പിഎസ്ജി സൂപ്പർതാരം പരിക്കിന്റെ പിടിയിൽ, ഇന്ന് കളിക്കുന്ന കാര്യം സംശയത്തിൽ |PSG
വേൾഡ് കപ്പിന് ശേഷം തങ്ങളുടെ പേരിനും പെരുമക്കുമൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമയ്ന് സാധിച്ചിരുന്നില്ല. അതിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു.മാത്രമല്ല ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ അവർ സമനില വഴങ്ങുകയും ചെയ്തിരുന്നു.
ഇനി പിഎസ്ജി ഫ്രഞ്ച് ലീഗിലെ അടുത്ത മത്സരം മോണ്ട്പെല്ലീറിനെതിരെയാണ് കളിക്കുക. ഇന്ന് രാത്രി 1:30 നാണ് ഈ മത്സരം നടക്കുക.പിഎസ്ജിക്ക് ഈ മത്സരം എവേ മത്സരമാണ്. ഈ മത്സരത്തിന് മുന്നോടിയായുള്ള മെഡിക്കൽ റിപ്പോർട്ട് പിഎസ്ജി ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് അതിൽ ഉള്ളത്.
അതായത് അവരുടെ ബ്രസീലിയൻ താരമായ നെയ്മർക്ക് പരിക്കേറ്റിട്ടുണ്ട്. മസിൽ ഇഞ്ചുറി ആണ് നെയ്മർക്കുള്ളത്. അദ്ദേഹം ഇന്ന് ചികിത്സ റൂമിൽ തന്നെ തുടരുമെന്നാണ് മെഡിക്കൽ റിപ്പോർട്ട് അറിയിച്ചിട്ടുള്ളത്.അതായത് ഇന്നത്തെ മത്സരത്തിൽ നെയ്മർ കിളിക്കില്ല. പരിക്കിൽ നിന്നും പൂർണമായും മുക്തി നേടാത്ത നെയ്മർ സ്‌ക്വാഡിൽ ഇടം നേടിയില്ല.
🆗📃 Le groupe de 2️⃣1️⃣ Parisiens convoqués pour le déplacement à Montpellier ce mercredi. #MHSCPSG #Ligue1 pic.twitter.com/vVxWAWnB1Z
— Paris Saint-Germain (@PSG_inside) January 31, 2023
കഴിഞ്ഞ റെയിംസിനെതിരെയുള്ള മത്സരത്തിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹം തന്നെയായിരുന്നു കഴിഞ്ഞ മത്സരത്തിലെ പിഎസ്ജിയുടെ ഗോൾ നേടിയിരുന്നത്. എന്നാൽ ആ മത്സരത്തിൽ വിജയിക്കാൻ പിഎസ്ജിക്ക് സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ നെയ്മറുടെ അഭാവം തീർച്ചയായും വരുന്ന മത്സരത്തിൽ പിഎസ്ജിയെ ബാധിച്ചേക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
NEYMAR AN INJURY DOUBT FOR PSG TRIP TO MONTPELLIER pic.twitter.com/RGXmuoOxYv
— ICIC’EST PARIS💗💙 (@ShreyasTripat13) January 31, 2023
ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ നടത്തുന്നത്. 18 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും ഇതിനോടകം തന്നെ നെയ്മർ ജൂനിയർ നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് നെയ്മർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ നെയ്മറുടെ ഈ പരിക്ക് അത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.എന്നിരുന്നാലും പരിക്ക് ഗുരുതരമല്ല എന്നുള്ളത് തന്നെയാണ് ആശ്വാസകരമായ കാര്യം.