ബാഴ്സ മറ്റൊരു സ്വാപ് ഡീലിനൊരുങ്ങുന്നു, കുട്ടീന്യോയെ നൽകി ആഴ്സനൽ താരത്തെ സ്വന്തമാക്കും

ആർതർ-പ്യാനിച്ച് സ്വാപ് ഡീലിനു ശേഷം ബാഴ്സലോണ മറ്റൊരു കൈമാറ്റക്കരാറിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഫൂട്ട് മെർക്കാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയെ നൽകി ആഴ്സനൽ മധ്യനിര താരം മാറ്റിയോ ഗുൻഡൂസിയെ സ്വന്തമാക്കാനാണ് ബാഴ്സ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്സനൽ പരിശീലകൻ അർടേട്ടയുമായി നിലവിൽ അത്ര മികച്ച ബന്ധമല്ല ഫ്രഞ്ച് താരമായ ഗുൻഡൂസിക്കുള്ളത്. ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരാളിയുടെ കഴുത്തിനു പിടിച്ചതിനെ തുടർന്ന് ഗുൻഡൂസിക്കെതിരെ പരിശീലകൻ വിമർശനം നടത്തിയിരുന്നു. […]

കിരീടം നഷ്ടമായ ബാഴ്സക്ക് അടുത്ത തിരിച്ചടി നൽകാൻ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കിയതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിയാൻ എല്ലാ തയ്യാറെടുപ്പും നടത്തി കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. സാനേയുടെ പകരക്കാരനായി വലൻസിയ താരം ഫെറൻ ടോറസിനെ സ്വന്തമാക്കാൻ സിറ്റി കരാറിലെത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ അർജൻറീനിയൻ താരം അഗ്യൂറോക്കു പകരക്കാരനെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ അടുത്ത ലക്ഷ്യം. പ്രമുഖ കായിക മാധ്യമമായ സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെയാണ് സിറ്റി അടുത്ത സീസണിലേക്കായി ലക്ഷ്യമിടുന്നത്. താരത്തിനായി ബാഴ്സ രംഗത്തുണ്ടെന്നത് സത്യമാണെങ്കിലും അതിനെ […]

ഗോളടിച്ചിട്ടും കട്ടക്കലിപ്പിൽ മെസി, താരത്തിന്റെ രോഷം ആർക്കു നേരെ?

ഈ സീസണിലെ ബാഴ്സലോണ ആരാധകർക്ക് കടുത്ത നിരാശയാണു സമ്മാനിച്ചത്. ലീഗിൽ മുന്നിൽ നിൽക്കുമ്പോൾ പരിശീലകനെ പുറത്താക്കൽ, ടീമിലെ താരങ്ങളും നേതൃത്വവുമായുള്ള പ്രശ്നങ്ങൾ, സീസൺ നിർത്തി വക്കുന്നതു വരെ മുന്നിലുണ്ടായിരുന്ന ടീം അതിനു ശേഷം റയലിനു മുന്നിൽ അടിയറവു പറഞ്ഞത് എന്നിങ്ങനെ ഓർക്കാൻ സുഖമുള്ള കാര്യങ്ങളല്ല ആരാധകർക്ക് ഈ സീസണിൽ ബാഴ്സ സമ്മാനിച്ചത്. ബാഴ്സയുടെ ഈ സീസൺ എത്രത്തോളം നിരാശാജനകമാണെന്ന് ഒസാസുനക്കെതിരായ മത്സരത്തിലെ ഒരു രംഗം തന്നെ കാണിച്ചു തന്നു. ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോറ്റ മത്സരത്തിൽ […]

ലാലിഗ വിജയത്തിന്റെ സന്തോഷം കെടുത്തി റയൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

റയലിന്റെ ലാലിഗ വിജയത്തിന്റെ സന്തോഷം ഇല്ലാതാക്കി മാഴ്സലോയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന യൂത്ത് ടീം താരം അൽവാരോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നു. പത്തൊൻപതുകാരനായ താരം ഫ്രീ ട്രാൻസ്ഫറിലാണു ക്ലബ് വിടുന്നതെന്നാണ് റയലിനു തിരിച്ചടിയായ മറ്റൊരു കാര്യം. റയൽ വിടുന്ന കാര്യം അൽവാരോ തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു. സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നാലു വർഷത്തെ കരാറിൽ ചേക്കേറാൻ താരം സമ്മതമറിയിച്ചു കഴിഞ്ഞു. യുവതാരങ്ങൾക്ക് അവസരം നൽകുന്ന യുണൈറ്റഡിന്റെ പ്രൊജക്ടിൽ താരം […]

“വൽവെർദെയെ പുറത്താക്കിയത് ശരിയല്ല”

ഓരോ ബാർസ ആരാധകനും വായിക്കേണ്ടത്. വാൽവെർദെയെ പുറത്താക്കി സെറ്റിയൻ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കണ്ട പോസ്റ്റ്‌ സീസൺ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് വാൽവെർദെയുടെ ബാർസ. ചാമ്പ്യൻസ് ലീഗിൽ മരണഗ്രൂപ്പിൽ നിന്നും ഡോർട്മുണ്ട്, ഇന്റർ മിലാൻ എന്നീ ശക്തരായ ടീമുകളെ മറികടന്ന് ഗ്രൂപ്പ് ചാംമ്പ്യൻസ് ആയി നോക്ക്ഔട്ട് റൗണ്ടിലും പ്രവേശിച്ചിട്ടുണ്ട്. പുറത്താക്കുന്നുണ്ടെങ്കിൽ മുന്നേ അവസരം ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോ പുറത്താക്കിയത് അനവസരത്തിൽ ആണ് എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. […]

സിദാൻ നടത്തിയ ആ മാജിക്..

എല്ലാം കഴിഞ്ഞെന്ന് തോന്നിപ്പിച്ചയിടത്ത് നിന്നും കിനാവ് കാണാൻ പഠിപ്പിച്ചു ആശകൾ നൽകി പ്രതീക്ഷകൽ നൽകി .വെറും പ്ലെയേഴ്‌സിന്റെ മറവിൽ എല്ലാം നേടിയെന്ന് പറഞ്ഞവരെ കൊണ്ട് ആത്മവിശ്വാസത്തിനാൽ കളിക്കാരെ തന്റെ ശൈലിക്ക് ഉതകുന്ന നിലയിൽ വർത്തെടുത്തു. എന്താണോ ഓരോ മത്സരത്തിൽ വേണ്ടത് ഏതൊക്കെ നേരത്തെ പ്ലാൻ ചെയ്ത് കൃത്യമായി ഗ്രൗണ്ടിൽ കാണിച്ചു കൊടുത്ത് ജയം കൈപ്പിടിയിൽ ഒതുക്കി.എന്നും നിറപുഞ്ചിരിയോടെ തന്റെ ശിഷ്യന്മാരെ കൂട്ടുകാരെ പോലെ കൂടെ കൂട്ടി താലോലിച്ചു . 10 മിനിറ്റ് ഇറക്കിയാൽ പോലും ഗോളടിക്കാൻ അവർക്ക് […]

സാനേയുടെ പകരക്കാരനെ ലാലിഗയിൽ നിന്നും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്കു ചേക്കേറിയ ജർമൻ താരം ലെറോയ് സാനേയുടെ പകരക്കാരനെ സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്തെത്തി മാഞ്ചസ്റ്റർ സിറ്റി. ലാലിഗ ക്ലബായ വലൻസിയയുടെ ഇരുപതുകാരനായ താരം ഫെറൻ ടോറസിനെയാണ് സിറ്റി സ്വന്തമാക്കുന്നത്. താരവുമായി സിറ്റി പേഴ്സണൽ കരാറിലെത്തിയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. അടുത്ത സീസണോടെ വലൻസിയയുമായുള്ള ഫെറൻ ടോറസിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. കരാർ പുതുക്കാൻ സ്പാനിഷ് ക്ലബ് ആവശ്യപ്പെട്ടെങ്കിലും താരം അതിനു തയ്യാറായിട്ടില്ല. ബുധനാഴ്ച താരത്തിന്റെ ഏജന്റും മാഞ്ചസ്റ്റർ സിറ്റി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾ […]

ലൗടാരോക്കു വേണ്ടി ബാഴ്സ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് സുവാരസ്

ഇന്റർ മിലാൻ താരമായ ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ബാഴ്സയിൽ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പർ താരം ലൂയിസ് സുവാരസ്. മികച്ച കളിക്കാരനായ അർജന്റീനിയൻ താരത്തെ ഇരു കൈകളും നീട്ടി ബാഴ്സ ടീമംഗങ്ങൾ സ്വീകരിക്കുമെന്ന് സുവാരസ് വ്യക്തമാക്കി. സ്പാനിഷ് മാധ്യമം സ്പോർടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വളരെ മികച്ച താരമാണ് മാർട്ടിനസ്. ഇന്ററിനു വേണ്ടി വളരെ മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്യുന്നു. അർജൻറീനയിൽ നിന്നും ഇറ്റലിയിലെത്തുക ദുഷ്കരമായിരുന്നിട്ടു കൂടി ലീഗിലെത്തി മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിനു […]

അലീസൻ പിഴവുകളിൽ ഗോളുകൾ വഴങ്ങി ലിവർപൂൾ

ലോകത്തിലെ മികച്ച കീപ്പർ അലീസൻ തുടർച്ചയായി പിഴവുകൾ തുടരുന്നത് ലിവർപൂളിന് തലവേദന സൃഷ്ടിക്കുന്നു.കഴിഞ്ഞ സീസണിന്റെ തുടർച്ചയെന്നോണം സീസൺ തുടക്കത്തിൽ തകർപ്പൻ ഫോമിൽ തുടർന്ന അലീസൻ ബെക്കർ,തോൽവി അറിയാതെ റെക്കോഡുകൾ വാരിക്കൂട്ടിയ സൂപ്പർ താരം പിന്നീട് ചാമ്പ്യൻസ് ലീഗ് അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ തോൽവിയോടെ തന്റെ തകർച്ചയും തുടങ്ങുകയായിരുന്നു. 2016/17 സീസൺ മുതൽ ഏറ്റവും കൂടുതൽ പിഴവുകൾ സംഭവിച്ചു ഗോൾ വഴങ്ങുന്ന ലിവർപൂൾ കീപ്പറും അലീസൻ (4 തവണ)ആയി,മിഗ്നോലേറ്റ്(3തവണ) ലോറിസ് (3തവണ)പിഴവ് പറ്റിയ ഗോൾ കീപ്പർമാർ. Que pasa […]

ബാഴ്സയിൽ സൂപ്പർതാരം തിരിച്ചെത്തി

ലാലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ബാഴ്സലോണ സ്‌ക്വാഡ് പ്രഖ്യാപിച്ചു.ബാഴ്സലോണയുടെ നിർണായക മത്സരത്തിൽ സൂപ്പർതാരം ഡിയോങ് തിരിച്ചെത്തി. മോശം പ്രകടനം നടത്തുന്ന ബാഴ്സലോണയ്ക്ക് ഡിയോങ്ങിന്റെ തിരിച്ചുവരവ് ആശ്വാസമാവും.ഉസ്മാൻ ടെമ്പെലെ പരിശീലനം തുടങ്ങിയെങ്കിലും സ്കോഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഉസ്മാൻ ടെമ്പെലെ തിരിച്ചെത്താൻ കഴിയുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷ. ലാലിഗയിൽ ഇന്ന് ഒസാസുന ആണ് ബാഴ്സലോണയുടെ എതിരാളികൾ.കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പരിക്കേറ്റ പുറത്തിരുന്ന് ആൻസു ഫാറ്റിയും സ്‌ക്വാഡിൽ ഇടം നേടി, പരിക്കേറ്റ ഗ്രീസ്മാൻ ഇനി ഈ […]