്ചത്. പോളണ്ടിനെതിരെ മൊറാറ്റ ഗോൾ നേടിയെങ്കിലും മറ്റൊരു സ്‌ട്രൈക്കറായ മൊറേനോ പെനാൽറ്റി നഷ്ടപ്പെടുത്തി. അവസാന മത്സരത്തിൽ സ്ലൊവാക്യക്കെതിരെയും അവസാന പതിനാറിൽ ക്രൊയേഷ്യയ്ക്കും എതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി സ്പാനിഷ് പട തിരിച്ചു വന്നു. എന്നാൽ സ്ലൊവാക്യക്കെതിരെ മൊറാട്ട പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രൊയേഷ്യക്കെതിരെ ഗോൾ നേടി. ക്വാർട്ടർ ഫൈനലിൽ പത്തു പേരുമായി ചുരുങ്ങിയ സ്വിറ്റ്സർലൻഡിനെതീരെ മത്സരം പെനാൽറ്റി ഷോട്ട് ഔട്ടിലേക്ക് എത്തിച്ചത് സ്പാനിഷ് ടീമിന്റെ ഫിനിഷിങ്ങിന്റെ കുറവ് കൊണ്ട് മാത്രമാണ്.

2008 നും 2012 നും ഇടയിൽ മൂന്ന് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച സ്പാനിഷ് ടീമിന്റെ പരിശീലകനായി 2018 ലാണ് ലൂയിസ് എൻറിക്കിനെ നിയമിക്കുന്നത്. സ്‌പൈനിന്റെ മുൻകാല ക്യാപ്റ്റൻ സെർജിയോ റാമോസിനെ ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ വലിയ വിമര്ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 2012 ൽ ഇറ്റലിയെ 4-0 ന് തോൽപ്പിച്ച് കിരീടം നേടിയ സ്പാനിഷ് ടീമിൽ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർഡി ആൽബയും മാത്രമാണ് ഈ യൂറോയിൽ ടീമിൽ ഇടം നേടിയത്. ബാക്കിയുള്ളവരെല്ലാം താരതമ്യേന പുതുമുഖങ്ങൾ തന്നെയായിരുന്നു. 2022 ലെ വേൾഡ് കപ്പ് ലക്‌ഷ്യം വെക്കുകയാണെങ്കിൽ മികച്ചൊരു നീക്കമാണെകിലും ഒരു ഗോൾ സ്‌കോററെ കണ്ടെത്താൻ കഴിയുമെങ്കിൽ മാത്രമേ അതിനു ഫലം ലഭിക്കുകയുള്ളു.

തോൽവിക്കിടയിലും സ്പാനിഷ് ടീമിൽ തിളങ്ങി നിന്ന താരമാണ് ബാഴ്സലോണ മിഡ്ഫീൽഡർ 18 കാരനായ പെഡ്രി. ആറ് മത്സരങ്ങളിലായി 630 മിനുട്ടുകൾ കളിച്ച പെഡ്രി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. ഡേവിഡ് വില്ലയും ഫെർണാണ്ടോ ടോറസും ഗോളുകൾ അടിച്ചു കൂട്ടി കിരീടങ്ങൾ സ്പാനിഷ് ടീമിന് നേടികൊടുത്തിരുന്നു.എന്നാൽ അവർക്ക് ശേഷം അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ തരത്തിലുള്ള ഒരു ഫിനിഷറും സ്പാനിഷ് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ബോൾ പൊസിഷന്റെ ശതമാനവും ,പാസ്സുകളുടെ എണ്ണവും കൂടിഅയൽ പലപ്പോഴും മത്സരം വിജയിപ്പിക്കാൻ സാധിക്കാറില്ല. എതിർ വലയിൽ ഗോളുകൾ എത്തിയാൽ മാത്രമേ അതിന് സാധിക്കു.

Rate this post