‘ബ്രസീലിന് പിന്നാലെ അർജന്റീനക്കും തോൽവി’ : അണ്ടർ 17 ലോകകകപ്പിൽ ലയണൽ മെസ്സിയുടെ പിന്മുറക്കാർക്ക് തോൽവി | U17 World Cup
ബ്രസീലിന് പിന്നാലെ 2023-ലെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തോൽവിയുമായി അർജന്റീന. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെനഗലിലാണ് അർജന്റീനയെ പരാജയെടുത്തിയത്. ഡീഗോ പ്ലാസന്റയുടെ ടീമിന് ഇന്തോനേഷ്യയിൽ മികച്ച തുടക്കമായിരുന്നില്ല.
മത്സരത്തിന്റെ ആറാം മിനുട്ടിൽ പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് അമര ദിയൂഫിന്റെ ഒരു ശ്രമം സെനഗലിനെ 1-0 ന് മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 38 ആം മിനുട്ടിൽ അമര ദിയൂഫ് സെനഗലിന്റെ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ ഫാബിയൻ റൂബർട്ടോ അർജന്റീനയുടെ ആശ്വാസ ഗോൾ നേടി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടിനെതിരെ 1-0 ന് ജപ്പാൻ ജയിച്ചു. ചൊവ്വാഴ്ചയാണ് അർജന്റീന ജപ്പാനെ നേരിടുക.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ ഇറാൻ അട്ടിമറിച്ചിരുന്നു, ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഇറാൻ നേടിയത്.രണ്ടു ഗോളിന് പിന്നിട്ട് നിന്ന ഇറാൻ മൂന്നു ഗോൾ തിരിച്ചടിച്ചാണ് തകർപ്പൻ ജയം ജയം സ്വന്തമാക്കിയത്.നേരത്തെ ഇതേ ഗ്രൂപ്പിൽ ഇംഗ്ലണ്ട് ന്യൂ കാലിഡോണിയയെ 10-0ന് പരാജയപ്പെടുത്തിയിരുന്നു.
അര്ജന്റീന ടീം : ഡയസ്; ഒന്റിവെറോ, കാർഡോസോ, ജെ.വി. ഗിമെനെസ്, യു.എ. ഗിമെനെസ്; ഗെറസ്, അൽവാറാസിൻ; അക്യുന, എചെവേരി, ലോപ്പസ്; റൂബർട്ടോ