❝ലോകകപ്പ് നേടാൻ ഏറ്റവും ഫേവറൈറ്റ് അർജന്റീനയാണെന്ന് ലൂക്ക മോഡ്രിച്❞ |Lionel Messi |Argentina |Qatar 2022

ലയണൽ മെസ്സി മുന്നിൽ നിൽക്കുന്ന അർജന്റീനയെ ‘ശക്തമായ ഗ്രൂപ്പ്’ എന്നാണ് മുൻ ബാലൺ ഡി ഓർ വിജയി ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് വിശേഷിപ്പിച്ചത്. ഖത്തറിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളവരാണ് അർജന്റീനയെന്നും മോഡ്രിച്ച് പറഞ്ഞു.

കോപ്പ അമേരിക്ക, ഫൈനൽസിമ ട്രോഫികൾ നേടിയതിന് ശേഷം വേൾഡ് കപ്പു കൂടി ലക്ഷ്യമിടുകയാണ് ആൽബിസെലെസ്റ്റ. ലയണൽ സ്‌കലോനിയുടെ ടീം അവരുടെ അവസാന 33 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു മത്സരത്തിൽ തോൽക്കാതെ ബ്രസീലിനു പിന്നിൽ രണ്ടമതായാണ് ഖത്തറിൽ എത്തുന്നത്. അർജന്റീന മുമ്പെന്നത്തേക്കാളും കൂടുതൽ ഐക്യം കാണിക്കുന്നണ്ടെന്നും മെസ്സി ടീമിന്റെ നായകൻ ആയതിനാൽ അവർക്ക് എല്ലാ വഴിക്കും പോകാനാകുമെന്നും മോഡ്രിച്ച് കരുതുന്നു.

“കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനയ്‌ക്കെതിരെ കളിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അർജന്റീന ശക്തമായ ടീമാണ്,കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ശക്തമാണെന്ന് എനിക്ക് തോന്നുന്നു.അവർക്ക് നല്ലൊരു ഗ്രൂപ്പുണ്ട്,അവർ മെസ്സിയെ മുൻനിർത്തി വളരെ ശക്തമായ ഒരു ഗ്രൂപ്പിനെ സൃഷ്ടിച്ചു, മെസ്സി ഒരു വ്യത്യസ്ത കളിക്കാരനാണ്”മോഡ്രിച്ച് പറഞ്ഞു.നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന വേരിൽ കപ്പിൽ ഫൈനലിലെത്താനുള്ള വഴിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ അർജന്റീനയെ 3-0ന് തോൽപ്പിച്ചപ്പോൾ മോഡ്രിച്ച് ഗോൾ നേടിയിരുന്നു.ചാമ്പ്യന്മാരായ ഫ്രാൻസിനോട് 16-ാം റൗണ്ടിൽ തോറ്റാണ് അർജന്റീന പുറത്തായത്.

എന്നാൽ അതിൽ നിന്നുമെല്ലാം മാറി ഇപ്പോൾ ഉള്ളത് പുതിയൊരു അര്ജന്റീനയാണെന്നും ഈ വർഷം ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ അവരാണെന്നും മോഡ്രിച്ച് പറഞ്ഞു.“അവർ കൂടുതൽ ഐക്യത്തിലാണ്.അവർ കുറച്ചു കാലമായി മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ല .മെസ്സി ഉള്ളത് കൊണ്ട് അവർ എന്നും ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിൽ ഒരാളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീന അവരുടെ ലോകകപ്പ് കാമ്പെയ്‌ൻ നവംബർ 22-ന് സൗദി അറേബ്യയ്‌ക്കെതിരെ ഗ്രൂപ്പ് സിയിൽ ആരംഭിക്കും, പോളണ്ട് മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഏതാനും ദിവസങ്ങൾക്കുള്ളിൽ മെസ്സിക്ക് 35 വയസ്സ് തികയും, വരാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തേതായി മാറും. മെസ്സി ഏറെ നാളായി കൊതിച്ചിട്ടും നേടാനാകാതെ പോയ ഒരു കിരീടമാണിത് .2014 ൽ ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ പരാജയപെട്ടു.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് കിരീടത്തോടെ വിടവാങ്ങാനുള്ള അവസാന അവസരമാണിത്.

Rate this post