❝ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരുമോ ?❞
നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ബാഴ്സലോണ സൂപ്പർ താരം ലയണൽ ക്ലബ്ബുമായുള്ള അഞ്ചു വർഷത്തെ പുതിയ കരാറിൽ ഒപ്പിടാൻ തീരുമാനിച്ചത് .ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ടാണ് ബാഴ്സയിൽ തുടരുക എന്ന തീരുമാനം മെസ്സി എടുത്തത്.അത് പോലെ തന്നെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഒന്നാണ് യുവന്റസിൽ റൊണാൾഡോയുടെ ഭാവി.ഒൻപത് വർഷത്തിന് ശേഷം തുടർച്ചയായി നേടി കൊണ്ടിരുന്ന സിരി എ കിരീടം നഷ്ടപ്പെട്ടതും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതും അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതുമെല്ലാം റൊണാൾഡോയുടെ ഭാവി സംശയത്തിലാക്കിയിരുന്നു.
2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ റൊണാൾഡോ 133 മത്സരങ്ങളിൽ നിന്ന് 22 അസിസ്റ്റുകൾ ഉൾപ്പെടെ 101 ഗോളുകൾ നേടി ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങൾ നേടുകയും ചെയ്തെങ്കിലും ടീമെന്ന നിലയിൽ കാര്യമായി ഒന്നും നേടാൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.റൊണാൾഡോ യുവന്റസിൽ സംതൃപ്തരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റോണോയുമായുള്ള ബന്ധം വേർപെടുത്താൻ ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഓരോ തോൽവിക്കും അനന്തമായ കുറ്റപ്പെടുത്തലും ടീമിനോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചോദ്യങ്ങളും പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ അസ്വസ്ഥമാക്കിയിരുന്നു.
#SerieA #Football
— The Field (@thefield_in) July 15, 2021
Cristiano Ronaldo has given no indication he wants to leave Juventus and is expected back in Turin later this month.https://t.co/9hrKQSbMYq
എന്നാൽ പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം പോർച്ചുഗീസ് സ്ട്രൈക്കർ യുവന്റസിൽ തുടരും എന്നാണ് സൂചന . ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്നും ഈ മാസം അവസാനം ടൂറിനിൽ തിരിച്ചെത്തുമെന്നും ക്ലബ് ഡയറക്ടർ പവൽ നെഡ്വേഡ് പറഞ്ഞു.”ക്രിസ്റ്റ്യാനോ അവധിയിലാണ്. അദ്ദേഹം പോകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഞങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ല . ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്, ഷെഡ്യൂൾ ചെയ്ത പ്രകാരം ജൂലൈ 25 ന് അദ്ദേഹം മടങ്ങിവരും,” 2021-2022 സീസണിലെ കലണ്ടർ അനാച്ഛാദനത്തിൽ നെഡ്വേഡ് പറഞ്ഞു.2022 വരെയാണ് 36 കാരന് ടൂറിനിൽ കരാറുള്ളത്.യുവന്റസുമായി തുടർച്ചയായി അഞ്ച് ലീഗ് കിരീടങ്ങൾ നേടിയിട്ടും പുറത്താക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയ പരിശീലകൻ മാസിമിലാനോ അല്ലെഗ്രിക്ക് കീഴിൽ ഉഡീനീസിക്കെതിരെയാണ് അടുത്ത സീസണിലെ യുവന്റസിന്റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം യുവന്റസിൽ മാറ്റങ്ങളാണുണ്ടായത്.മാറ്റത്തിന്റെ ഒരു ഭാഗം ക്ലബ്ബിലെ റൊണാൾഡോയുടെ സാമ്പത്തിക നിലയെയും ബാധിച്ചേക്കാം.മഹാമാരി മൂളലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബിന് കര കയറണമെങ്കിൽ റൊണാൾഡോയുടെ വമ്പൻ വേതന ബില്ലിൽ കുറവ് വരുത്തിയെ മതിയാവു.ഈ നിബന്ധനകൾ എല്ലാം പാലിച്ചാൽ മാത്രമേ റൊണാൾഡോക്ക് യുവന്റസിൽ തുടരാൻ സാധിക്കുകയുള്ളു. 36 കാരൻ യുവന്റസിൽ തുടരുമോ അതോ ഇല്ലയോ എന്നു വരും ആഴ്കളിൽ വ്യക്തമായി അറിയാൻ സാധിക്കും.