ഷൂട്ട് ഔട്ടിൽ സ്‌പെയിൻ പുറത്ത് , അത്ഭുതമായി മൊറോക്കോ |Qatar 2022

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിൽ സ്‌പെയിനെ കീഴടക്കി മൊറോക്ക ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചു (3 -0 ). ഷൂട്ട് ഔട്ടിൽ ഒരു കിക്ക് പോലും സ്‌പെയിൻ താരങ്ങൾക്ക് ഗോളാക്കി മാറ്റാനായില്ല. രണ്ടു കിക്കുകൾ തടുത്തിട്ട മൊറോക്കൻ ഗോൾ കീപ്പർ യാസീൻ ബൗനൂവാണ് മത്സരത്തിലെ ഹീറോ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് പോയത്.

കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്‌പെയ്‌നായിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തില്‍ ഉറച്ചുനിന്നു. 27-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ഒരു അവസരം ലഭിച്ചു. ജോര്‍ഡി ആല്‍ബ നീട്ടിയ പന്തുമായി മുന്നേറിയ അസെന്‍സിയോ മൊറോക്കന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കാണ് പോയത്.

33-ാം മിനിറ്റില്‍ ഫെരാന്‍ ടോറസില്‍ നിന്ന് പന്ത് റാഞ്ചിയ മസ്‌റോയിയുടെ ഷോട്ട് സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തുകയായിരുന്നു.43-ാം മിനിറ്റില്‍ മൊറോക്കോ ഗോളിനടുത്തെത്തി. ഹക്കീമിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബുസ്‌ക്വെറ്റ്‌സ് ഫ്‌ളിക് ചെയ്ത പന്ത് പക്ഷേ ലഭിച്ചത് സോഫിയാന്‍ ബൊഫാലിന്. താരം നല്‍കിയ പന്തില്‍ പക്ഷേ നയെഫ് അഗ്വേര്‍ഡിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

54 ആം മിനുട്ടിൽ ഡാനി ഒല്‍മോയുടെ ഷോട്ട് തട്ടിയകറ്റി മൊറോക്കോ ഗോള്‍കീപ്പര്‍.55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്നുള്ള ഡാനി ഓല്‍മോയുടെ ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനുതട്ടിയകറ്റി. അവസാന മിനിറ്റുകളിൽ ഗോൾ നേടാൻ സ്പെയിൻ ആക്രമണം ശക്തമാക്കിയെങ്കിലും മൊറോക്കൻ ഗോൾ കീപ്പർ വിലങ്ങു തടിയായി.അതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ സ്‌പെയിനിന്റെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. 104 മിനുട്ടിൽ ഗോൾ നേടാൻ മൊറോക്കക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ വാലിദ് ചെദ്ദീരയുടെ ഷോട്ട് സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സൈമൺ തട്ടിയകറ്റി.എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിച്ചു.രണ്ട് ടീമുകളും വളരെ കരുതലോടെയാണ് കളിക്കുന്നത്.അവസാന നിമിഷങ്ങളിൽ ഗോൾ നേടാൻ സ്പെയിൻ കിണഞ്ഞു ശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം തകർക്കാൻ സാധിച്ചില്ല.പാബ്ലോ സരബിയയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് പോസ്റ്റിൽ തട്ടി പോയി.എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതി അവസാനിച്ചു.മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ കിക്ക് എടുത്തത് മൊറോക്കോയുടെ സബീര. ഉനായ് സിമണെ മറികടന്ന് പന്ത് വലയിലാക്കി . സ്പെയിനു വേണ്ടി സരാബിയ ആണ് ആദ്യ കിക്ക് എടുത്തത്. സരാബിയയുടെ പെനാൾട്ടിയും പോസ്റ്റിൽ തട്ടി മടങ്ങി. മൊറോക്കോ 1-0 സ്പെയിൻ. സിയെചും മൊറോക്കോയ്ക്ക് ആയി കിക്ക് വലയിൽ എത്തിച്ചു. സോളർ സ്പെയിന്റെ രണ്ടാം കിക്ക് ബൂണോ സേവ് ചെയ്തു. മൊറോക്കോ 2-0.മൊറോക്കോയുടെ മൂന്നാം പെനാൾട്ടി ഉനായ് സിമൺ സേവ് ചെയ്തത് സ്പെയിന് പ്രതീക്ഷ തിരികെ നൽകി. ബുസ്കറ്റ്സിന്റെ കിക്കും ബുനോ സേവ് ചെയ്തു. ആ പ്രതീക്ഷ അസ്തമിച്ചു. സ്കോർ 2-0 തന്നെ. ഹകീമിയുടെ കിക്ക് മൊറോക്കോയെ ക്വാർട്ടറിലേക്ക് എത്തിച്ചു.

Rate this post