കരച്ചിൽ അവസാനിപ്പിച്ച് അർജന്റീന കിരീടം നേടിയത് അംഗീകരിക്കൂ ഫ്രാൻസുകാരെ: അർജന്റീനയിൽ നിന്നും പുതിയ പെറ്റീഷൻ ഉയർന്നു

വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ലോക ചാമ്പ്യന്മാരായത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയം അർജന്റീന കൈപ്പിടിയിൽ ഒതുക്കിയത്. മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.തുടർച്ചയായ രണ്ടാം ഫൈനൽ കളിക്കാൻ വന്ന ഫ്രാൻസിന് ഇത്തവണ പിഴക്കുകയായിരുന്നു.

എന്നാൽ ഈ തോൽവി അംഗീകരിക്കാൻ ഇപ്പോഴും ഫ്രാൻസിലെ ആരാധകർ തയ്യാറായിട്ടില്ല. മറിച്ച് റഫറിക്കെതിരെ വലിയ ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്. അർജന്റീന നേടിയ ഗോളുകളെല്ലാം അനർഹമായതാണെന്നും അതൊന്നും ഗോളുകൾ അല്ല എന്ന രൂപത്തിലുള്ള അവകാശവാദങ്ങളാണ് ഫ്രാൻസ് ആരാധകർ ഉന്നയിക്കുന്നത്.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഒരു പെറ്റീഷൻ അവർ ആരംഭിക്കുകയും ചെയ്തിരുന്നു.

അതായത് ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ വീണ്ടും നടത്തണമെന്നാണ് ഈ പെറ്റീഷനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റഫറയുടെ പിഴവുകൾ കൊണ്ട് അർജന്റീനക്ക് ഗോളുകൾ അനുവദിക്കുകയാണ് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഫൈനൽ വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടു ലക്ഷത്തിനു മുകളിൽ ആളുകൾ ഈ പെറ്റീഷനിൽ ഒപ്പുവച്ചു കഴിഞ്ഞു.ഫ്രാൻസിൽ നിന്ന് ആരംഭിച്ചതിൽ ഏറ്റവും കൂടുതൽ ഒപ്പു വെച്ചിരിക്കുന്നത് ഫ്രാൻസ് ആരാധകർ തന്നെയാണ്.

എന്നാൽ അർജന്റീന ആരാധകർ ഇതിനു മറുപടിയായി കൊണ്ട് മറ്റൊരു പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. കരച്ചിൽ അവസാനിപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നേടിയത് അംഗീകരിക്കൂ എന്നാണ് അർജന്റീനയുടെ പെറ്റീഷനിലെ ആവശ്യം.വലിയ ഒരു ഒപ്പ് ശേഖരണം ഇതിലും നടന്നിട്ടുണ്ട്.75000 ത്തോളം ആളുകൾ ഉടനടി തന്നെ ഈ പെറ്റീഷനിൽ ഒപ്പു വെച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചുരുക്കത്തിൽ പെറ്റീഷൻ പോരാട്ടം തുടരുകയാണ്. അർജന്റീന കിരീടം നേടിയതിന് പിന്നാലെ ഫ്രാൻസിൽ കലാപം ഉണ്ടായിരുന്നു.അതേസമയം വലിയ ആഘോഷ പരിപാടികളായിരുന്നു അർജന്റീന സംഘടിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ ആയിരുന്നു അർജന്റീന താരങ്ങളെ വരവേൽക്കാൻ തലസ്ഥാനത്ത് ഒരുമിച്ചു കൂടിയിരുന്നത്.

Rate this post