‘ലോകകപ്പിനെക്കാൾ കൂടുതൽ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകൾ അവസാന 16-ലേക്ക് എത്തിയില്ല’ : ആഴ്സൻ വെംഗർ|Qatar 2022
ലോകകപ്പ് ഗ്രൂപ്പ് ഘട്ടങ്ങളുടെ ഫലം കാണിക്കുന്നത് രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയും മാനസികമായി മികച്ച രീതിയിൽ തയായറെടുത്ത ടീമുകൾക്ക് അവസാന 16-ലേക്ക് കടക്കാൻ എളുപ്പമായിരുന്നുവെന്ന് മുൻ ആഴ്സണൽ മാനേജർ ആഴ്സൻ വെംഗർ പറയുന്നു.
ജർമ്മനി, ബെൽജിയം, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ ഷോക്ക് എക്സിറ്റുകളെ പരാമർശിച്ച് ആണ് വെംഗറുടെ അഭിപ്രായം.ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവ പോലെ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച തുടക്കം കുറിച്ച ടീമുകൾ അവസാന 16 ലേക്ക് എളുപ്പത്തിൽ മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു.”മാനസികമായി തയ്യാറുള്ളവരും രാഷ്ട്രീയ പ്രകടനങ്ങളിലല്ല മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മനസ്സുള്ളവരുമായ ടീമുകൾക്ക് മികച്ച ഫലം ലഭിച്ചെന്നും വെംഗർ പറഞ്ഞു.
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ നിന്ന് അസാധാരണമായ രാഷ്ട്രീയ ചർച്ചകൾ കണ്ടു, കുടിയേറ്റ തൊഴിലാളികളോടുള്ള ആതിഥേയരുടെ പെരുമാറ്റം, എൽജിബിടി അവകാശങ്ങളോടുള്ള സമീപനം, രാഷ്ട്രീയ പ്രസ്താവനകൾക്കായി കളിക്കാരെ പിഴ ചുമത്താനുള്ള ഫിഫയുടെ ഭീഷണി എന്നിവയെക്കുറിച്ച് ചില ആശങ്കകൾ ഉയർന്നു.ജർമ്മനിയുടെ ഫുട്ബോൾ ഫെഡറേഷനാണ് വിവേചന വിരുദ്ധ “വൺ ലവ്” ആംബാൻഡുകൾ ധരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയത്.
Arsene Wenger says teams who avoided political demonstrations played better at the World Cup this year. pic.twitter.com/epg7yoZW9w
— EuroFoot (@eurofootcom) December 4, 2022
ഫിഫയുടെ എതിർപ്പ് മൂലം ജർമ്മനി, ഡെൻമാർക്ക്, ബെൽജിയം, നെതർലാൻഡ്സ്, വെയിൽസ്, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ് എന്നിവ ധരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.ജപ്പാനോട് അപ്രതീക്ഷിതമായ ഓപ്പണിംഗ് തോൽവിക്ക് മുമ്പ്, ജർമ്മൻ ടീം തങ്ങളുടെ വായിൽ കൈവെച്ച് ഒരു പ്രീ-മാച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഫിഫ അവരെ നിശബ്ദരാക്കിയതായി സൂചിപ്പിച്ചു കൊണ്ടാണ് ഇങ്ങനെ ചെയ്തത്.ഡെൻമാർക്കും ആംബാൻഡുകൾക്ക് മുകളിൽ ഒരു നിലപാട് സ്വീകരിച്ചു.മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുള്ള പരിശീലന കിറ്റ് ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും എതിർപ്പ് മൂലം നടന്നില്ല.ആംബാൻഡുകളുടെ പേരിൽ ഫിഫയിൽ നിന്ന് പിന്മാറാനുള്ള ഡെന്മാർക്കിന്റെ ഭീഷണിയെക്കുറിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു.
Arsene Wenger: "Teams like France, England, and Brazil played well in the first game. The teams who were mentally ready to focus on the competition and not on political demonstration." pic.twitter.com/UgXeGfwBka
— SPORTbible (@sportbible) December 4, 2022