‘ലയണൽ മെസ്സിയെപ്പോലെ ഒരു “പ്രതിഭയല്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ’ : GOAT ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ഫാബിയോ കാപ്പെല്ലോ |Lionel Messi

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മെസ്സി ലോകകപ്പ് നേടിയതോടെ ഭൂരിഭാഗം പേരും പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണെന്നാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഫാബിയോ കാപ്പെല്ലോ.GOAT ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിയെപ്പോലെ ഒരു “പ്രതിഭയല്ല” എന്നും ഫാബിയോ കാപ്പല്ലോ പറഞ്ഞു. “റൊണാൾഡോ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം കിരീടങ്ങൾ […]

പരിക്കേറ്റ ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് ഈ സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും | Enzo Fernandez

പരിക്കേറ്റതിനെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചെൽസിയുടെ അര്ജന്റീന യുവ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസിന് ഈ സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഹെർണിയ ബാധിച്ച് ആഴ്ചകളായി ഫെർണാണ്ടസ് ബുദ്ധിമുട്ടുകയായായിരുന്നു. ആഴ്‌സണലിനെതിരെയുള്ള 5 -0 തോൽ‌വിയിൽ ഫെർണാണ്ടസിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. 23 കാരനായ അർജൻ്റീന താരം ചെൽസിയുടെ അവസാന ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും, ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്നത് എന്ന് കണ്ടറിയണം.2022 ലെ ലോകകപ്പ് ജേതാവായ ഫെർണാണ്ടസ്, പ്രീമിയർ […]

ലയണൽ മെസ്സിയുടെ പാദ പിന്തുടർന്ന് ഫ്രഞ്ച് ലോകകപ്പ് ജേതാവും എംഎൽഎസിലേക്ക് | MLS

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കളിക്കാർ MLS-ൽ ചേരുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനാൽ മേജർ ലീഗ് സോക്കർ പുതിയ ലക്ഷ്യസ്ഥാനമാണെന്ന് തോന്നുന്നു. പിഎസ്ജിയിൽ നിന്ന് ഇൻ്റർ മിയാമിയിലേക്ക് ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ഒരു ഫുട്ബോൾ വിപ്ലവത്തിന് കാരണമായി, സമീപഭാവിയിൽ കൂടുതൽ താരങ്ങൾ യുഎസിലെത്തും എന്നുറപ്പാണ്. റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ ഫ്രഞ്ച് ഫോർവേഡ് ലിവിയർ ജിറൂഡ് എംഎൽഎസ് ക്ലബ് ലോസ് ഏഞ്ചൽസ് എഫ്‌സിയിൽ ഒപ്പിടുന്നതിന് വളരെ അടുത്താണ്. എസി മിലാനുമായുള്ള ജിറൂഡിൻ്റെ നിലവിലെ കരാർ ഈ സീസൺ കഴിഞ്ഞാൽ അവസാനിക്കും.കൂടാതെ 37 വയസുകാരന് […]

2024 യൂറോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് പുലർത്താൻ സാധിക്കുമോ ? : ഫാബിയോ കാപ്പെല്ലോ | Cristiano Ronaldo

2024 യൂറോയിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ മുൻ ഇറ്റാലിയൻ താരവും മാനേജരുമായ ഫാബിയോ കാപ്പല്ലോയ്ക്ക് ഉറപ്പില്ല. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ പതിനേഴാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ജർമ്മനി തയ്യാറെടുക്കുമ്പോൾ തങ്ങളുടെ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഇറ്റലി. യൂറോ 2024-ൽ 51 ഗെയിമുകൾ നടക്കും, ജൂൺ 14 വെള്ളിയാഴ്ച മ്യൂണിക്കിലെ അലയൻസ് അരീനയിൽ ടൂർണമെൻ്റ് ആരംഭിക്കും. യൂറോ 2024 ൽ 24 രാജ്യങ്ങൾ മത്സരിക്കുന്നതിനാൽ ധാരാളം സൂപ്പർ താരങ്ങൾക്ക് അവസരം […]

‘മാഞ്ചസ്റ്റർ സിറ്റിയിലും ആഴ്സണലിലും ഞങ്ങൾക്ക് ഒരു പ്രതിസന്ധി ആവശ്യമാണ്’: ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് | Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടനെതിരെ ഞെട്ടിക്കുന്ന തോൽവിയാണു ലിവർപൂൾ ഏറ്റുവാങ്ങിയത്. മെർസിസൈഡ് ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു ലിവർപൂൾ ഏറ്റുവാങ്ങിയത്.ഇരു പകുതികളിലുമായി ജറാഡ് ബ്രാന്ത്‌വെയ്‌റ്റിൻ്റെയും ഡൊമിനിക് കാൽവർട്ട് ലെവിൻ്റെയും ഗോളുകളാണ് എവര്‍ട്ടന് വിജയം നേടിക്കൊടുത്തത്. പ്രീമിയർ ലീഗ് നേടുന്നതിന് ആഴ്സണലിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലിവർപൂളിന് പ്രതിസന്ധി അനിവാര്യമാണെന്ന് യുർഗൻ ക്ലോപ്പ് മത്സര ശേഷം പറഞ്ഞു. മെഴ്‌സിസൈഡ് ഡെർബിയിൽ ആദ്യമായി ക്ളോപ്പ് തോൽവി രുചിച്ചത്തോടെ ലിവർപൂളിന്റെ കിരീട പ്രതീക്ഷകളും തുലാസിലായിരിക്കുകയാണ്. […]

സാവിയുടെ മനസ്സു മാറി ! ബാഴ്സലോണയുടെ പരിസീലകനായി ഇതിഹാസ താരം തുടരും | Barcelona

സീസണിൻ്റെ അവസാനത്തോടെ സ്ഥാനമൊഴിയാനുള്ള തീരുമാനം ബാഴ്‌സലോണ ബോസ് സാവി ഹെർണാണ്ടസ് കഴിഞ്ഞ ദിവസം മാറ്റിയിരിക്കുകയാണ്.2024-25 കാമ്പെയ്‌നിനായി ലാ ലിഗ ഭീമൻമാരുടെ പരിശീലകനായി സാവി തുടരാൻ സമ്മതിച്ചതായി ക്ലബ് വക്താവ് സ്ഥിരീകരിച്ചു.വലൻസിയയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിന് മുമ്പ് സാവി ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കാൻ ഒരുങ്ങുകയാണ്. തീരുമാനത്തെക്കുറിച്ച് സംസാരിക്കാൻ ക്ലബ് പ്രസിഡൻ്റ് ജോവാൻ ലാപോർട്ട വ്യാഴാഴ്ച പത്രസമ്മേളനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.“സാവി തുടരും, വളരെ ആവേശത്തിലാണ്, തുടരണമെന്ന് ക്ലബ്ബിൻ്റെ ബോർഡിൽ ഏകാഭിപ്രായമുണ്ട്,” ക്ലബ് വൈസ് പ്രസിഡൻ്റ് റാഫ യുസ്റ്റെ ബുധനാഴ്ച ബാഴ്‌സലോണയിലെ […]

എവർട്ടണോട് തോൽവി ,ലിവര്‍പൂളിന്‍റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി : തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. പോയിന്‍റ് പട്ടികയിലെ 16-ാം സ്ഥാനക്കാരായ എവര്‍ട്ടണ്‍ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ എവര്‍ട്ടണിന്‍റെ ജയം.2010 ന് ശേഷം ഗുഡിസൺ പാർക്കിൽ നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടൺ തങ്ങളുടെ ആദ്യ വിജയമാണ് നേടിയത്. ജർഗൻ ക്ലോപ്പിൻ്റെ ടീം ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിൽ നിന്ന് മൂന്ന് പോയിൻ്റ് അകലെയാണ്.രണ്ട് മത്സരങ്ങൾ കൈയിലുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മുന്നിലാണ്. […]

‘ഭാവിയെക്കുറിച്ച് ഇപ്പോൾ എനിക്ക് ഒന്നും അറിയില്ല’ : ബ്ലാസ്റ്റേഴ്സിൻ്റെ കുടുംബാംഗമാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ് | ഫെഡോർ ചെർനിച്ച് | Kerala Blasters

ഒഡിഷ എഫ്സിയോട് പ്ലെ ഓഫിൽ പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ യാത്ര അവസാനിച്ചിരുന്നു. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ വലിയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിക്കാനിറങ്ങിയത്. പല തരത്തിലുള്ള പ്രതിസന്ധികൾ മൂലം ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ ഫോം ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോപ്പം ചേർന്ന ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ച് ഭാവിയെക്കുറിച്ചും ക്ലബിനെക്കുറിച്ചും സംസാരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് ഫെഡോർ […]

ലെസ്കോയുടെ പകരക്കാരനായി ടോം ആൽഡ്രഡ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു സീസൺ കൂടിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇപ്പോൾ തന്നെ ആരംഭിച്ചിരിക്കുന്നു. ടീമിൽ നിന്ന് പോകുന്ന വിദേശ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുക എന്നതായിരിക്കും അവർക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. കഴിഞ്ഞ മൂന്ന് സീസണുകളിൽ ആയി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ വൻമതിലായി നിൽക്കുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക്ക് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇപ്പോൾ ലെസ്കോവിക്കിന്റെ […]

ഏറെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിനെക്കുറിച്ച് ഇഷാൻ പണ്ഡിത | Kerala Blasters | Ishan Pandita

വലിയ പ്രതീക്ഷകളോടെ ഈ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരമാണ് ഇഷാൻ പണ്ഡിത. ഡൽഹിക്കാരനായ ഇഷാൻ, ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2021 മുതൽ 2023 വരെ ഐഎസ്എല്ലിൽ ജംഷഡ്പൂർ താരമായിരുന്ന ഇഷാൻ പണ്ഡിത, 6 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സിൽ എത്തിയ ഇഷാൻ പണ്ഡിത സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല. രണ്ടുവർഷത്തെ കോൺട്രാക്ടിൽ എത്തിയ ഇഷാൻ പണ്ഡിത, കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ആദ്യ സീസണിൽ ടീമിനുവേണ്ടി 10 […]