തകർപ്പൻ ഗോളുമായി നെയ്മർ, അന്താളിച്ച് എംബപ്പേ,വീഡിയോ

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാക്കളായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാർ മാത്രമായ റെയിംസാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്.പിഎസ്ജിക്ക് വേണ്ടി നെയ്മർ ജൂനിയറായിരുന്നു ഗോൾ നേടിയത്. എന്നാൽ ഏറ്റവും അവസാനത്തിൽ ഗോൾ നേടിക്കൊണ്ട് റെയിംസ് സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ 51ആം മിനുട്ടിലാണ് നെയ്മറുടെ ഗോൾ പിറന്നത്. തനിക്ക് ലഭിച്ച അവസരം നെയ്മർ ജൂനിയർ ഗോൾകീപ്പർക്ക് യാതൊരുവിധ അവസരങ്ങളും നൽകാതെ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.ഈ സീസണിലെ ലീഗിൽ അത്യുജ്ജല ഫോമിലാണ് നെയ്മർ ഇപ്പോൾ കളിക്കുന്നത്. 18 ലീഗ് മത്സരങ്ങൾ കളിച്ച നെയ്മർ 22 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.

12 ഗോളുകളും 10 അസിസ്റ്റുകളുമാണ് നെയ്മർ ജൂനിയർ നേടിയിട്ടുള്ളത്. പക്ഷേ പിഎസ്ജിക്ക് വിജയിക്കാൻ സാധിക്കാതെ പോയത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. ഇന്നലത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയുള്ള ചില ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

അതായത് പരിശീലനത്തിനിടെ പെനാൽറ്റി ബോക്സിന് വെളിയിൽനിന്ന് നെയ്മർ ജൂനിയർ എടുത്ത ഒരു തകർപ്പൻ ഷോട്ട് ഗോൾ കീപ്പറെ മറികടന്നുകൊണ്ട് വലയിലേക്ക് പതിക്കുകയായിരുന്നു.ഒരു മികച്ച ലോങ്ങ് റേഞ്ച് ഗോൾ എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. തൊട്ടടുത്ത് നിൽക്കുന്ന എംബപ്പേയുടെ റിയാക്ഷനാണ് വീഡിയോയിൽ ശ്രദ്ധേയമായത്.വളരെയധികം അത്ഭുതത്തോടുകൂടിയാണ് എംബപ്പേ ആ ഗോളിന് റിയാക്ട് ചെയ്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.

ഈ മാസം നടന്ന മത്സരങ്ങളുടെ പല റിസൾട്ടുകളും പിഎസ്ജിക്ക് ആശ്വാസം നൽകുന്ന ഒന്നല്ല. വേൾഡ് കപ്പിന് ശേഷം രണ്ട് മത്സരങ്ങളിലാണ് പിഎസ്ജി തോൽവി അറിഞ്ഞിട്ടുള്ളത്.ഒരു മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ ബയേണിനെയാണ് നേരിടേണ്ടത് എന്നുള്ളത് തന്നെയാണ് പിഎസ്ജിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Rate this post