നെതർലൻഡ്സിനെതിരെ അർജന്റീന ജേഴ്സിയിൽ മാറ്റമുണ്ടാകും |Qatar 2022 |Argentina

ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ജേഴ്സിൽ ചെറിയ മാറ്റമുണ്ടാകും. അർജന്റീന ടീം വെളുത്ത ഷോർട്ട്സും വെളുത്ത സോക്സും ഉള്ള ഹോം കിറ്റ് ധരിച്ചാണ് മത്സരത്തിനിറങ്ങുക.

ക്വാർട്ടർ ഫൈനലിൽ അർജന്റീന ആകാശനീലയും വെള്ളയും നിറങ്ങളുള്ള ഷർട്ടാണ് ധരിക്കുകയെങ്കിലും അതിനൊപ്പം കറുത്ത ഷോർട്‌സും കറുത്ത സോക്‌സുമായിരിക്കില്ല. റഫറി കറുപ്പ് ഷോർട്സ് ധരിക്കുന്നതിനാൽ ടീം വെള്ള സോക്സും വെളുത്ത ഷോർട്ട്സുമാണ് ധരിക്കുക.

ആകാശനീലയും വെള്ളയും നിറമുള്ള ഷർട്ട് ധരിക്കുമ്പോൾ കറുത്ത ഷോർട്ട്സും കറുത്ത സോക്സും ധരിച്ചിരുന്ന ടീം ഈ ലോകകപ്പിൽ വെള്ള നിറമുള്ള ഷോർട്ട്സും സോക്സും ധരിക്കുന്നത് ഇതാദ്യമാണ്. വെള്ളിയാഴ്ച്ച രാത്രി 12.30നാണ് അർജൻറീനയും ഹോളണ്ടും ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്നതിനു വേണ്ടി പോരാടുക.

രണ്ടു ടീമുകളും പ്രതീക്ഷയോടെയാണ് മത്സരത്തിനായി ഇറങ്ങുന്നത്. രണ്ടു ടീമിനെയും തുല്യശക്തികളായി കണക്കാക്കാൻ കഴിയുമെന്നതിനാൽ മത്സരം പ്രവചിക്കുക അസാധ്യമാണ്. 2014 ലോകകപ്പിന്റെ സെമിയിൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഷൂട്ടൗട്ടിൽ അർജൻറീന വിജയിച്ചിരുന്നു.

Rate this post