മെസിയുടെ വിഖ്യാത ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ ബാഴ്സ ഒഴിവാക്കി

ചാമ്പ്യൻസ് ലീഗിലെ ചരിത്ര വിജയത്തിൽ ആരാധകർക്കൊപ്പം ആവേശം പങ്കിടുന്ന മെസിയുടെ വിഖ്യാത ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ സാന്റിയാഗോ ഗാർസസ് ഇനി ബാഴ്സക്കു വേണ്ടി ചിത്രങ്ങൾ പകർത്തില്ല. ബാഴ്സയുടെ ചിത്രങ്ങൾ പകർത്താനുള്ള അദ്ദേഹത്തിന്റെ കരാർ കറ്റലൻ ക്ലബ് പുതുക്കി നൽകിയില്ലെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡികോ റിപ്പോർട്ടു ചെയ്യുന്നു. 2017ലെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെ ബാഴ്സ 6-1നു വിജയം നേടിയ മത്സരത്തിലാണ് മെസിയുടെ പ്രസിദ്ധമായ ചിത്രം പിറന്നത്. അന്ന് അവസാന ഗോൾ സെർജി റോബർട്ടോ നേടിയപ്പോൾ […]

ബാഴ്സയുടെ വിളി വരുമെന്ന പ്രതീക്ഷയിൽ ആഴ്സനൽ കരാർ പുതുക്കുന്ന തീരുമാനം വൈകിപ്പിച്ച് ഓബമയാങ്ങ്

ആഴ്സനലുമായുള്ള കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അതു പുതുക്കുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയാണ് സൂപ്പർതാരം ഓബമയാങ്ങ്. താരം ആഴ്സനലിൽ തന്നെ തുടരുമെന്ന് പരിശീലകൻ അർടേട്ട പൂർണമായും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബാഴ്സലോണയുടെ വിളി വന്നാൽ സ്പാനിഷ് ക്ലബിലേക്കു ചേക്കേറാനാണു ഗാബോൺ താരത്തിന്റെ തീരുമാനമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഇന്റർമിലാൻ താരമായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫർ ഈ സമ്മറിൽ ബാഴ്സലോണക്ക് അപ്രാപ്യമാണെന്നതാണ് ഓബമയാങ്ങിന്റെ പ്രതീക്ഷ. സുവാരസിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ലൗടാരോയെ […]

പാരീസ്നോട് വിട പറഞ്ഞ് തിയാഗോ സിൽവ

എട്ട് വർഷത്തോളമായി പാരിസ് സൈന്റ് ജർമൻ ടീമിന്റെ ഡിഫൻസിൽ നെടുംതൂണായി കളിക്കുന്ന മുൻ ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ ഹോം ഗ്രൗണ്ടായ പാർക്ക് ദി പ്രിൻസസ് ഗ്രൗണ്ടിനോടും തന്റെ ഫാൻസിനോടും വിടവാങ്ങി.ഇന്നലെ സെൽറ്റിക്കിനെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു അവസാന ഹോം മത്സരം.ഫാന്സിനോട് തന്റെ നന്ദി അറിയിച്ചുകൊണ്ട് വിടവാങ്ങൽ നടത്തിയത്. 2012 മുതൽ PSG ടീമിന്റെ ഡിഫൻസിൽ വിശ്വസ്തനായ പോരാളിയായിരുന്നു തിയാഗോ സിൽവ.204 മത്സരങ്ങളാണ് പി എസ് ജി ക്ക് വേണ്ടി ഇതുവരെ ജഴ്സിയണിഞ്ഞത്, താരം 9 ഗോളുകളും […]

അർജന്റീനയുടെ വിഖ്യാത പരിശീലകനെ പ്രീമിയർ ലീഗിലേക്കു സ്വാഗതം ചെയ്ത് ഗാർഡിയോള

പതിനാറു വർഷങ്ങൾക്കു ശേഷം ലീഡ്സ് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തിയതോടെ നിരവധി ഇതിഹാസ പരിശീലകരുടെ അരങ്ങായി അവിടം മാറുകയാണ്. ലോകഫുട്ബോളിന്റെ അമരത്തിരുന്നിട്ടുള്ള പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി, ജോസെ മൊറീന്യോ, യർഗൻ ക്ളോപ്പ് എന്നിവർക്കൊപ്പം ആധുനിക ഫുട്ബോളിലെ എല്ലാ പരിശീലകരെയും സ്വാധീനിച്ചിട്ടുള്ള അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസെ കൂടി പ്രീമിയർ ലീഗിലേക്കെത്തുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന് പെപ് ഗാർഡിയോള വാഴ്ത്തിയിട്ടുള്ള ബിയൽസയുടെ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ ഹാർദ്ദവമായാണ് സിറ്റി പരിശീലകൻ സ്വാഗതം ചെയ്യുന്നത്. “ഇംഗ്ലീഷ് […]

ബാഴ്സയോടുള്ള ആത്മാർത്ഥതയറിയിച്ച് ലൗടാരോ മാർട്ടിനസ്

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ തുക കണ്ടെത്താൻ ബാഴ്സക്കു കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ട്രാൻസ്ഫറിനു വേണ്ടി കാത്തിരിക്കാൻ സന്നദ്ധനാണെന്നറിയിച്ച് ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ്. കൊറോണ വൈറസ് കാരണമുണ്ടായ പ്രതിസന്ധി മൂലം അർജൻറീനിയൻ താരത്തിന്റെ ട്രാൻസ്ഫറിനു വേണ്ട തുക കണ്ടെത്താൻ ബാഴ്സലോണ കഷ്ടപ്പെടുന്നതിനിടെയാണ് മാർട്ടിനസ് തീരുമാനമറിയിച്ചത്. ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്സ് ആണ് മാർട്ടിനസിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം പുറത്തു വിട്ടത്. അതിനു പുറമേ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ […]

ബാഴ്സ മറ്റൊരു സ്വാപ് ഡീലിനൊരുങ്ങുന്നു, കുട്ടീന്യോയെ നൽകി ആഴ്സനൽ താരത്തെ സ്വന്തമാക്കും

ആർതർ-പ്യാനിച്ച് സ്വാപ് ഡീലിനു ശേഷം ബാഴ്സലോണ മറ്റൊരു കൈമാറ്റക്കരാറിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഫൂട്ട് മെർക്കാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയെ നൽകി ആഴ്സനൽ മധ്യനിര താരം മാറ്റിയോ ഗുൻഡൂസിയെ സ്വന്തമാക്കാനാണ് ബാഴ്സ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്സനൽ പരിശീലകൻ അർടേട്ടയുമായി നിലവിൽ അത്ര മികച്ച ബന്ധമല്ല ഫ്രഞ്ച് താരമായ ഗുൻഡൂസിക്കുള്ളത്. ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരാളിയുടെ കഴുത്തിനു പിടിച്ചതിനെ തുടർന്ന് ഗുൻഡൂസിക്കെതിരെ പരിശീലകൻ വിമർശനം നടത്തിയിരുന്നു. […]

കിരീടം നഷ്ടമായ ബാഴ്സക്ക് അടുത്ത തിരിച്ചടി നൽകാൻ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കിയതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിയാൻ എല്ലാ തയ്യാറെടുപ്പും നടത്തി കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. സാനേയുടെ പകരക്കാരനായി വലൻസിയ താരം ഫെറൻ ടോറസിനെ സ്വന്തമാക്കാൻ സിറ്റി കരാറിലെത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ അർജൻറീനിയൻ താരം അഗ്യൂറോക്കു പകരക്കാരനെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ അടുത്ത ലക്ഷ്യം. പ്രമുഖ കായിക മാധ്യമമായ സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെയാണ് സിറ്റി അടുത്ത സീസണിലേക്കായി ലക്ഷ്യമിടുന്നത്. താരത്തിനായി ബാഴ്സ രംഗത്തുണ്ടെന്നത് സത്യമാണെങ്കിലും അതിനെ […]

ഗോളടിച്ചിട്ടും കട്ടക്കലിപ്പിൽ മെസി, താരത്തിന്റെ രോഷം ആർക്കു നേരെ?

ഈ സീസണിലെ ബാഴ്സലോണ ആരാധകർക്ക് കടുത്ത നിരാശയാണു സമ്മാനിച്ചത്. ലീഗിൽ മുന്നിൽ നിൽക്കുമ്പോൾ പരിശീലകനെ പുറത്താക്കൽ, ടീമിലെ താരങ്ങളും നേതൃത്വവുമായുള്ള പ്രശ്നങ്ങൾ, സീസൺ നിർത്തി വക്കുന്നതു വരെ മുന്നിലുണ്ടായിരുന്ന ടീം അതിനു ശേഷം റയലിനു മുന്നിൽ അടിയറവു പറഞ്ഞത് എന്നിങ്ങനെ ഓർക്കാൻ സുഖമുള്ള കാര്യങ്ങളല്ല ആരാധകർക്ക് ഈ സീസണിൽ ബാഴ്സ സമ്മാനിച്ചത്. ബാഴ്സയുടെ ഈ സീസൺ എത്രത്തോളം നിരാശാജനകമാണെന്ന് ഒസാസുനക്കെതിരായ മത്സരത്തിലെ ഒരു രംഗം തന്നെ കാണിച്ചു തന്നു. ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോറ്റ മത്സരത്തിൽ […]

ലാലിഗ വിജയത്തിന്റെ സന്തോഷം കെടുത്തി റയൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

റയലിന്റെ ലാലിഗ വിജയത്തിന്റെ സന്തോഷം ഇല്ലാതാക്കി മാഴ്സലോയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന യൂത്ത് ടീം താരം അൽവാരോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നു. പത്തൊൻപതുകാരനായ താരം ഫ്രീ ട്രാൻസ്ഫറിലാണു ക്ലബ് വിടുന്നതെന്നാണ് റയലിനു തിരിച്ചടിയായ മറ്റൊരു കാര്യം. റയൽ വിടുന്ന കാര്യം അൽവാരോ തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു. സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നാലു വർഷത്തെ കരാറിൽ ചേക്കേറാൻ താരം സമ്മതമറിയിച്ചു കഴിഞ്ഞു. യുവതാരങ്ങൾക്ക് അവസരം നൽകുന്ന യുണൈറ്റഡിന്റെ പ്രൊജക്ടിൽ താരം […]

“വൽവെർദെയെ പുറത്താക്കിയത് ശരിയല്ല”

ഓരോ ബാർസ ആരാധകനും വായിക്കേണ്ടത്. വാൽവെർദെയെ പുറത്താക്കി സെറ്റിയൻ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കണ്ട പോസ്റ്റ്‌ സീസൺ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് വാൽവെർദെയുടെ ബാർസ. ചാമ്പ്യൻസ് ലീഗിൽ മരണഗ്രൂപ്പിൽ നിന്നും ഡോർട്മുണ്ട്, ഇന്റർ മിലാൻ എന്നീ ശക്തരായ ടീമുകളെ മറികടന്ന് ഗ്രൂപ്പ് ചാംമ്പ്യൻസ് ആയി നോക്ക്ഔട്ട് റൗണ്ടിലും പ്രവേശിച്ചിട്ടുണ്ട്. പുറത്താക്കുന്നുണ്ടെങ്കിൽ മുന്നേ അവസരം ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോ പുറത്താക്കിയത് അനവസരത്തിൽ ആണ് എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. […]