നെയ്മറിന്റെ ബ്രസീലിനെ നേരിടാനുള്ള മെസ്സിയുടെ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡ് അർജന്റീന പ്രഖ്യാപിച്ചു. ബ്രസീൽ, വെനിസ്വേല, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന അടുത്ത മാസം നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ടീമിൽ ഉണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ചതിനു ശേഷമുള്ള ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരമാകും ഇത്.സെപ്റ്റംബർ 5 നാണു ഏവരും കാത്തിരിക്കുന്ന ബ്രസീൽ അര്ജന്റീന പോരാട്ടം.അർജന്റീന സെപ്റ്റംബർ 2 ന് വെനിസ്വേലയും ഒരാഴ്ചയ്ക്ക് ശേഷം ബൊളീവിയയെയും നേരിടും.ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബ്രസീൽ ആണ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ മുന്നിട്ടുനിൽക്കുന്നത്. അർജന്റീന 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.ഇന്റർ മിലാന്റെ ലൗടാരോ മാർട്ടിനെസ്, യുവന്റസിലെ പൗലോ ഡൈബാല എന്നിവർ സ്ക്വാഡിൽ മെസ്സിക്ക് ഒപ്പം ഉണ്ട്. പരിക്ക് കാരണം അഗ്വേറോ ടീമിൽ ഇടം നേടിയില്ല.കോപ്പ അമേരിക്ക ഫൈനലിൽ വിജയിച്ച എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവരും ടീമിൽ ഇടം നേടി.
>Argentina’s squad for upcoming World Cup qualifiers. pic.twitter.com/wwTgciyGse
— Leo Messi 🔟 (@WeAreMessi) August 23, 2021
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജുവാൻ മുസ്സോ (അറ്റലാന്റ), ജെറോണിമോ റുള്ളി (വില്ലാരിയൽ)
പ്രതിരോധകർ: ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവേൽ മോലിന (ഉഡിനീസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം ഹോട്ട്സ്പർ), നിക്കോളാസ് ഓട്ടമെൻഡി (ബെൻഫിക്ക), ജുവാൻ ഫോയിത്ത് (വില്ലാർറിയൽ), ലൂക്കാസ് മാർട്ടിൻ ക്വാർട്ട് ), ജർമ്മൻ പെസ്സെല്ല (റിയൽ ബെറ്റിസ്), ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്), മാർക്കോസ് അക്കുന (സെവില്ല)
മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ (അത്ലറ്റികോ മാഡ്രിഡ്), ലിയാൻഡ്രോ പാരെഡസ് (പാരീസ് സെന്റ്-ജർമെയ്ൻ), ജിയോവാണി ലോ സെൽസോ (ടോട്ടൻഹാം ഹോട്ട്സ്പർ), എക്വിക്വൽ പാലാസിയോസ് (ബെയർ ലെവർകുസൻ), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), നിക്കോളാസ് ഡൊമിംഗസ് (ബൊലോഗ്ന), അലജാൻഡ്രോ ഗോമസ് (സെവില്ല), ഏയ്ഞ്ചൽ ഡി മരിയ (പാരീസ് സെന്റ്-ജർമെയ്ൻ)
ഫോർവേഡ്സ്: ലയണൽ മെസ്സി (പാരീസ് സെന്റ്-ജെർമെയ്ൻ), എമിലിയാനോ ബ്യൂണ്ടിയ (ആസ്റ്റൺ വില്ല), ലൗടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), നിക്കോളാസ് ഗോൺസാലസ് (ഫിയോറെന്റീന), ഏഞ്ചൽ കൊറിയ (അത്ലെറ്റിക്കോ മാഡ്രിഡ്), ജൂലിയൻ ആൽവ് (റിവർ പ്ലേറ്റ്), ജോക്വിൻ കൊറിയ (ലാസിയോ), പൗലോ ഡൈബാല (യുവന്റസ്)