പ്രായം കൂടുന്തോറും വീര്യം കൂടുന്ന ക്രിസ്റ്റ്യാനോ !! തുടർച്ചയായ രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി റൊണാൾഡോ |Cristiano Ronaldo

സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 38-കാരൻ ഓഗസ്റ്റിൽ സൗദി ടീമിനായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് പ്രോ ലീഗിന്റെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കിയത്.ഇപ്പോൾ സെപ്റ്റംബറിൽ അഞ്ച് ഗോളുകൾക്കും മൂന്ന് അസിസ്റ്റുകൾക്കും നേടി വീണ്ടും […]

’73 ദിവസത്തിനുള്ളിൽ 17 മത്സരങ്ങൾ’ : തന്റെ കളിക്കാർ ‘ശാരീരികമായും മാനസികമായും’ തളർന്നുപോയെന്ന് ഇന്റർ മിയാമി ബോസ് ടാറ്റ മാർട്ടിനോ |Inter Miami

ഇന്റർ മിയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോയും സ്റ്റാർ പ്ലെയർ ലയണൽ മെസ്സിയും 73 ദിവസങ്ങൾക്കുള്ളിൽ 17 മത്സരങ്ങളാണ് അവർക്കായി കളിച്ചത്.കളിച്ച മത്സരങ്ങൾക്കിടയിൽ ശരാശരി നാല് ദിവസത്തെ വിശ്രമം. പലപ്പോഴും ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇന്റർ മയാമിക്ക് മത്സരം കളിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കളിക്കാരെ ക്ഷീണിപ്പിക്കുകയും ഫോമിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ടീം നേരിട്ട വെല്ലുവിളികൾ മാർട്ടിനോ തുറന്നു പറഞ്ഞു. നിരന്തരമായ മത്സരങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ക്ഷീണംത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ കളിച്ച ഗെയിമുകളുടെ എണ്ണം […]

മുഹമ്മദ് സലയുടെ പകരക്കാരനെ കണ്ടെത്തി ലിവർപൂൾ |Mohamed Salah

ഈ സീസണിന് ശേഷം മുഹമ്മദ് സലാഹ് ലിവർപൂൾ വിടുമെന്നുറപ്പാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സലാഹ് ലിവർപൂൾ വിടാൻ ശ്രമിച്ചിരുന്നു. സൗദി ക്ലബ്ബിലേക്ക് ചേക്കേറാനാണ് അന്ന് സലാഹ് ശ്രമിച്ചത്. എന്നാൽ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന്റെ പിടിവാശിക്ക് മുന്നിൽ സലാഹിന്റെ സൗദി മോഹങ്ങൾ അവസാനിക്കുകയായിരുന്നു. പിന്നീട് ലിവർപൂൾ താരത്തിന് മുന്നിൽ പുതിയ ഓഫറുകൾ വെച്ചെങ്കിലും താരം അതിനോടൊന്നും പ്രതികരിച്ചില്ല. ഇതോടെ താരം ക്ലബ്‌ വിടുമെന്ന് ലിവർപൂളിന് ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ സലാഹ് ലിവർപൂൾ വിടുകയാണെങ്കിൽ പകരം ഒരു കിടിലൻ […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തുമോ ? |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റ് ഈ ആഴ്ച പ്രഖ്യാപിക്കും. അർജന്റീനയുടെ ആദ്യ മത്സരം ഒക്ടോബർ 12-ന് പരാഗ്വേയ്‌ക്കെതിരെ നടക്കും. ഒക്ടോബർ 17ന് പെറുവിനെതിരെയാണ് ടീം രണ്ടാം മത്സരം കളിക്കുക. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫിറ്റ്‌നസ് ആശങ്കാജനകമായി തുടരുകയാണ്.ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള അവസാന മത്സരവും പരിക്ക് മൂലം മെസ്സിക്ക് നഷ്ടമായിരുന്നു. ചിക്കാഗോ ഫയറിനെതിരെയുള്ള അടുത്ത മത്സരത്തിലും മെസ്സിയുടെ സേവനം ഇന്റർ മയാമിക്ക് ലഭ്യമാവില്ല. മെസ്സിക്ക് എന്ന് […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി റയൽ മാഡ്രിഡ് സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം|Jude Bellingham

മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് ശേഷം റയൽ മാഡ്രിഡിന്റെ പ്രകടനങ്ങളെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ജിറോണയെ 3-0ന് തോൽപ്പിച്ച് കാർലോ ആൻസലോട്ടിയുടെ ടീം ലാ ലിഗ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയതോടെ വിമർശനങ്ങൾ എല്ലാം ഇല്ലാതെയായി. റയൽ മാഡ്രിഡിന് ഒരു പോയിന്റ് പിന്നിലാണ് രണ്ടാമതുള്ള ബാഴ്‌സലോണ. ജിറോണയ്‌ക്കെതിരായ ക്ലബ്ബിന്റെ 3-0 വിജയത്തിൽ ഇംഗ്ലീഷ് യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം മികച്ച പ്രകടനമാണ് പുറത്തടുത്തത്. മത്സരത്തിൽ റയലിന്റെ മൂന്നാം ഗോൾ നേടിയ 20 കാരനായ […]

അവസാനം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവുമായി ചെൽസി |Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ചെൽസി.ഫുൾഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ചെൽസി നേടിയത്.മൈഖൈലോ മുദ്രിക്കിന്റെയും അർമാൻഡോ ബ്രോജയുടെയും ആദ്യ പകുതിയിലെ രണ്ട് ഗോളുകൾ ബ്ലൂസിന് ഈ സീസണിലെ രണ്ടാം ലീഗ് വിജയം നേടിക്കൊടുത്തു.നിലവിലെ പ്രീമിയർ ലീഗ് സീസണിലെ അവരുടെ ആദ്യ എവേ വിജയം കൂടിയാണിത്. ലീഗിലെ മൂന്ന് മത്സരങ്ങൾക്ക് ശേഷം ചെൽസി വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ്. മുൻ മൂന്ന് ലീഗ് മത്സരങ്ങളിൽ ഓരോന്നിലും ഗോൾ നേടുന്നതിൽ ചെൽസി പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിന് മുമ്പ് […]

സൗദിക്കെതിരെ രാഷ്ട്രീയം കളിച്ചു ഇറാൻ, കാന്റെയടക്കമുള്ള താരങ്ങൾ കളിക്കാതെ മടങ്ങി|Al Ittihad

ഇറാനിയൻ ടീമായ സെപഹാനും സൗദി പ്രോ ലീഗിലെ അൽ ഇത്തിഹാദും തമ്മിലുള്ള ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരം ബെഞ്ചിനടുത്ത് വെച്ച പ്രതിമ കാരണം മത്സരം നടന്നില്ല. ഇതിഹാദ് താരങ്ങൾ കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.മുൻ പ്രീമിയർ ലീഗ് താരങ്ങളായ എൻഗോലോ കാന്റെയും ഫാബിഞ്ഞോയും ടീമിലുൾപ്പെട്ട അൽ ഇത്തിഹാദ് ഗ്രൗണ്ടിൽ ഇറങ്ങാൻ വിസമ്മതിച്ചു,60,000 ഫുട്ബോൾ ആരാധകളുള്ള ഗ്രൗണ്ടിലാണ് ഇതിഹാദ് ടീമംഗങ്ങൾ കളിക്കാൻ ഇറങ്ങാതിരുന്നത്. ടീം ബെഞ്ചുകൾക്കിടയിൽ നിലയുറപ്പിച്ച ഖാസിം സുലൈമാനിയുടെ പ്രതിമയെ എതിർത്തതിന്റെ ഫലമായിരുന്നു ടീമിന്റെ തീരുമാനം. 2020-ൽ ഡ്രോൺ ആക്രമണത്തിൽ […]

റയൽ മാഡ്രിഡ് സൂപ്പർ താരം ലൂക്ക മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ ഇന്റർ മയാമിയോട് ആവശ്യപ്പെട്ട് ലയണൽ മെസ്സി|Lionel Messi

റയൽ മാഡ്രിഡ് ആരാധകർ അത്ര ഇഷ്ടപ്പെടാത്ത ഒരാളാണ് ലയണൽ മെസ്സി.ലാ മാസിയയിലൂടെ വന്ന അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും എഫ്‌സി ബാഴ്‌സലോണയ്‌ക്കായി കളിച്ചു. അതിൽ ലോസ് ബ്ലാങ്കോസിനെതിരെ എന്നും മികച്ച പ്രകടനം നടത്തിയിരുന്ന മെസ്സി നിരവധി ഗോളുകളും അസിസ്റ്റുകളും വിജയങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിന് ശേഷം ഇന്റർ മിയാമിയിലേക്ക് മാറിയ മെസ്സി ഇപ്പോൾ യൂറോപ്പിൽ കളിക്കുന്നില്ല. അദ്ദേഹത്തിന്റെ വരവ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുട്ബോളിനെ മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.മെസ്സിയെ കൂടാതെ മുൻ ബാഴ്സലോണ താരങ്ങളായ ജോർഡി ആൽബ, […]

ചാമ്പ്യൻസ് ലീഗെന്ന് കേട്ടാൽ തിളക്കും ചോര റൊണാൾഡോയുടെ സിരകളിൽ |Cristiano Ronaldo

അൽ നസറിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോം തുടരുന്നു,AFC ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് മത്സരത്തിൽ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസർ. താജികിസ്താൻ ക്ലബ്ബായ എഫ്സി ഇസ്തിക്ലോൽനെതിരെ റിയാദിൽ ഹോം ഗ്രൗണ്ടിൽ കളിച്ച അൽ നസർ ഒരു ഗോളിന് പിന്നിട്ടിരിക്കെയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ മനോഹരമായ വീക്ക് ഫൂട്ട് ഗോൾ പിറന്നത്.44 ആം മിനുട്ടിൽ സെനിൻ സെബായ് നേടിയ ഗോളിൽ ഇസ്തിക്ലോൾ ലീഡ് നേടി അൽ നാസറിനെ ഞെട്ടിച്ചു. […]

ലിവർപൂളിന് കനത്ത പിഴ, മാക് അലിസ്റ്ററിനെ കാത്തിരിക്കുന്നത് വിലക്കിനുള്ള സാധ്യത.

പ്രീമിയർ ലീഗിലെ അവസാന മാച്ച് വീക്കിൽ നടന്ന ലിവർപൂൾ- ടോട്ടൻഹാം മത്സരം ഏറെ വിവാദങ്ങൾക്ക് പേര് കേട്ട മത്സരമാണ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൻഹാം വിജയിച്ചെങ്കിലും മത്സരത്തിന്റെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ ലിവർപൂളിന്റെ ലൂയിസ് ഡയസ് നേടിയ ഗോൾ റഫറി വാറിലൂടെ നിഷേധിച്ചത് തന്നെയാണ് പ്രധാന വിവാദം. മത്സരത്തിൽ റഫറി ഗോൾ നിഷേധിചെങ്കിലും റഫറിമാരുടെ സംഘടനയായ പിജിഎംഒഎൽ (പ്രൊഫഷണൽ ഗെയിംസ് മാച്ച് ഓഫിഷ്യൽ) അത് റഫറിയുടെ പിഴവാണ് എന്ന് പരസ്യമായി സമ്മതിച്ചതോടെ വിവാദങ്ങൾക്ക് ചൂട് […]