“ലിയോയുടെ കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്തമാണ് അദ്ദേഹം എപ്പോഴും കളിക്കുന്നു” : ലയണൽ സ്കെലോണി | Lionel Messi

അർജൻ്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി സാധാരണയായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്നതിന് വ്യക്തികൾ അവരുടെ ക്ലബ്ബിനായി പതിവായി ഫീച്ചർ ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്, എന്നാൽ ലയണൽ മെസ്സിയുടെ കാര്യം “വ്യത്യസ്‌തമാണ്” എന്ന് അദ്ദേഹം പറഞ്ഞു. പെറുവിനെതിരായ അർജൻ്റീനയുടെ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നെയാണ് പരിശീലകന്റെ അഭിപ്രായങ്ങൾ വന്നത്. എസ്റ്റാഡിയോ ഡിഫെൻസേഴ്‌സ് ഡെൽ ചാക്കോയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജൻ്റീന പരാഗ്വേയോട് 2-1 ന് പരാജയപെട്ടിരുന്നു.യോഗ്യതാ മത്സരങ്ങളിൽ സ്‌കലോനിയുടെ ടീമിൻ്റെ മൂന്നാമത്തെ തോൽവി ആയിരുന്നു ഇത് .“ഞങ്ങൾക്ക് […]

‘എനിക്ക് ഉടൻ 40 വയസ്സ് തികയും…’ : പോർച്ചുഗലിൻ്റെ വിജയത്തിന് പിന്നാലെ വിരമിക്കൽ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിജയങ്ങൾ എന്ന റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ 5 -1 വിജയത്തിൽ 39 കാരൻ ഇരട്ട ഗോളുകൾ നേടിയിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി അൽ നാസർ ക്ലബ്ബിനായി കളിക്കുന്ന ഈ പോർച്ചുഗീസ് ക്യാപ്റ്റൻ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകൾ തന്നിരിക്കുകായണ്‌. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റൊണാൾഡോ പറഞ്ഞു.പോളണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു അഭിമുഖത്തിലാണ് റൊണാൾഡോ തൻ്റെ […]

‘തുടർച്ചയായ മൂന്ന് തോൽവികൾ’ : ജയം എന്നത് ലയണൽ മെസ്സിക്ക് ഒരു വിദൂര ഓർമ്മയായി മാറി | Lionel Messi

പരാഗ്വേയ്‌ക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് അര്ജന്റീന ഏറ്റുവാങ്ങിയത്. പരാജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി നിരാശനായിരുന്നു.MLS പ്ലേഓഫിൽ നിന്ന് നേരത്തെ പുറത്താകുന്നതിന് കാരണമായ ഇൻ്റർ മിയാമിയുമായുള്ള രണ്ട് തോൽവികൾക്ക് ശേഷം മെസ്സിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ജയം എന്നത് അർജൻ്റീനിയൻ താരത്തിന് ഒരു വിദൂര ഓർമ്മയായി മാറി.ഒക്‌ടോബർ 25-ന് അറ്റ്‌ലാൻ്റ യുണൈറ്റഡിനെതിരെ ഹോം ഗ്രൗണ്ടിൽ കളിച്ചാണ് മെസ്സിയുടെ അവസാന വിജയം. എംഎൽഎസിൻ്റെ പുതിയ പോസ്റ്റ് സീസൺ ഫോർമാറ്റിൽ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച് ഡേവിഡ് […]

‘റയൽ മാഡ്രിഡിന്റെ ഹീറോ’ :ബ്രസീലിയൻ ജേഴ്സിയിൽ മോശം പ്രകടനം ആവർത്തിക്കുന്ന സൂപ്പർ താരം വിനീഷ്യസ് ജൂനിയർ | Vinicius Jr.

ബ്രസീലിയൻ ജേഴ്സിയിൽ മറ്റൊരു നിരാശാജനകമായ പ്രകടനമാണ് റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്.2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വേലക്കെതിരെ ബ്രസീൽ 1 -1 സമനില വഴങ്ങിയപ്പോൾ വിനീഷ്യസ് ജൂനിയർ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.ഹാഫ്-ടൈം ഇടവേളയ്ക്ക് തൊട്ടുമുമ്പ്, ഫോമിലുള്ള ബാഴ്‌സലോണ ഫോർവേഡ് റാഫിൻഹയിലൂടെ സെലെക്കാവോ ലീഡ് നേടിയെങ്കിലും വെനസ്വേലയുടെ പകരക്കാരനായ ടെലാസ്കോ സെഗോവിയ ഉടൻ തന്നെ തിരിച്ചടിച്ചു. ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടിയതിന് ശേഷം ബ്രസീലിന് അവരുടെ മുൻ […]

നേഷൻസ് ലീഗിലെ ഇരട്ട ഗോളുകളോടെ അവിശ്വസനീയമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ 5-1 ന് പോർച്ചുഗലിൻ്റെ തകർപ്പൻ ജയത്തിൽ അവിശ്വസനീയമായ ബൈസിക്കിൾ കിക്ക് ഗോൾ നേടിയ 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ മറികടന്നുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് .യുവേഫ നേഷൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ യോഗ്യത ഉറപ്പാക്കിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി. ഇന്നലത്തെ മത്സരത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ ഒരു റെക്കോർഡ് തകർത്തു. പോർട്ടോയിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടലിൽ പോർച്ചുഗൽ പോളണ്ടിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ വമ്പൻ ജയവുമായി പോർച്ചുഗൽ : ഡെന്മാർക്കിനെ കീഴടക്കി സ്പെയിൻ | Cristiano Ronaldo

യുവേഫ നേഷൻസ് ലീഗിൽ മിന്നുന്ന വിജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ 5-1ന് പരാജയപ്പെടുത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെയും ഓവർഹെഡ് കിക്കിലൂടെയും ഗോളുകൾ നേടി പോർച്ചുഗലിന്റെ നേഷൻസ് ലീഗ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, റൊണാൾഡോ എന്നിവരുടെ ഗോളുകളിലൂടെ എട്ട് മിനിറ്റിനുള്ളിൽ ആതിഥേയർ മൂന്ന് ഗോളുകൾ നേടി. തോൽവി അറിയാത്ത പോർച്ചുഗൽ 13 പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്, ക്രൊയേഷ്യയേക്കാൾ ആറ് പോയിന്റ് മുന്നിലാണ്,മൂന്നാം സ്ഥാനത്തുള്ള പോളണ്ടിനൊപ്പം […]

‘എൻ്റെ കളിക്കാരെ വിമർശിക്കാനല്ല ഞാൻ ഇവിടെ വന്നത്’ : പരാഗ്വേയോടുള്ള അർജന്റീനയുടെ തോൽവിയെക്കുറിച്ച് ലയണൽ സ്കെലോണി | Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീന തോല്‍വി വഴങ്ങിയിരുന്നു . സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വയുടെ മുന്നില്‍ 1-2 എന്ന സ്‌കോറിനായിരുന്നു ലോക ചാമ്പ്യന്‍മാര്‍ തോറ്റത് .11-ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്‍റീനയായിരുന്നു ആദ്യം ലീഡ് നേടിയത്. പരാഗ്വ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം കൊയ്യുകയായിരുന്നു. 19-ാം മിനുട്ടിൽ അന്‍റോണി സനാബ്രിയയില്‍ നേടിയ ഗോളിൽ പരാഗ്വേ ഒപ്പമെത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് പരാഗ്വ വിജയഗോള്‍ സ്വന്തമാക്കി. ഒമർ അൽദർതെയായിരുന്നു ടീമിന്‍റെ രണ്ടാംഗോൾ നേടിയത്.പരാഗ്വേയ്‌ക്കെതിരെ തോറ്റതിന് ശേഷം […]

പരാഗ്വേക്കെതിരെയുള്ള തോൽവിക്ക് പിന്നാലെ ബ്രസീലിയൻ റഫറിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ലയണൽ മെസ്സി | Lionel Messi

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീനക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പരാഗ്വേ സ്വന്തമാക്കിയത്.ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജൻ്റീന അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ മത്സരത്തിൽ പരാജയപ്പെട്ടു. 11-ാം മിനിറ്റിൽ ലൗടാരോ മാർട്ടിനെസ് അർജന്റീനക്ക് ലീഡ് നൽകി. 19-ാം മിനിറ്റിൽ, പരാഗ്വേയുടെ അൻ്റോണിയോ സനാബ്രിയ ഒരു അത്ഭുതകരമായ ബൈസിക്കിൾ കിക്കിലൂടെ സമനില പിടിച്ചു. പകുതിക്ക് ശേഷം ഒമർ ആൽഡെറെറ്റ് ഹെഡറിലൂടെ പരാഗ്വേയുടെ വിജയ ഗോൾ നേടി.അർജൻ്റീനയുടെ മികച്ച പൊസഷനും കൂടുതൽ ഷോട്ടുകളും ഉണ്ടായിരുന്നിട്ടും പരാഗ്വേയുടെ തന്ത്രപരമായ പ്രതിരോധം […]

പെനാൽറ്റി നഷ്ടപ്പെടുത്തി വിനീഷ്യസ് ജൂനിയർ , ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി വെനസ്വേല | Brazil | Vinicius Jr

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനസ്വേല. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും വിനീഷ്യസിൻ്റെയും മുഖത്ത് തുടർച്ചയായി തട്ടിയതിന് പകരക്കാരനായ അലക്‌സാണ്ടർ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് കളിയുടെ അവസാന മിനിറ്റുകൾ 10 പേരായി ചുരുങ്ങി കളിച്ച വെനസ്വേലയ്‌ക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന് വിജയം നേടാനുള്ള അവസരം വിനീഷ്യസ് ജൂനിയർ നഷ്ടപ്പെടുത്തി.അഞ്ച് തവണ ലോകകപ്പ് ചാമ്പ്യൻമാരായ ബ്രസീൽ 17 […]

യോഗ്യതാ റൗണ്ടിൽ അർജൻ്റീനയെ ഞെട്ടിച്ച് പരാഗ്വെ | Argentina | Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ.ഒന്നിനെതിരെ റരണ്ടു ഗോളുകളുടെ വിജയമാണ് പരാഗ്വേ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് പരാഗ്വേ അര്ജന്റീനക്കെതിരെ വിജയം നേടിയെടുത്തത്. അർജന്റീനക്ക് വേണ്ടി ലാറ്റൂരോ മാർട്ടിനെസ് ആണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ അർജൻ്റീനയുടെ കൈവശം പന്ത് കൂടുതൽ ഉണ്ടായിരുന്നെങ്കിലും ലയണൽ സ്‌കലോനിയുടെ ടീം കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചില്ല. ഒരു യഥാർത്ഥ അവസരം സൃഷ്ടിക്കപ്പെട്ടു, അത് ഗോളാവുകയും ചെയ്തു. മത്സരത്തിന്റെ 11 ആം മിനുട്ടിൽ […]