കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്ത, അടുത്ത മത്സരത്തിൽ സൂപ്പർ താരം കളിക്കും |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീക്സൻ സിംഗ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ കളിക്കും. താരം അടുത്ത മത്സരത്തിൽ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. താരം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പ്രീ ക്വാർട്ടർ യോഗ്യത നേടിയിരുന്നു. പ്രീ ക്വാർട്ടറിൽ കരുത്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിന് വേണ്ടി താരം ചൈനയിലേക്ക് പോയെന്നും അതിനാൽ താരത്തിന് […]

‘ഗോൾ കീപ്പറാകാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്’ : ടെൻ ഹാഗ് ലെഫ്റ്റ് ബാക്കായി കളിപ്പിച്ചതിനെക്കുറിച്ച് സോഫിയാൻ അംറബത്ത്|Sofyan Amrabat 

ലീഗ് കപ്പിൽ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മൂന്നു ഗോളിന്റെ വിജയത്തോടെ വിമർശകരുടെ വായയടപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷം യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗും അദ്ദേഹത്തിന്റെ കളിക്കാരും കടുത്ത വിമർശനത്തിന് വിധേയരായി. ശനിയാഴ്ചത്തെ ബേൺലിക്കെതിരായ വിജയത്തോടെ സമ്മർദ്ദം അൽപ്പമെങ്കിലും ലഘൂകരിക്കാൻ കഴിഞ്ഞിരുന്നു.ആദ്യ പകുതിയിൽ അലെജാൻഡ്രോ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു, ഇടവേളയ്ക്ക് മുമ്പ് കാസെമിറോ ലീഡ് ഇരട്ടിയാക്കി ഇടവേളയ്ക്ക് ശേഷം ആന്റണി മാർഷ്യൽ വിജയം ഉറപ്പിച്ചു.പുതിയ സൈനിങ്‌ മൊറോക്കൻ മിഡ്ഫീൽഡർ സോഫിയാൻ അംറബത്ത് തന്റെ പൂർണ്ണ അരങ്ങേറ്റം […]

‘ഇത് ഒരു ഫൈനൽ ആയിരുന്നില്ലെങ്കിൽ…’ : യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി മാനേജർ |Lionel Messi

നാളെ പുലർച്ചെ നടക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും. എന്നാൽ സൂപ്പർ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്റർ മിയാമിക്ക് “റിസ്‌ക് എടുക്കാൻ” കഴിയുമെന്ന് മാനേജർ ജെറാർഡോ മാർട്ടിന പറയുന്നു. ടൊറന്റോ എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ 37 മിനിറ്റിന് ശേഷം പരിക്കേറ്റ് പുറത്തായ മെസ്സി തിങ്കളാഴ്ച ഒർലാൻഡോ സിറ്റിക്കെതിരെ കളിച്ചിരുന്നില്ല.ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ ലയണൽ മെസ്സി മൂന്നു […]

ബ്രസീൽ ദേശീയ ടീമിലെ അടിസ്ഥാന ഘടകമായാണ് കാസെമിറോയെ കാണുന്നതെന്ന് പരിശീലകൻ ഫെർണാണ്ടോ ദിനിസ്|Casemiro

ദിവസങ്ങൾക്ക് മുൻപാണ് ബ്രസീൽ പരിശീലകൻ ഫെർണാണ്ടോ ദിനിസ് അടുത്ത മാസം നടക്കിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. അതിനു ശേഷം നടന്ന അഭിമുഖത്തിൽ ബ്രസീൽ പരിശീലകൻ ടീമിന്റെ മിഡ്ഫീൽഡ് മാസ്ട്രോ കാസെമിറോയെ പ്രശംസകൊണ്ട് മൂടി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ നിലവിലെ ബ്രസീൽ ട്രീമിലെ ഏറ്റവും മികച്ച താരമാണ്.ദിനിസിന്റെ അഭിപ്രായത്തിൽ കാസെമിറോ കേവലം ഒരു കളിക്കാരനല്ല മറിച്ച് ടീമിനെ താങ്ങി നിർത്തുന്ന താരമാണ്. കൂടാതെ വിജയത്തിനായി എന്തും […]

‘ആർക്കും ജോവോയെ വേണ്ട’: ബാഴ്സലോണ ട്രാൻസ്ഫറിന് മുമ്പ് മാഞ്ചസ്റ്റർ ടീമുകൾ പോർച്ചുഗീസ് താരത്തെ വേണ്ടെന്നു പറഞ്ഞു| Joao Felix 

പോർച്ചുഗീസ് വിംഗർ ജോവോ ഫെലിക്സ് ഡെഡ്‌ലൈൻ ദിനത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോൺ നീക്കത്തിൽ ബാഴ്‌സലോണയിൽ ചേർന്നത്.പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും അവരുടെ നഗര എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിക്കും ഫെലിക്‌സിനെ ഓഫർ ചെയ്തിരുന്നതായി മുൻ അത്‌ലറ്റിക്കോ മാഡ്രിഡും പോർച്ചുഗൽ താരവുമായ പൗലോ ഫ്യൂട്രെയും അവകാശപ്പെട്ടു. എന്നാൽ ഫെലിക്‌സിനെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കൊന്നും താല്പര്യമില്ലായിരുന്നു. ബാഴ്‌സലോണയിൽ ചേരാനുള്ള നീക്കം ഫെലിക്‌സിന് വളരെ ഫലപ്രദമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ട്. കറ്റാലൻ വമ്പന്മാർക്ക് വേണ്ടി നാല് മത്സരങ്ങൾ കളിച്ച 23-കാരൻ […]

‘ഇത് മതിയാവില്ല ‘ : ഗാർനാച്ചോയിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് പരിശീലകൻ |Manchester United

ഓൾഡ് ട്രാഫോർഡിൽ നടന്ന ക്രിസ്റ്റൽ പാലസിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി അലജാന്ദ്രോ ഗർണാച്ചോ, കാസെമിറോ, ആന്റണി മാർഷ്യൽ എന്നിവരാണ് ഗോളുകൾ നേടിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് ഇല്ലാതായാണ് യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത് . സോഫിയാൻ അംറബത്ത് ഫിയോറന്റീനയിൽ നിന്ന് ചേർന്നതിന് ശേഷം ലെഫ്റ്റ് ബാക്കിൽ യുണൈറ്റഡിനായി തന്റെ ആദ്യ തുടക്കം കുറിച്ചു. തുടർച്ചയായ രണ്ടു വിജയങ്ങൾ യുണൈറ്റഡ് മാനേജർ ടെൻ ഹാഗിന്റെ സമ്മർദം […]

‘അവസാന നിമിഷം വരെ ഞങ്ങൾ ലിയോയ്ക്കായി കാത്തിരിക്കും’ :യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ മെസ്സി കളിക്കുമോ ? |Lionel Messi

നാളെ നടക്കുന്ന ഹൂസ്റ്റണിനെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് സെപ്തംബർ 20 ന് ടൊറന്റോയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പരിക്കേറ്റ് ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. ഞായറാഴ്ച ഒർലാൻഡോയിൽ നടന്ന ടീമിന്റെ 1-1 ടൈയിൽ കളിച്ചില്ല. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹം പൂർണ്ണമായും നഷ്‌ടമായ മൂന്നാമത്തെ മത്സരമായിരുന്നു അത് രണ്ടു മത്സരങ്ങൾ ഇന്റർ മയാമിക്കും ഒരു […]

ലീഗ് കപ്പിൽ അനായാസ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനില : യുവന്റസിന് ജയം

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം പുറത്തടുത്തു. മത്സരത്തിന്റെ 21 ആം മിനുട്ടിൽ അർജന്റീനിയൻ യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. 27-ാം മിനുട്ടിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ മേസൺ മൗണ്ടിന്റെ സ്വിംഗിംഗ് കോർണറിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ […]

സാവി സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച അർജന്റീന മിഡ്ഫീൽഡർ ജനുവരിയിൽ ബാഴ്സലോണയിലെത്തും |FC Barcelona

ബാഴ്സലോണ മാനേജർ സാവി ഹെർണാണ്ടസ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച താരമായിരുന്നു അർജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ.എന്നാൽ താരത്തിനായി കൂടുതൽ തുക മുടക്കാൻ കഴിയില്ലെന്നതു കൊണ്ട് ആ ട്രാൻസ്‌ഫറിൽ നിന്നും ബാഴ്‌സലോണ പിൻവാങ്ങിയിരുന്നു. ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ, ലോ സെൽസോ ബാഴ്‌സലോണയ്ക്ക് യോജിച്ച താരമായിരിക്കും. ടോട്ടനത്തിൽ തന്നെ തുടരുന്ന ലോ സെൽസോക്ക് പുതിയ പരിശീലകനു കീഴിൽ അവസരങ്ങൾ കുറവാണ്. ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് ഗെയിമിലും ലോ സെൽസോയ്ക്ക് […]

‘രണ്ട് ചെവികളിലും പഞ്ഞി തിരുകിയാകും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ താൻ വാം അപ്പിന് ഇറങ്ങുക’: സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്, കൊച്ചിയിൽ നടന്ന ഉത്ഘാടന മത്സരത്തിൽ ബംഗളുരു എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇന്ത്യൻ ദേശീയ ടീമിനൊപ്പം ഏഷ്യൻ ഗെയിംസ് ക്യാമ്പിലായതിനാൽ ബംഗളൂരു ടീമിൽ ക്യാപ്‌റ്റൻ സുനിൽ ചേത്രി ഉണ്ടായിരുന്നില്ല.കഴിഞ്ഞ സീസണിൽ പ്ളേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിന്റെ പകരം വീട്ടൽ കൂടിയായിരുന്നു ഈ വിജയം.ആ മത്സരത്തിൽ സുനി ഛേത്രിയാണ് വിവാദ ഗോൾ നേടിയത്. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകരും […]