ടീമിനൊപ്പം ട്രെയിനിങ് നടത്തി മെസ്സി റെഡി, അർജന്റീനയുടെ ഇലവൻ ഉറപ്പാവുന്നു|Qatar 2022

വേൾഡ് കപ്പിലെ ആദ്യ മത്സരത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയുടെ ദേശീയ ടീമുള്ളത്.ഗാസ്റ്റൻ എഡുൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇനി ഒരു ട്രെയിനിങ് കൂടിയാണ് അവശേഷിക്കുന്നത്. അതായത് ആദ്യ മത്സരത്തിന് വേണ്ടിയുള്ള അർജന്റീനയുടെ ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലെത്തി കഴിഞ്ഞു.

നാളെയാണ് ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം അർജന്റീന കളിക്കുക.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ.നാളെ വൈകീട്ട് 3:30നാണ് ഈ മത്സരം നടക്കുക.ലുസൈൽ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.

കഴിഞ്ഞ ദിവസം അർജന്റീന ആരാധകരെ ആശങ്കയിലാഴ്ത്തിയ കാര്യം ലയണൽ മെസ്സി തനിച്ച് പരിശീലനം നടത്തിയതായിരുന്നു.മസിലുകൾ ഓവർലോഡഡ് ആയതിനാലാണ് മെസ്സി തനിച്ച് പരിശീലനം നടത്തിയിരുന്നത്.എന്നാലിപ്പോൾ അദ്ദേഹം ടീമിനൊപ്പം തന്നെ ഇന്നലെ പരിശീലനം നടത്തി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.

സൗദിക്കെതിരെയുള്ള ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടാവും. മാത്രമല്ല അർജന്റീനയുടെ ഇലവൻ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഗാസ്റ്റൻ എഡുൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനി വലിയ മാറ്റങ്ങൾക്ക് ഒന്നും സാധ്യതയില്ല. അർജന്റീനയുടെ നിലവിലെ സാധ്യത ഇലവൻ ഇതാണ്.

Dibu Martínez; Molina, Romero, Otamendi, Acuña; De Paul, Paredes, Alexis Mac Allister; Messi, Lautaro and Di María. ആദ്യ മത്സരത്തിൽ മിന്നുന്ന വിജയം നേടിക്കൊണ്ട് മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ അർജന്റീനക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post