നെയ്മർ ഇല്ലാതെ സ്വിറ്റ്‌സർലൻഡിനെതിരെ ബ്രസീൽ ഇറങ്ങുമ്പോൾ |Qatar 2022 |Brazil

974 സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ആവേശകരമായ ഗ്രൂപ്പ് ജി പോരാട്ടത്തിൽ പ്രീ-ടൂർണമെന്റ് ഫേവറിറ്റുകളായ ബ്രസീൽ സ്വിറ്റ്സർലൻഡിനെ നേരിടും.ആദ്യ മത്സരത്തിൽ സെർബിയയെ കീഴടക്കിയ ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പായിക്കാനാണ് ഇന്നിറങ്ങുന്നത്.സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്നിറങ്ങുന്നത്.

റിച്ചാർലിസൺ,വിനീഷ്യസ് ജൂനിയർ ,റാഫിൻഹ, ഒപ്പം റോഡ്രിഗോയും അണിനിരക്കുമ്പോൾ ബ്രസീലിന് നെയ്മറുടെ അഭാവത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.ആഴമേറിയതും കഴിവുറ്റതുമായ ബ്രസീലിയൻ സ്ക്വാഡിൽ അവസരം കാത്ത് നിരവധി താരങ്ങളാണ് ബെഞ്ചിലിരിക്കുന്നത്.“ഓരോരുത്തരും സൂപ്പർ വൈദഗ്ധ്യമുള്ളവരാണ്, സെന്റർ ബാക്കും ഗോൾകീപ്പറും പോലും,” ബ്രസീൽ കളിക്കാരെ വിവരിച്ചുകൊണ്ട് സ്വിറ്റ്‌സർലൻഡ് കോച്ച് മുറാത്ത് യാക്കിൻ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ അക്രോബാറ്റിക് ഗോളടക്കം ഇരട്ട ഗോളുകൾ സ്വന്തമാക്കിയ റിചാലിസണിൽ ആയിരിക്കും ബ്രസീലിന്റെ പ്രതീക്ഷകൾ മുഴുവൻ.നെയ്മറെ കൂടാതെ പരിക്ക് മൂലം റൈറ്റ് ബാക്ക് ഡാനിലോയും ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റോയോ ഡാനി ആൽവസോ ടീമിൽ ഇടം കണ്ടെത്തിയേക്കാം. നെയ്മർക്ക് പകരം റയൽ മാഡ്രിഡ് താരം റോഡ്രിഗോ ടീമിലെത്താനാണ് സാധ്യത. നെയ്മർക്ക് പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രഡിനെയും പരിശീലകൻ ടിറ്റെ പരിഗണിക്കുന്നുണ്ട്.

ബ്രസീലിന് സ്വിറ്റ്‌സർലൻഡിനെതിരെ നേരിയ മുൻതൂക്കം ഉണ്ട്, ഇരു ടീമുകളും തമ്മിൽ നടന്ന ഒമ്പത് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ചു. ബ്രസീലിനെതിരെ രണ്ട് വിജയങ്ങൾ സ്വിറ്റ്സർലൻഡിന് കഴിഞ്ഞു.നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.2018 ഫിഫ ലോകകപ്പിൽ ഇരുടീമുകളും തമ്മിലുള്ള മുൻ കൂടിക്കാഴ്ച 1-1 സമനിലയിൽ അവസാനിച്ചു.സ്വിറ്റ്‌സർലൻഡ് അവരുടെ ലോകകപ്പ് കാമ്പെയ്‌നിന്റെ ആദ്യ ഗെയിമിൽ കാമറൂണിനെ 1-0 ന് പരാജയപ്പെടുത്തി.

2006 ൽ ടോഗോയെയും കൊറിയ റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തിയതിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പിലെ അവരുടെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിക്കാൻ ശ്രമിക്കുകയാണ് അവർ.ഇപ്പോൾ മറ്റൊരു ലോകകപ്പ് റെക്കോർഡിന്റെ വക്കിലാണ് ബ്രസീൽ. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ 17 മത്സരങ്ങളുടെ അപരാജിത സ്ട്രീക്ക് സ്ഥാപിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ടീമായി ഇന്നത്തെ ജയത്തോടെ ബ്രസീൽ മാറിയേക്കാം.

ബ്രസീൽ സ്റ്റാർട്ടിംഗ് ലൈനപ്പ് :അലിസൺ; എഡർ മിലിറ്റോ, തിയാഗോ സിൽവ, മാർക്വിനോസ്, അലക്സ് സാന്ദ്രോ; കാസെമിറോ, ഫ്രെഡ്, പാക്വെറ്റ; റാഫിൻഹ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ

Rate this post