‘മോശം റഫറി തുടരുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോളിന് പുരോഗതി കൈവരിക്കാനാകില്ല’: മോഹൻ ബഗാൻ താരം സുഭാഷിഷ് ബോസ് |ISL 2023-24

”റഫറിംഗിൻ്റെ നിലവാരം ഇത്രയും താഴ്ന്നാൽ ഇന്ത്യൻ ഫുട്ബോളിന് മുന്നോട്ട് പോകാനാകില്ല; അവർ മികച്ച തീരുമാനങ്ങളുമായി വരേണ്ടതുണ്ട്” ശനിയാഴ്ച വൈകുന്നേരം കൊൽക്കത്ത ഡെർബിക്ക് ശേഷം മോഹൻ ബഗാൻ താരം സുഭാഷിഷ് ബോസ് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ ഫുട്ബോളിലെ കരുത്തന്മാർ തമ്മിലുള്ള മത്സരം ആവേശഭരിതവും തീവ്രവുമായിരുന്നു , എന്നാൽ സംശയാസ്പദമായ റഫറിയിംഗ് തീരുമാനങ്ങൾ മത്സരത്തിന്റെ ശോഭ കെടുത്തി. അത് ഇരുപക്ഷത്തെയും നിരാശപ്പെടുത്തുകയും ആരാധകർക്കിടയിൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. ചർച്ചാവിഷയമായ പെനാൽറ്റി കോളുകൾ മുതൽ വ്യക്തമല്ലാത്ത മഞ്ഞ കാർഡുകൾ വരെ, റഫറി […]

87-ാം റാങ്കുകാരായ ജോർദാൻ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഏഷ്യൻ കപ്പ് ഫൈനലിലെത്തുമ്പോൾ |Jordan

ഏഷ്യൻ കപ്പിൽ ശക്തരായ ദക്ഷിണ കൊറിയയെ കീഴടക്കിയാണ് ജോർദാൻ ഫൈനലിൽ ഇടം കണ്ടെത്തിയത്.എതിരില്ലാത്ത രണ്ട് ​ഗോളിന്റെ വിജയമാണ് ഫിഫ റാങ്കിങ്ങിൽ 87 ആം സ്ഥാനക്കാരായ ജോർദാൻ നേടിയത്.മൊറോക്കൻ പരിശീലകനായ ഹുസൈൻ അമ്മൂട്ട ജോർദാനികളെ അവരുടെ ആദ്യ ഏഷ്യൻ കപ്പ് ഫൈനലിലെത്തിച്ചു. ഇന്ന് നടക്കുന്ന ഖത്തർ-ഇറാൻ മത്സര വിജയികൾ ഫൈനലിൽ ജോർദാന് എതിരാളികളാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ അവസാന സെക്കന്റുകളിലെ സെല്‍ഫ് ഗോളില്‍ സമനിലയുമായി രക്ഷപ്പെട്ടതായിരുന്നു കൊറിയ. എന്നാൽ സെമിയിൽ സോണിനും സംഘത്തിനും ജോര്ദാന് മുന്നിൽ കീഴടങ്ങാനായിരുന്നു വിധി.53-ാം […]

യുർ‍ഗൻ ക്ളോപ്പിന് പകരക്കാരനെ കണ്ടെത്തി ലിവർപൂൾ | Liverpool

സീസൺ അവസാനം ക്ലബ് വിടാനൊരുങ്ങുന്ന ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന് പകരക്കാരനായി പുതിയ പരിശീലകനെ ലിവർപൂൾ നോട്ടമിട്ടതായി ഫൂട്ട്മർക്കാട്ടോ ജേർണലിസ്റ്റ് സാന്റി ഔന റിപ്പോർട്ട് ചെയ്യുന്നു. മുൻ ലിവർപൂൾ ഇതിഹാസ താരം സാബി അലോൺസോയെയാണ് ലിവർപൂൾ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ബുണ്ടസ്ലീഗ ക്ലബ് ബയേൺ ലെവർകൂസൻറെ പരിശീലകനാണ് 42 കാരനായ സാബി. സാബിയുടെ കീഴിൽ നിലവിൽ ബുണ്ടസ്ലീഗയിൽ ഒന്നാം സ്ഥാനത്താണ് ലെവർകൂസൻ.ബയേണും ഡോർട്ട്മുണ്ടും ആധിപത്യം നടത്തുന്ന ജർമൻ ലീഗിൽ ലെവർകൂസനെ കിരീട ഫേവറേറ്റുകളാക്കിയത് തന്നെയാണ് ലിവർപൂളിന് […]

‘ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിൽ ഞാൻ ഖേദിക്കുന്നു’ : ഏഷ്യൻ കപ്പിൽ പുറത്തായതിന് ശേഷം ദക്ഷിണ കൊറിയൻ ആരാധകരോട് ക്ഷമാപണം നടത്തി സോൺ ഹ്യൂങ്-മിൻ | Son Heung-min

ജോർദാനോട് തോൽവി ഏറ്റുവാങ്ങി ദക്ഷിണ കൊറിയ ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായതിന് ശേഷം താൻ തകർന്നുപോയെന്ന് സൂപ്പർ താരം സോൺ ഹ്യൂങ്-മിൻ. തോൽവിക്ക് ശേഷം ആരാധകരോട് ടോട്ടൻഹാം സൂപ്പർ താരം ക്ഷമാപണം നടത്തുകയും ചെയ്തു.1960 ന് ശേഷം ആദ്യമായി ടൂർണമെൻ്റ് വിജയിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു കൊറിയക്കാർ, എന്നാൽ ലോക റാങ്കിംഗിൽ 64 സ്ഥാനങ്ങൾ താഴെയുള്ള ജോർദാൻ ടീമിനെതിരെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ […]

മെസ്സിയുടെ ബാഴ്സ ഗോളിനെ അനുസ്മരിപ്പിക്കും വിധം മാറ്റിയോയുടെ തകർപ്പൻ ഗോൾ, വീഡിയോ വൈറൽ

എട്ടുതവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും എട്ട് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയ അർജന്റീന ദേശീയ ടീം നായകനായ ലിയോ മെസ്സി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഫിഫ വേൾഡ് കപ്പ് കിരീടം കൂടി നേടിയ ലിയോ മെസ്സി ഏറ്റവും മികച്ച താരമാണെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും സൂപ്പർതാരമായി ലിയോ മെസ്സി തന്റെ അതുല്യമായ ഫുട്ബോൾ കരിയറിന്റെ അവസാന കാലഘട്ടങ്ങളിലൂടെയാണ് കളിക്കുന്നത്. […]

ലിയോ മെസ്സിയും ബോഡിഗാർഡും മിയാമി താരങ്ങളും ഒന്നാകെ ഞെട്ടിപോയി, വീഡിയോ വൈറലാകുന്നു | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ടീമായ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമി കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ് ഇലവനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയിരുന്നു. അമേരിക്കൻ ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുൻപായി പ്രി സീസൺ ടൂർ മത്സരങ്ങളിൽ ഏർപ്പെട്ട ഇന്റർമിയാമിക്ക് തുടർച്ചയായ പരാജയങ്ങൾ നേരിട്ടതിനു ശേഷം ആശ്വാസകരമായിരുന്ന അവസാനത്തെ മത്സരത്തിലെ വിജയം. അതേസമയം ലിയോ മെസ്സി കളിക്കുന്ന പ്രതീക്ഷിച്ച് ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തിലേക്ക് എത്തിയ മുഴുവൻ ആരാധകരെയും നിരാശരാക്കുന്നതായിരുന്നു മെസ്സി കളിച്ചില്ല എന്നത്. ലിയോ മെസ്സിയുടെ […]

‘അങ്ങനെ ചെയ്യുന്നവർ യഥാർത്ഥ നായകന്മാരല്ല’ : ദുരൂഹമായ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിൽ 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഐഎസ്എല്ലിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനക്കാരായി അവസാനിസിപ്പിച്ച ബ്ലാസ്റ്റേഴ്സിന് 2024 ലെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ ഒഡിഷയോട് തോൽവി നേരിടേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഇരട്ട […]

ഏറ്റവും മികച്ചത് പുറത്തെടുക്കും, അമേരിക്കൻ ലീഗിനായി ഒരുങ്ങുകയാണെന്ന് മെസ്സി | Lionel Messi

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിന്റെ പ്രീസീസൺ ടൂർ മത്സരങ്ങളിലെ അവസാന പ്രി സീസൺ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് ലിയോ മെസ്സിയും സംഘവും. ജപ്പാനിൽ വച്ച് നടക്കുന്ന പ്രീ സീസൺ പോരാട്ടത്തിൽ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോയാണ് ഇന്റർമിയാമിയുടെ എതിരാളികളായി എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ് ഇലവനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്റർമിയാമി അവസാന മത്സരത്തിന് ഒരുങ്ങുന്നത്. ജാപ്പനീസ് ക്ലബ്ബുമായി മത്സരത്തിനു മുൻപ് സംസാരിച്ച ലിയോ മെസ്സി പ്രീസീസണിലെ അവസാന മത്സരത്തിൽ […]

ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ പരാഗ്വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ബ്രസീൽ |Brazil |Argentina

ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ഇടം നേടാനുള്ള ശ്രമത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തിരിച്ചടി. സൗത്ത് അമേരിക്കൻ യോഗ്യതാ ടൂർണമെൻ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീൽ അണ്ടർ 23 ടീം ഒരു ഗോളിന് പരാഗ്വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ബ്രസീൽ, പരാഗ്വേ, അർജൻ്റീന, വെനസ്വേല എന്നീ രാജ്യങ്ങൾ 2024 ഗെയിംസിനുള്ള റൗണ്ട് റോബിൻ ഫൈനൽ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ടീമുകൾക്ക് മാത്രമാണ് സൗത്ത് അമേരിക്കയിൽ നിന്നും ഒളിംപിക്സിന് യോഗ്യത നേടാൻ സാധിക്കുന്നത്.2004-ലെ ഒളിമ്പിക്സിൽ അവസാനമായി മത്സരിച്ച […]

‘ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നു’ : ടോക്കിയോ സൗഹൃദ മത്സരത്തിൽ കളിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ലയണൽ മെസ്സി |Lionel Messi

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ പതിനായിരക്കണക്കിന് ആരാധകരെ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി നിരാശപെടുത്തിയിരുന്നു.ഇന്റർ മയാമിയും ഹോങ്കോങ് ഇലവനും തമ്മിലുള്ള പ്രീ-സീസൺ ഫ്രണ്ട്ലിയിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത് വരികയും ചെയ്തു.കോപാകുലരായ ആരാധകർ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.ഹോങ്കോംഗ് സെലക്ട് ഇലവനെ നടന്ന മത്സരത്തിൽ ഇന്റർ മയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയിരുന്നു. ടോക്കിയോയിൽ നടക്കുന്ന ഇൻ്റർ മിയാമിയുടെ സൗഹൃദ മത്സരത്തിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ലയണൽ മെസ്സി പറഞ്ഞു. “ഹോങ്കോങ്ങിൽ വച്ച് […]