മെസ്സിയുടെ ഭാവി തീരുമാനമാവുന്നില്ല,തുടരണോ പോണോ എന്ന ത്രിശങ്കുവിൽ ബാഴ്സ നോട്ടമിട്ട സിറ്റി താരം.

സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾ വളരെ ശക്തിയായി പ്രചരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരാഴ്ച്ചയോളമായി. എന്നാൽ മെസ്സിയെ കൈവിടാൻ ബാഴ്സ ഒരുക്കമല്ല. മെസ്സിയാണേൽ ബാഴ്സ വിട്ടു പുറത്തു പോണം എന്ന പിടിവാശിയിലുമാണ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എവിടെയും എത്താത്ത രീതിയിൽ ആണ് ചർച്ചകൾ നടക്കുന്നത്. ഇരുകൂട്ടരും തങ്ങളുടെ നിലപാട് മയപ്പെടുത്താൻ തയ്യാറാവാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനിടെ മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിക്കുന്ന താരമായിരിക്കുകയാണ് എറിക് ഗാർഷ്യ. മുമ്പ് ബാഴ്സയുടെ താരമായിരുന്നു ഈ സ്പാനിഷ് […]

മെസ്സിയെ കാണാൻ ഇഷ്ടപ്പെടുന്നത് ആ ലീഗിൽ, അർജന്റൈൻ പരിശീലകൻ പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് ഫുട്ബോൾ ലോകത്തെങ്ങും. മെസ്സിയെ ബാഴ്സ വിടാൻ അനുവദിച്ചിട്ടില്ലെങ്കിലും താരം ഏത് ക്ലബ്ബിലേക്ക് എന്ന രൂപത്തിലാണ് ചർച്ചകൾ നടക്കുന്നത്. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെയാണ് എന്നത് ഏറെ കുറെ ഉറപ്പിച്ച മട്ടാണ്. മെസ്സിക്ക് വീശിഷ്ടമായ ഒരു ഓഫർ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യം മാഞ്ചസ്റ്റർ സിറ്റിയിലും തുടർന്ന് സിറ്റിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള ന്യൂയോർക്ക് സിറ്റിയിലും മെസ്സിക്ക് കളിക്കാമെന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ. […]

ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം, പിഎസ്ജി വിടില്ല, നെയ്മർ പറയുന്നു.

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ക്ലബ് വിടുമെന്നുള്ള ഊഹാപോഹങ്ങൾക്ക് വിരാമമായി. താൻ ക്ലബ് വിടാൻ പോവുന്നില്ലെന്ന് നെയ്മർ തന്നെ നേരിട്ട് അറിയിച്ചതോടെയാണ് അടുത്ത സീസണിലും നെയ്മർ പിഎസ്ജി ജേഴ്സിയിൽ തന്നെ കാണുമെന്ന് ഉറപ്പായത്. ക്ലബ്ബിന്റെ ഒഫീഷ്യൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ തന്റെ ഭാവി പരിപാടികളെ കുറിച്ച് വ്യക്തമാക്കിയത്. തനിക്ക് ഒരേയൊരു ലക്ഷ്യമേ ഒള്ളൂ എന്നും അത്‌ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടിക്കൊടുക്കലുമാണ് എന്നാണ് നെയ്മർ അടിവരയിട്ടു പറഞ്ഞത്. എന്റെ വ്യക്തിഗത നേട്ടങ്ങളെ […]

പരിശീലനം മുടക്കി, മെസ്സിയെ കാത്തിരിക്കുന്നത് ഈ ശിക്ഷാനടപടികൾ.

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയുടെ പരിശീലനത്തിന് എത്താതിരുന്നതാണ് ഇപ്പോഴത്തെ മറ്റൊരു ചർച്ചാ വിഷയം. മനഃപൂർവം പരിശീലനത്തിന് എത്താതിരുന്ന ഏകതാരമാണ് മെസ്സി എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച്ച നടന്ന പിസിആർ ടെസ്റ്റ്‌ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച നടന്ന ആ പരിശീലനസെഷനും മെസ്സി ബഹിഷ്കരിച്ചത്. ഇനി തുടർച്ചയായ മൂന്നാം ദിവസവും മെസ്സി ബഹിഷ്കരിച്ചാൽ താരത്തിനെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളാൻ ബാഴ്സക്ക് അധികാരമുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന പരിശീലനത്തിന് എത്താതിരുന്നാൽ ക്ലബ്ബിന് മെസ്സിക്കെതിരെ നടപടികൾ സ്വീകരിക്കാം. താരത്തിന് സസ്പെൻഷൻ നൽകാനുള്ള അധികാരം […]

പരിശീലനത്തിനുമെത്തിയില്ല, ക്ലബ് വിടുമെന്ന നിലപാടിൽ മാറ്റമില്ലാതെ മെസ്സി.

ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുന്ന സീസണിന് മുന്നോടിയായി ബാഴ്സയുടെ ആദ്യപരിശീലനം നടന്നത് ഇന്ന്, അതായത് തിങ്കളാഴ്ച്ചയായിരുന്നു. ഈ പരിശീലനത്തിന് മെസ്സി എത്തിയിട്ടില്ല എന്ന കാര്യം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ നേതൃത്വത്തിൽ ഉള്ള ആദ്യപരിശീലനമായിരുന്നു. എന്നാൽ ഇതിൽ മെസ്സി പങ്കെടുത്തില്ല. റൊണാൾഡ് കൂമാന്റെ സ്‌ക്വാഡിന്റെ ഭാഗമാവാൻ താനില്ല എന്ന് തന്നെയാണ് മെസ്സിയുടെ നിലപാട്. […]

മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ സ്റ്റുട്ട്ഗർട്ട് ആരാധകന്റെ പിരിവ്, ലക്ഷ്യം 900 മില്യൺ യുറോ,പണം നൽകി തുടങ്ങി ആരാധകർ.

സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിൽ എത്തിക്കുക എന്നുള്ളത് ലോകത്തുള്ള ഏതൊരു ക്ലബ്ബിന്റെയും ആഗ്രഹമായിരിക്കും. ബാഴ്സ വിടാൻ അനുവാദം ചോദിച്ച മെസ്സിക്ക് തടസ്സമായി നിൽക്കുന്നത് ബാഴ്സ തന്നെയാണ്. മെസ്സിയെ സ്വന്തമാക്കണമെങ്കിൽ റിലീസ് ക്ലോസ് നൽകണം എന്നാണ് ബാഴ്സയുടെ നിലപാട്. അതായത് മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ 700 മില്യൺ യുറോ നിർബന്ധമായും അടച്ചിരിക്കണം എന്നർത്ഥം. ഇപ്പോഴിതാ തന്റെ ക്ലബ്ബിന് മെസ്സിയെ സൈൻ ചെയ്യാൻ വേണ്ടി സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സ്റ്റുട്ട്ഗർട്ട് ആരാധകൻ. ബുണ്ടസ്ലിഗയിൽ കളിക്കുന്ന ക്ലബാണ് സ്റ്റുട്ട്ഗർട്ട്. […]

റാകിറ്റിച്ച് ബാഴ്സ വിട്ടു,മടങ്ങിയത് മുൻ ക്ലബ്ബിലേക്ക് !

എഫ്സി ബാഴ്സലോണയുടെ ക്രോയേഷ്യൻ മധ്യനിര താരം ഇവാൻ റാക്കിറ്റിച് ബാഴ്സ വിട്ടു. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം പുറത്തു വിട്ടത്. തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് തന്നെയാണ് താരം മടങ്ങുന്നത്. ഔദ്യോഗികമായ സ്ഥിരീകരണം ഉടൻ ഉണ്ടാവും. താരം മെഡിക്കലിനായി സേവിയ്യയിൽ എത്തിച്ചേർന്നതായാണ് വിവരം. താരവും ക്ലബും തമ്മിൽ കരാറിൽ ഏർപ്പെട്ടതായും മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തെ കരാറിലാണ് താരം സെവിയ്യയിലേക്ക് തന്നെ തിരികെ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മുപ്പത്തിരണ്ടുകാരനായ താരം 2014-ൽ […]

ബാഴ്സ ഒഴിവാക്കുന്ന മിഡ്ഫീൽഡറെ ക്ലബിൽ എത്തിക്കാൻ ഇന്റർമിലാൻ.

ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ ക്ലബ്ബിൽ തന്നെ തുടരുമെന്ന് ഉറപ്പായ സ്ഥിതിക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്റർമിലാൻ. അതിന്റെ ഭാഗമെന്നോണമാണ് റോമയുടെ സൂപ്പർ താരം കൊളോറോവ്, മിലാന്റെ താരം സാൻഡ്രോ ടോണാലി എന്നിവരെയൊക്കെ ക്ലബ്ബിൽ എത്തിക്കാൻ ഇന്റർ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബാഴ്സയുടെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാലിനെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കോന്റെയും ഇന്റർമിലാനും. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ കൊറെയ്റെ ഡെല്ലോ സ്പോർട്ട് ആണ് ഈ […]

പതിനേഴു മുൻനിര താരങ്ങളെ ലഭ്യമല്ലാതെ കൂമാൻ പ്രീ സീസൺ തുടങ്ങുന്നു.

പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കുമിടയിൽ ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ തന്റെ പ്രീ സീസൺ തുടങ്ങുന്നു. ഇന്ന്, അതായത് തിങ്കളാഴ്ച്ചയാണ് എഫ്സി ബാഴ്സലോണ പരിശീലനം ആരംഭിക്കുന്നത്. ഞായറാഴ്ച്ച ബാഴ്സ തങ്ങളുടെ താരങ്ങൾക്ക് പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ലഭ്യമായ താരങ്ങളിൽ മെസിയൊഴികെയുള്ള എല്ലാ താരങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. ഫലം പുറത്തു വന്നതിന് ശേഷമാണ് കൂമാൻ പരിശീലനം ആരംഭിക്കുക. ക്ലബിനോടുള്ള പ്രതിഷേധമായിട്ടാണ് മെസ്സി പിസിആർ ടെസ്റ്റിൽ പങ്കെടുക്കാതിരുന്നത്. ക്ലബ് വിടാനുള്ള താല്പര്യം അറിയിച്ചിട്ടും മെസ്സിയെ പോവാൻ ബാഴ്സ അനുവദിച്ചിരുന്നില്ല. ഇതോടെ മെസ്സി […]

ബ്രസീലിയൻ മിഡ്‌ഫീൽഡർക്ക് പിന്നാലെ അർജന്റൈൻ ഗോൾകീപ്പറെയും ആഞ്ചലോട്ടിക്ക് വേണം.

വരുന്ന സീസണിലേക്ക് തന്റെ ടീമായ എവെർട്ടണെ ശക്തിപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഇതിന്റെ ഭാഗമായി നാപോളിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ അലനുമായി ക്ലബ് കരാറിൽ എത്തിയിരുന്നു. കൂടാതെ റയൽ മാഡ്രിഡ്‌ താരം ഹാമിഷ് റോഡ്രിഗസുമായും ചർച്ചകൾ നടക്കുന്നുണ്ട്. ദിവസത്തിനകം ഇതും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വാർത്തകൾ. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ആഞ്ചലോട്ടി ആവിശ്യമുണ്ട്. മറ്റാരുമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ ഗോൾകീപ്പർ സെർജിയോ റോമെറോയെയാണ് ഇദ്ദേഹത്തിന് ആവിശ്യം. നിലവിലെ എവെർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് ഒരു വെല്ലുവിളി […]