പോർച്ചുഗൽ ലോകകപ്പ് നേടുമോ എന്ന ചോദ്യത്തിന് റൊണാൾഡോ കള്ളം പറഞ്ഞതായി മെഷീന്റെ കണ്ടുപിടുത്തം |Cristiano Ronaldo

പോർച്ചുഗൽ ജേഴ്സിയിൽ അഞ്ചു തവണ വേൾഡ് കപ്പ് കളിച്ചെങ്കിലും ഇതുവരെ ഒരു കിരീടം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിട്ടില്ല.ഒരു ലോകകപ്പ് കിരീടം നേടുന്നതിൽ പരാജയപ്പെട്ടതിനാൽ റൊണാൾഡോയുടെ ഗോട്ട് (എക്കാലത്തെയും മികച്ചത്) എന്ന പദവിയെ വിമർശകർ ചോദ്യം ചെയ്തു, ഇത് അദ്ദേഹത്തിന്റെ മഹത്തായ കരിയറിലെ ഒരു പ്രധാന കളങ്കമായി പലരും കാണുന്നുണ്ട്.

അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ സ്‌കോർ ചെയ്തിട്ടും കിരീടം നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടില്ല.2022 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്തായി. പ്രായം 38 ആയെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടൂർണമെന്റിൽ റൊണാൾഡോയുടെ അഭിമാനകരമായ ട്രോഫി നേടാനുള്ള അവസാന അവസരം വന്നേക്കാം.ലയണൽ മെസ്സി ഖത്തറിൽ അര്ജന്റീനക്കൊപ്പം ലോകകപ്പ് സ്വന്തമാക്കിയതോടെ `ആരാണ് മികച്ചത് എന്ന ചർച്ച പലരും അവസാനിപ്പിച്ചിരുന്നു.

റൊണാൾഡോ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു പ്രൊമോഷണൽ വീഡിയോ പോസ്റ്റ് ചെയ്തു.ബിനാൻസുമായി സഹകരിച്ച് നടത്തിയ നുണപരിശോധനയിൽ പങ്കെടുക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ട്രോഫി നേടാനുള്ള പോർച്ചുഗലിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ നൽകിയ ഉത്തരം പോളിഗ്രാഫ് പരിശോധനയിൽ സത്യമല്ലെന്ന് കണ്ടെത്തി.

“പോർച്ചുഗൽ ഒരു ലോകകപ്പ് നേടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” ക്രിസ്റ്റ്യാനോ റൊണാൾഡോ മറുപടി “അതെ,” എന്നായിരുന്നു. എന്നാൽ പരിശോധനയിൽ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു.

Rate this post