“തുടരെ 5 കളിയില്‍ ഗോള്‍ വല കുലുക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ,പതിമൂന്നു വർഷത്തിനിടയിൽ ഇതാദ്യം”

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ഗണത്തിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം. ഒരു തെളിയിക്കപ്പെട്ട വിജയി തന്നെയാണ് പോർച്ചുഗീസ് താരം.തന്റെ കരിയറിൽ റയൽ മാഡ്രിഡിനായി 450 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനായി 132 ഗോളുകളും യുവന്റസിനായി 101 ഗോളുകളും സ്പോർട്ടിംഗ് ക്ലബ് ഡി പോർച്ചുഗലിനായി അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ മൂന്ന് തവണയും ലാ ലിഗയിലും സീരി എയിലും രണ്ട് തവണയും അദ്ദേഹം വിജയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള ബഹുമതി തീർച്ചയായും അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയതാണ്. യൂറോ 2016 ലും നേഷൻസ് ലീഗിലും പോർചുഗലിനൊപ്പം കിരീടം നേടി.

2003 ൽ മസ്‌പോർട്ടിങ് ലിസ്ബണിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന റൊണാൾഡോ റയൽ മാഡ്രിഡ് യുവന്റസ് എന്നിവക്ക് ബൂട്ട് കെട്ടിയ ശേഷം 2021 ൽ വീണ്ടും ഓൾഡ്‌ട്രാഫൊഡിൽ തിരിച്ചെത്തി.എല്ലാ മത്സരങ്ങളിലും 17 ഗോളുകൾക്ക് പോർച്ചുഗീസുകാർ നേരിട്ട് സംഭാവന നൽകിയെങ്കിലും മൊത്തത്തിൽ യുണൈറ്റഡിന് റോണാൾഡോക്ക് മതിപ്പുളവാക്കാനായില്ല. എന്നാൽ തന്റെ കരിയറിൽ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് താരം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.തുടരെ അഞ്ചാമത്തെ കളിയിലും താരത്തിന് ഗോൾ കണ്ടെത്താൻ സാധിച്ചില്ല.13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് തുടരെ ഇത്രയും മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ വല കുലുക്കാനാവാതെ പോവുന്നത്.

ഫെബ്രുവരി പകുതി എത്താറായിട്ടും ഈ വർഷത്തിൽ ഒരു ഗോൾ പോലും താരം നേടിയിട്ടില്ല. പ്രീമിയർ ലീഗിൽ ബേണ്‍ലിക്ക് എതിരായ കളിയില്‍ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയത്.എഫ്എ കപ്പില്‍ മിഡിൽസ്‌ബോറോക്ക് എതിരെ ലഭിച്ച പെനാല്‍റ്റി വലയിലാക്കാനും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞില്ല. റയല്‍, യുവന്റ്‌സ്‌ എന്നീ രണ്ട് ക്ലബുകളിലും തുടരെ 5 കളിയില്‍ ഗോള്‍ നേടാത്ത സാഹചര്യം ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടായിട്ടില്ല. ഇതിന് മുന്‍പ് ഇങ്ങനെ ഗോള്‍ വരള്‍ച്ചയുണ്ടായതും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കുമ്പോള്‍. 2008-09 സീസണിലായിരുന്നു അത്.

അത്ലറ്റികോ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കെയാണ്‌ റൊണാഡോയുടെ ഗോൾ വരൾച്ചയെന്നത് ആരാധകർക്ക് കൂടുതൽ ആശങ്ക സൃഷ്‌ടിക്കുന്നു. എന്നാൽ ക്രിസ്റ്റിയാനോ ഗോള്‍ സ്‌കോറിങ്ങിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ ഇതുവരെ 26 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

യുണൈറ്റഡിൽ ജർമൻ പരിശീലകന്റെ ശൈലിയുമായി റൊണാൾഡ്‌ഫോക്ക് ഇണങ്ങി ചേരാൻ റൊണാൾഡോക്കാവുന്നില്ല. റൊണാൾഡോക്ക് ഈ പ്രായത്തിൽ കൂടുതൽ പ്രസ് ചെയ്തു കളിക്കാനും സാധിക്കുന്നില്ല. ഇന്നത്തെ മോഡേൺ ഫുട്ബോൾ രീതിയിൽ റൊണാൾഡോയ്ക്ക് വലിയ സ്ഥാനമില്ല എന്ന് പറയേണ്ടി വരും.ഇത്തരത്തിലുള്ള സജ്ജീകരണത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.ഉറുഗ്വേന് സ്‌ട്രൈക്കർ എഡിസൺ കവാനി മുന്നേറ്റ നിരയിൽ ഇറങ്ങുമ്പോൾ എതിരാളിയുടെ പകുതിയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുകയും കൂടുതൽ അവസരങ്ങൾ തുറക്കാനും സാധിക്കുന്നു. എന്നാൽ റൊണാൾഡോക്ക് കളിയിൽ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്താൻ സാധിക്കുന്നില്ല.

Rate this post