❛❛ലോകകപ്പിനായി തയ്യാറെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ അർജന്റീനക്കൊപ്പമുണ്ട് ❜❜|Argentina |Qatar 2022
എക്കാലത്തെയും പോലെ തന്നെ വലിയ പ്രതീക്ഷകളുമായാണ് ലയണൽ മെസ്സിയും അർജന്റീനയും ഖത്തറിലേക്ക് പോവാൻ ഒരുങ്ങുന്നത്. 1986 ൽ ഡീഗോ മറഡോണ നേടികൊടുത്തതിന് ശേഷം വേൾഡ് കപ്പ് എന്നും അർജന്റീനക്ക് അകലെ നിന്നും കാണാവുന്ന ഒന്നായി മാറി.
1990 ലും 2014 ലും കലാശ പോരാട്ടത്തിൽ പൊരുതി കീഴടങ്ങിയ അർജന്റീനക്ക് 2022 ൽ കിരീടം നേടാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. ലോക ഫുട്ബോളിലെ പല വിദഗ്ദന്മാരും മുൻ താരങ്ങളുമെല്ലാം അർജന്റീനക്ക് വലിയ സാധ്യത കല്പിക്കുന്നുണ്ട്. അര്ജന്റീന ഇതിഹാസ താരം ജുവാൻ റോമൻ റിക്വൽമി അർജന്റീന ദേശീയ ടീമിനെക്കുറിച്ചും പരിശീലക സംഘത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ പങ്കു വെച്ചു.2006ലെ ഒരു ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കുവേണ്ടി കളിച്ച റോമൻ റിക്വൽമി മികച്ച പ്രകടനം നടത്തിയിരുന്നു.
” മികച്ചവരുമായി മത്സരിക്കാനുള്ള ഒരു ടീം അര്ജന്റീനക്കുണ്ട്,ടീം നന്നായി പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കണം.അർജന്റീന ടീമിൽ വളരെക്കാലമായി കാണാതിരുന്ന ഒരു പ്രത്യേകത ഇപ്പോഴത്തെ ടീമിനുണ്ട് .ഒരു ദേശീയ ടീമായി അല്ല അവർ ഇതിനകം ഒരു ടീമായി കളിക്കുന്നു ” റിക്വൽമി പറഞ്ഞു. “അവർക്ക് ഇതിനകം പരസ്പരം അറിയാം, ലോകകപ്പിനായി തയ്യാറെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ അവരുടെ പക്കലുണ്ട്, അത് നന്നായി നടക്കുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Juan Román Riquelme: "I believe Argentina have an advantage which I haven't seen in a long time in the Argentina team. That is that they already play as a team, not as a national team and that is difficult to achieve with Argentina." 🇦🇷 This via ESPN. pic.twitter.com/70JqyhDQhm
— Roy Nemer (@RoyNemer) June 16, 2022
1997 മുതൽ 2008 അര്ജന്റീന ദേശീയ ടീമിന് വേണ്ട ബൂട്ട് കെട്ടിയ റിക്വൽമി 54 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടിയിട്ടുണ്ട്. 1999 ,2007 കോപ്പ അമേരിക്ക ,2006 വേൾഡ് കപ്പ് ,2005 ലെ കോൺഫെഡറേഷൻ കപ്പ് എന്നിവയിൽ അര്ജന്റീനക്കായി ബൂട്ടകെട്ടിയിട്ടുണ്ട്. ബൊക്ക ജൂനിയേർസ്, ബാർസലോണ ,വിയ്യ റയൽ, അര്ജന്റീന ജൂനിയർസ് എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയ താരത്തെ ഫുട്ബോൾ മൈതാനത്തെ കലാകാരൻ എന്നാണ് ആരാധകർ വിളിക്കുന്നത്.
When Football becomes art – Juan Roman Riquelme 🎩
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 11, 2022
pic.twitter.com/wAqTdPMbxK