അവസാനമായി അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു. ഏഞ്ചൽ ഡി മരിയ നേടിയ ഒരു ഗോളിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ച് കിരീടമുയർത്തി. സ്വന്തം രാജ്യത്തു വെച്ച് അർജന്റീന നൽകിയ ആ മുറിവിന് പകരം ചോദിക്കാൻ ബ്രസീലിന് അതിനുശേഷം ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല.
എന്നാൽ ഈ വർഷം തന്നെ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം 2026 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ കോൺമെബോൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ഈ വർഷം അർജന്റീനയും ബ്രസീലും തമ്മിൽ നവംബറിൽ ഏറ്റുമുട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീലിൽ വെച്ച് തന്നെയാണ് മത്സരം നടക്കാൻ പോകുന്നത്.
ഈ വർഷം അർജന്റീന കളിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അവസാനത്തേതാണ് ബ്രസീലിനെതിരെയുള്ളത്. സെപ്‌തംബറിൽ ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയും ഒക്ടോബറിൽ പാരഗ്വായ്, പെറു എന്നിവരോടും നവംബറിൽ യുറുഗ്വായ്, ബ്രസീൽ എന്നിവരോടും 2026 ലോകകപ്പിന് യോഗ്യത നേടാൻ നിലവിലെ ചാമ്പ്യന്മാർ ഏറ്റുമുട്ടും.
ഈ വർഷം മൊത്തം അർജന്റീന പത്ത് മത്സരങ്ങളാണ് കളിക്കുക. ആറു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് പുറമെ നാല് സൗഹൃദ മത്സരങ്ങൾ ടീം കളിക്കും. ഇതിൽ രണ്ടു സൗഹൃദ മത്സരങ്ങൾ ഈ മാസം തന്നെ നടക്കും. ലോകകപ്പ് വിജയം സ്വന്തം രാജ്യത്ത് ആഘോഷിക്കാൻ വേണ്ടി നടത്തുന്ന മത്സരത്തിൽ പനാമ, കുറകാവോ എന്നിവരെയാണ് അർജന്റീന നേരിടുക.
🚨🚨 OFFICIAL: Argentina’s World Cup 2026 qualifiers schedule has been revealed! 🇦🇷🏆
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 15, 2023
• September:
Home vs Ecuador 🇪🇨
Away vs Bolivia 🇧🇴
• October
Home vs Paraguay 🇵🇾
Away vs Peru 🇵🇪
• November:
– Home vs Uruguay 🇺🇾
– Away vs Brazil 🇧🇷
More in the photo 📸⬇️ pic.twitter.com/w6dfYMRn7h
ബ്രസീലും അർജന്റീനയും തമ്മിൽ പോരാട്ടം നടക്കുന്നത് ആരാധകർക്ക് ആവേശമാണ്. ലോകകപ്പ് വിജയത്തോടെ ലാറ്റിനമേരിക്കയിലെ പ്രബലരായ ശക്തികളായി അർജന്റീന മാറിയിട്ടുണ്ട്. എന്നാൽ തങ്ങൾ തന്നെയാണ് ഇപ്പോഴും സൗത്ത് അമേരിക്കയിലെ ശക്തികേന്ദ്രമെന്നു തെളിയിക്കാൻ ബ്രസീലിനുള്ള അവസരമാണ് ഈ മത്സരം.