“പരാജയത്തിലും തല ഉയർത്തിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ” | kerala Blasters

കോവിഡിന്റെ ഭീതി നിറഞ്ഞ 17 ദിവസങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ബംഗളുരു എഫ് സിയെ നേരിട്ടത്. ഇന്നലെത്തെ മത്സരം കളിക്കാൻ തന്റെ ടീം ഒട്ടും ഒരുങ്ങിയിട്ടില്ലെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. മത്സരത്തിനു മുമ്പായി നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെത്തെ മത്സരത്തിൽ ശക്തമായ സ്ക്വാഡുമായി ബംഗളുരുവിനെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് 10 മത്സരങ്ങൾക്ക് ശേഷം ആദ്യ തോൽവി നേരിട്ടെങ്കിലും മോശമല്ലാത്ത പ്രകടനമാണ് കൊമ്പന്മാർ പുറത്തെടുത്തത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും കോച്ച് ഇവാന്‍ വുക്കുമനോവിച്ചും ഈ സീസണിൽ ഒട്ടും പ്രതീക്ഷയില്ലാതെ ഇറങ്ങിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെ വന്ന സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളുരുവിനെതിരെ ഇങ്ങനെയൊരു പ്രകടനം കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർ വരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മതിയായ പരിശീലനം പോലും ലഭിക്കാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് അഭിമാനിക്കുന്ന പ്രകടനം തന്നെയാണ് ഇന്നലെ പുറത്തെടുത്തത്.

ഫിറ്റ്നെസ്സിന്റെ പ്രശ്നങ്ങൾക്കിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ മത്സരത്തിനിറങ്ങിയത്. 15 പേരെ തെരഞ്ഞെടുക്കാൻ സാധിക്കുമോ എന്ന് മത്സരത്തിന്റെ തലേ ദിവസം വരെ സംശയം ഉയർന്നു വരികയും ചെയ്തു. എന്നാൽ അതിനെയെല്ലാം അതിജീവിചാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളിക്കാനിറങ്ങിയത് . ഈ സീസണിൽ ഒരു ടീമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയങ്ങൾ കൊയ്തത്. ഇന്നലത്തെ മത്സരത്തിൽ നിരവധി പോരായ്മകൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇനിയുള്ള മത്സരങ്ങൾക്ക് ഇറങ്ങുനാണ് താരങ്ങൾ വലിയ ഊർജ്ജം ഈ മത്സരം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

ടീമിലെ ഓരോ താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി പരമാധി ശ്രമിച്ചെങ്കിലും ബംഗളുരുവിനു മുന്നിൽ പരാജയപെടനയിരുന്നു വിധി. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഒരു മത്സരത്തിന് ഒരുങ്ങി വന്ന ബ്ലാസ്റ്റേഴ്സിന് ഒരു വലിയ കയ്യടി നൽകിയേ തീരു. ഇനിയുള്ള മത്സരങ്ങളിൽ നമുക്ക് പഴയ ബ്ലാസ്‌റ്റേഴ്‌സിനെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇനി അഞ്ചു ദിവസം കഴിഞാലാണ് ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരം കളിക്കേണ്ടി വരുന്നത്. ആ മത്സരത്തിൽ ടീമിന്റെ പോരായ്മകൾ എല്ലാം പരിഹരിച്ച് വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ഇനിയുള്ള ഓരോ മത്സരവും ജയിച്ച് പ്ലെ ഓഫിലേക്കും അവിടെ നിന്നും കിരീടത്തിലേക്കും യാത്ര തിരിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കട്ടെ .

Rate this post
Kerala Blasters