സമനിലയായാലും അർജന്റീനക്ക് നാല് പോയിന്റ്..! ഫിഫയുടെ പുതിയ തീരുമാനം ബ്രസീലിനെ ഞെട്ടിച്ചു
ഇന്ന് നടന്ന ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം സമനിലയിൽ കലാശിച്ചു. 90 മിനിറ്റ് പൂർത്തിയായപ്പോഴും ഇരു ടീമുകൾക്കും ഗോളുകൾ കണ്ടെത്താനായില്ല. നേരത്തെ തന്നെ ഖത്തറിലേക്ക് ബ്രസീൽ ഉറപ്പിച്ചിരുന്നു എന്നാൽ ഇന്നത്തെ സമനിലയോടെ അർജന്റീനയും വേൾഡ് കപ്പ് ബർത്ത് ഉറപ്പിച്ചിരിക്കുകയാണ . എന്നാൽ, ഇന്ന് അവസാനിച്ച മത്സരത്തേക്കാളും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത് മറ്റൊരു ബ്രസീൽ അർജന്റീന മത്സരമാണ്.
സെപ്തംബർ 6-ന്, നടന്ന ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിൽ ചില നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. ബ്രസീലിലെ നിയോ ക്വിമിക്ക അരീനയിൽ നടന്ന മത്സരം, ആരംഭിച്ച് 5 മിനിറ്റ് പിന്നിട്ടപ്പോഴേക്കും നിർത്തിവെക്കുകയായിരുന്നു. മൂന്ന് അർജന്റീന താരങ്ങൾ ക്വാറന്റൈൻ ലംഘിച്ചതിന്റെ പേരിൽ ബ്രസീലിയൻ ഫെഡറൽ പോലീസും ആരോഗ്യ അധികൃതരും ഗ്രൗണ്ടിൽ ഇറങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് തുടക്കം കുറിച്ചത്.
എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, സെർജിയോ റൊമേറോ എന്നിവർ ബ്രസീലിന്റെ കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചതായി അധികൃതർ അറിയിച്ചു. തുടർന്ന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്വാറന്റൈൻ ലംഘിച്ച താരങ്ങളോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. അതോടെ, അർജന്റീനൻ ടീം മത്സരം തുടരാൻ വിസമ്മതിക്കുകയും, തുടർന്ന് മത്സരം 0-0 സ്കോറിന് സമനിലയിൽ നിർത്തിവെക്കുകയും ചെയ്തു.
ബ്രസീലിന്റെയും അർജന്റീനയുടെയും കളിക്കാർ കളി പുനരാരംഭിക്കുന്നതിന് അധികാരികളോടും മാച്ച് ഒഫീഷ്യലുകളോടും അഭ്യർത്ഥിച്ചു, എന്നാൽ, യുകെയിൽ നിന്ന് യാത്ര ചെയ്തെത്തിയ കളിക്കാർ രാജ്യത്ത് പ്രവേശിക്കുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും, അത് പാലിക്കാത്തവർ ഉടൻ രാജ്യം വിടണം എന്ന് ബ്രസീലിലെ ആരോഗ്യ വകുപ്പ് നിലപാടെടുത്തു. അതോടെ, മാച്ച് ഒഫീഷ്യൽസ് ഇരു ടീമുകളെയും ഗ്രൗണ്ടിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തു.
🚨 FIFA are expected to award Argentina the three points for the suspended game against Brazil in September.
— Transfer News Live (@DeadlineDayLive) November 16, 2021
The game was stopped after 5 minutes because Brazilian officials entered the field because of COVID breaches.
(Source: TNT Sports) pic.twitter.com/jio9SfzdXN
എന്നാൽ, മത്സരം സമനിലയിൽ അവസാനിപ്പിച്ച് ഇരു ടീമുകൾക്കും ഓരോ പോയിന്റ് നൽകില്ല എന്ന് ഫിഫ തീരുമാനമെടുത്തു. മത്സരം മറ്റൊരു ദിവസം നടത്തും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് കനത്ത തിരിച്ചടി നൽകിയാണ്, കഴിഞ്ഞ ദിവസം ഫിഫ തങ്ങളുടെ പുതിയ തീരുമാനം അറിയിച്ചത്. താൽക്കാലികമായി നിർത്തിവച്ച മത്സരത്തിന്, ഫിഫ മൂന്ന് പോയിന്റുകൾ അർജന്റീനയ്ക്ക് നൽകാൻ ഒരുങ്ങുകയാണ് എന്ന് ടിഎൻടി റിപ്പോർട്ട് ചെയ്തു. ഇതോടെ യോഗ്യത റൗണ്ടിൽ പരാജയമറിയാതെ മുന്നേറുന്ന ബ്രസീലിന് ഇത് തിരിച്ചടിയായി.