❝ലയണൽ മെസ്സിയുടെ അനുഭവസമ്പത്ത് ഖത്തറിൽ അർജന്റീനക്ക് ഗുണം ചെയ്യും❞|Qatar 2022 |Argentina
ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ ഉണ്ടാകുമെന്ന് ഹാവിയർ മഷറാനോയ്ക്ക് ഉറപ്പില്ല. ഫ്രാൻസ് 1998 ന് ശേഷം അദ്ദേഹം ടെലിവിഷനിൽ കാണുന്ന ആദ്യ ടൂർണമെന്റായിരിക്കാം വരാനിരിക്കുന്ന ഫിഫ ലോകകപ്പ്.കഴിഞ്ഞ നാല് ലോകകപ്പുകളിൽ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഈ ഡിഫെൻസിവ് മിഡ്ഫീൽഡർ.
ഡീഗോ മറഡോണ ഒഴികെയുള്ള മറ്റേതൊരു അർജന്റീനിയനെക്കാളും കൂടുതൽ തവണ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് മഷറാനോ. 20 മത്സരങ്ങളാണ് മുൻ ബാഴ്സലോണ താരം അര്ജന്റീന ജേഴ്സിയിൽ കളിച്ചത്.തന്റെ രാജ്യത്തിന്റെ ദേശീയ ടീമുമായി മായാത്ത ബന്ധമുള്ള, മഷറാനോ കൊറിയ/ജപ്പാൻ 2002-ൽ പോലും അര്ജന്റീന ടീമിനൊപ്പം ഉണ്ടായിരുന്നു. 2002 ൽ പരിശീലനത്തിൽ സ്പാറിംഗ് പങ്കാളികളായി പ്രവർത്തിക്കാൻ ഒരു കൂട്ടം യുവ കളിക്കാർ മാർസെലോ ബിയൽസയുടെ നേതൃത്വത്തിലുള്ള ടീമിനെ അനുഗമിച്ചിരുന്നു,അതിൽ മഷറാനോയും ഇടം പിടിച്ചു.ഇപ്പോൾ അർജന്റീന U-20 പരിശീലകനായ മഷറാനോ ജനുവരിയിൽ കൊളംബിയയിൽ നടക്കാനിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ -20 ചാമ്പ്യൻഷിപ്പ് 2023 ന് തന്റെ ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാവും വേൾഡ് കപ്പിന്റെ സമയത്ത് .
FIFA U-20 ലോകകപ്പ് ഇന്തോനേഷ്യ 2023 ന്റെ യോഗ്യതാ ടൂർണമെന്റായി വർത്തിക്കുന്ന മത്സരമായിരിക്കും ഇത്.കഴിഞ്ഞ നാല് ലോകകപ്പുകളിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുകയും നിലവിലെ അർജന്റീന താരങ്ങളായ ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഒട്ടാമെൻഡി, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർക്ക് മാതൃകയാവുകയും ചെയ്ത മഷറാനോയ്ക്ക് ഇത്തവണത്തെ അര്ജന്റീന റെയിൽ വലിയ പ്രതീക്ഷകളാണുള്ളത് .അനുഭവപരിചയം മെസ്സിയെ മികച്ച കളിക്കാരനാക്കിയെന്നും ലോകകപ്പിന് മുമ്പുള്ള മാസങ്ങൾ അതിൽ ഉൾപ്പെട്ടവർക്ക് നിർണായകമാണെന്നും പ്രഖ്യാപിച്ചു.
ലയണൽ സ്കലോനിയുടെ പരിശീലന മികവിനെയും മുൻ മിഡ്ഫീൽഡർ പ്രശംസിച്ചു.2014 ലോകകപ്പ് ഫൈനലിൽ ബ്രസീലിൽ ജർമ്മനിയോട് തോറ്റ അർജന്റീനയുടെ ടീമിൽ മഷറാനോയും ഉണ്ടായിരുന്നു.വർഷാവസാനം ഖത്തറിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ സഹ താരം ലയണൽ മെസ്സി ഇപ്പോഴും അര്ജന്റീന ടീമിലുണ്ട്.“ടീമിനെ പിന്തുണയ്ക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. കോപ്പ അമേരിക്ക കിരീടം നേടിയത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി, അതിനാൽ ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമം ഞങ്ങൾ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.