❝അർജന്റീനയ്ക്കും ബ്രസീലിനും ഉയർന്ന തലത്തിലുള്ള ഫുട്ബോൾ കളിക്കാൻ സാധിക്കില്ല❞ ; കൈലിയൻ എംബാപ്പെ

റയൽ മാഡ്രിൽ നിന്നുള്ള ഓഫർ വേണ്ടെന്ന് വെച്ച് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ പിഎസ്ജി യുമായി 2025 വരെ കരാർ പുതിക്കിയിരിക്കുകയാണ്.ഈ വർഷാവസാനം ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ യൂറോപ്യൻ ടീമുകൾക്ക് കൂടുതൽ മുൻതൂക്കമുണ്ടെന്ന് ഫ്രഞ്ച് താരം പറഞ്ഞു.

അര്‍ജന്റീനയും ബ്രസീലും ലോകകപ്പിലെത്താന്‍ ഉന്നത നിലവാരമുള്ള മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് എംബാപ്പേ പറഞ്ഞു. ടിഎന്‍ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് എംബാപ്പെയുടെ പരാമര്‍ശം.’ ലോകകപ്പിലേക്കെത്താന്‍ ലാറ്റിനമേരിക്കന്‍ ടീമായ അര്‍ജന്റീനയും ബ്രസീലും ഉയര്‍ന്ന നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുന്നില്ല. ലാറ്റിനമേരിക്കയില്‍ യൂറോപ്പിലെപ്പോലെ അഡ്വാന്‍സായ ഫുട്‌ബോളല്ല ഉള്ളത്. അവസാനം നടന്ന ലോകകപ്പുകളില്‍ യൂറോപ്പിന്‍ ടീമുകള്‍ ഉണ്ടാക്കിയ നേട്ടം അതാണ് വ്യക്തമാക്കുന്നത്.’ എംബാപ്പെ പറഞ്ഞു.

ഖത്തര്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംബാപ്പെ. ബ്രസീല്‍ മികച്ച ടീമാണെന്നും അതേപോലെ യൂറോപ്പിലും ധാരാളം ടീമുകളുണ്ട്. എന്നാല്‍ പ്രധാന വ്യത്യാസം യൂറോപ്പ് ഉയര്‍ന്ന നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുന്നു. യൂറോപ്പിലെ ലീഗ് അതിനുദാഹരണമാണെന്നും എംബാപ്പെ ചൂണ്ടിക്കാട്ടി. മികച്ച നിലവാരമുള്ള ഫുട്ബോള്‍ കളിക്കുന്നതിനാല്‍ ലോകകപ്പെത്തുമ്പോഴേക്കും തങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുമെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

“ലോകകപ്പിലെത്താൻ അർജന്റീനയും ബ്രസീലും ഉയർന്ന നിലവാരമുള്ള മത്സരങ്ങൾ കളിക്കുന്നില്ല. സൗത്ത് അമേരിക്കയിൽ യൂറോപ്പിലേതു പോലെ ഫുട്ബോൾ പുരോഗതി ഉണ്ടാക്കിയിട്ടുമില്ല. അതുകൊണ്ടാണ് അവസാന ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾ വിജയിച്ചതെന്ന് നോക്കിയാൽ മനസിലാകും.” എംബാപ്പെ കൂട്ടിച്ചേർത്തു.

Rate this post