തുടർച്ചയായ നാലാം തോൽവി നേരിട്ട് ഉറുഗ്വേ ; തകർപ്പൻ ജയവുമായി ഇക്വഡോറും ,പെറുവും ; ചിലിക്ക് തോൽവി

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഉറുഗ്വേയ്ക്ക് ദയനീയ തോൽവി. ദുർബലരായ ബൊളീവിയയാണ് മുൻ ലോക ചാമ്പ്യൻമാരെ 3-0ത്തിന് അട്ടിമറിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഉറുഗ്വേയുടെ ഖത്തർ ലോകകപ്പ് മോഹങ്ങൾ ഏതാണ്ട് അവസാനിച്ചു. തുടർച്ചയായ നാലാം മത്സരത്തിലാണ് ഉറുഗ്വേ യോഗ്യത മത്സരങ്ങളിൽ തോൽവി വഴങ്ങുന്നത്.

ലാപാസിൽ നടന്ന മത്സരത്തിൽ 29 മിനിറ്റിനുശേഷം, ജുവാൻ കാർലോസ് ആർസെ ബൊളീവിയയെ മുന്നിലെത്തിച്ചു. ഹാഫ്ടൈമിന് മുമ്പ് മാർസെലോ മൊറേനോ ഒരു ഹെഡ്ഡറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി.ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ ടോപ് സ്കോററായ മൊറേനോ 62 മിനിറ്റിനുശേഷം പെനാൽറ്റി നഷ്ടപ്പെടുത്തി. 74 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ബൊളീവിയൻ കാർമെലോ അൽഗരനാസ് ചുവപ്പ് കാർഡ് കണ്ട പുറത്തു പോവുകയും ചെയ്തു. 79 ആം മിനുട്ടിൽ കാർലോസ് ആർസെ തന്റെ രണ്ടാം ഗോളും ബൊളീവിയയുടെ മൂന്നാം ഗോളും നേടി. 14 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി ഉറുഗ്വേ ഏഴാം സ്ഥാനത്തും 15 പോയിന്റുമായി ബൊളീവിയ എട്ടാം സ്ഥാനത്തുമാണ്.

മറ്റൊരു മത്സരത്തിൽ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യതയിലേക്ക് കൂടുത അടുത്തു.9-ാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് എസ്തുപിനാൻ നേടിയ ഗോളിന് ഇക്വഡോർ ലീഡ് നേടി. എന്നാൽ 4 മിനിറ്റിനുശേഷം, മധ്യനിര താരം അർതുറോ വിദാൽ നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചിലിക്ക് വലിയ തിരിച്ചടിയായി മാറി. ഇക്വഡോർ താരത്തിന്റെ മുഖത്ത് ചവിട്ടിയതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മോയിസ് കെയ്‌സെഡോയിലൂടെ ഇക്വഡോർ രണ്ടമ്മ ഗോളും വിജയവും ഉറപ്പിച്ചു. 14 മത്സരങ്ങളിൽ നിന്നും 23 പോയിന്ററുമായി അർജന്റീനക്ക് പിന്നിൽ മൂന്നാമതാണ് ഇക്വഡോർ.16 പോയിന്റുമായി ചിലി ആറാം സ്ഥാനത്താണ്.

കാരക്കാസിൽ നടന്ന മറ്റൊരു മത്സരത്തിൽ പേര് ആതിഥേയരായ വെനസ്വേലയെ 2-1ന് പരാജയപ്പെടുത്തി വേൾഡ് കപ്പ് യോഗ്യത പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി. ജിയാൻലൂക്ക ലപാഡുലയുടെയും ,ക്രിസ്റ്റ്യൻ ക്യൂവയുമാണ് പെറുവിനെ ഗോളുകൾ നേടിയത്.ഡാർവിൻ മാച്ചിസ് വെനസ്വേലയുടെ ആശ്വാസ ഗോൾ നേടി. 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 17 പോയിന്റുമായി പെറു അഞ്ചാം സ്ഥാനത്താണ്.വെനസ്വേലയാവട്ടെ പത്താം സ്ഥാനത്താണ്.മറ്റൊരു മത്സരത്തിൽ കൊളംബിയയും പരാഗ്വേയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. കൊളംബിയ 17 പോയിന്റുമായി നാലാം സ്ഥാനത്തും 13 പോയിന്റുമായി പരാഗ്വേ ഒൻപതാം സ്ഥാനത്തുമാണ്.

ലാറ്റിനമേരിക്കയിൽ നിന്നും നാല് ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നെടുന്നത്., അഞ്ച സ്ഥാനത്തു വരുന്ന ടീം പ്ലെ ഓഫിലൂടെ ഖത്തറിലെത്തും. ഇനി നാല് മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ യോഗ്യതയിൽ ബാക്കിയുള്ളത് . ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്.

Rate this post