ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിക്കെതിരായ കളിക്കാൻ അൽ നാസറിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവില്ല |Cristiano Ronaldo

ഇൻ്റർ മിയാമിയും ലയണൽ മെസ്സിയും തങ്ങളുടെ പ്രീ-സീസൺ എക്‌സിബിഷൻ ടൂറിൻ്റെ ഭാഗമായി സൗദി അറേബ്യയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ മയാമി അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടുമെന്ന് ലോകമെമ്പാടുമുള്ള ആരാധകർ വളരെയധികം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അൽ നാസർ […]

‘എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനെയും ലീഗിനെക്കുറിച്ചും നേരത്തെ അറിയാമായിരുന്നു, ഞാൻ ജോസുവിനോപ്പം പോളണ്ടിൽ കളിച്ചിട്ടുണ്ട്’ : ഫെഡോർ സെർണിച്ച് | Kerala Blasters

പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെയാണ് കേരളം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.32 കാരനായ താരം 2023-24 സീസണിന്റെ അവസാനം വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയ താരം കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. നാളെ ഒഡിഷാക്കെതിരെ നടക്കുന്ന മത്സരത്തിൽ ഫെഡോർ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സംസാരിച്ച സെർണിച്ച് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ലീഗിനെയും ക്കുറിച്ച് സംസാരിച്ചു.”സത്യം പറഞ്ഞാൽ […]

ചെൽസിയെ തകർത്തുവിട്ട് ലിവർപൂൾ : അൽവാരസിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ സിറ്റി : മികച്ച വിജയവുമായി ടോട്ടൻഹാം : ബാഴ്സലോണക്ക് ജയം : അത്ലറ്റിക്കോ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം സ്റ്റെർലിംഗിന് ശേഷം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ലിവർപൂൾ കളിക്കാരനായി ബ്രാഡ്‌ലി മാറി. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെ ഇറങ്ങിയ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട, ഡൊമിനിക് […]

‘അങ്ങനെ ചെയ്യരുത്’ : അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് ഞാൻ നൽകുന്ന ഏക ഉപദേശം ഇതാണെന്ന് ഏയ്ഞ്ചൽ ഡി മരിയ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിക്കുന്നത് നിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലജാൻഡ്രോ ഗാർനാച്ചോയോട് എയ്ഞ്ചൽ ഡി മരിയ. മാഞ്ചസ്റ്റർ യുണൈറ്റഡ്നു വേണ്ടി കളിക്കുന്ന അർജന്റീന താരമാണ് ഗർണാചോ.സമകാലിക ഫുട്ബോളിലെ മുടി ചൂടാ മന്നൻമാരാണ് ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും, ഇരുവർക്കും പലതരത്തിലും പല രാജ്യങ്ങളിലും നിന്നുള്ള ആരാധകരുണ്ടെങ്കിലും അർജന്റീനയിൽ നിന്നും ഒരു താരത്തിന് റൊണാൾഡോയോടുള്ള കടുത്ത ആരാധന ചിലർക്ക് അത്ര ദഹിക്കുന്നില്ല. മാഞ്ചസ്റ്ററിൽ റൊണാൾഡോക്കൊപ്പം പന്ത് തട്ടിയിട്ടുണ്ട് ഗർണച്ചോ. പലപ്പോഴായി അദ്ദേഹം തന്റെ ഐഡോൾ ക്രിസ്ത്യാനോ റൊണാൾഡോയാണെന്ന് അഭിപ്രായപ്പെടുകയും […]

ഇന്ന് യൂറോപ്പിൽ ഗ്ലാമർ പോരാട്ടങ്ങൾ, പ്രീമിയർ ലീഗിൽ ലിവർപൂൾ ഇന്ന് ചെൽസിക്കെതിരെ..

ഇന്ന് യൂറോപ്പിൽ സൂപ്പർ പോരാട്ടങ്ങളാണ്,പ്രീമിയർ ലീഗിലാണ് ഏറ്റവും വലിയ ഗ്ലാമർ പോരാട്ടങ്ങൾ നടക്കുന്നത്. ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ ലിവർപൂളും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ചെൽസിയും കൊമ്പു കോർക്കുമ്പോൾ ഇന്ന് തീപാറും അതുറപ്പ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1:45നാണ് ഈ വമ്പൻ പോരാട്ടം. പ്രീമിയർ ലീഗിൽ 21 മത്സരങ്ങളിൽ 48 പോയിന്റ്കളുമായി നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ചെൽസി അത്രയും മത്സരങ്ങളിൽ തന്നെ 31 പോയിന്റ്മായി പത്താം സ്ഥാനത്താണ്.കരബാവോ കപ്പിന്റെ ഫൈനലിൽ എത്തിയതാണ് നിലവിൽ ചെൽസിക്കുള്ള […]

കോപ്പ അമേരിക്കക്ക് ശേഷം ഒളിമ്പിക്സ് കളിക്കാൻ മെസ്സിയും ഡിമരിയയും ഉണ്ടാവുമോ?

ലോകഫുട്ബോളിന്റെ വിശ്വകിരീടം സ്വന്തമാക്കിയ അർജന്റീന ടീമിലെ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ഡി മരിയയും തുടങ്ങിയവർ തങ്ങളുടെ ഫുട്ബോൾ കരിയറിന്റെ മഹത്തായ നിമിഷങ്ങളിലൂടെയാണ് കടന്ന്പോകുന്നത്. പ്രായം ഒരുപാട് പിന്നിട്ട ഇരുതാരങ്ങളും കരിയറിന്റെ അവസാന വർഷങ്ങളിലുമാണ് ഫുട്ബോൾ കളിക്കുന്നത്. അർജന്റീന ദേശീയ ടീമിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയ ഉടൻ തന്നെ വിരമിക്കുമെന്ന് ഉറപ്പാണ്, അടുത്ത ഫിഫ വേൾഡ് കപ്പ് കളിക്കുവാൻ അർജന്റീന നിരയിൽ ഡി മരിയ ഉണ്ടായേക്കില്ല. ലിയോ മെസ്സിയുടെ അടുത്ത വേൾഡ് കപ്പ്‌ സാന്നിധ്യവും […]

കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‍നം ഈ സീസണിലെങ്കിലും യാഥാർഥ്യമാവുമോ ? | Kerala Blasters

ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ചത് മുതൽ ഒരു കിരീടം നേടാനുള്ള ഓട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പലപ്പോഴും ഫിനിഷിംഗ് ലൈനിലേക്ക് എത്തുന്നതിന് തൊട്ടു മുൻപായി ഇടറി വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശ പോരാട്ടത്തിൽ പല തവണയെത്തിയെങ്കിലും തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. 2022-23 സീസണിൻ്റെ ദയനീയമായ അവസാനത്തെത്തുടർന്ന് പുതിയ സീസണിൻ്റെ തുടക്കത്തിൽ തങ്ങളുടെ ശക്തനായ സഹൽ അബ്ദുൾ സമദിനെ എതിരാളികളായ മോഹൻ ബഗാൻ എസ്‌ജിക്ക് വിറ്റത് ബ്ലാസ്റ്റേഴ്‌സ് പിന്തുണക്കാരെ കൂടുതൽ നിരാശരാക്കിയിരുന്നു.സമ്മർ ട്രാൻസ്ഫർ ജാലകത്തിൻ്റെ […]

കേരള ബ്ലാസ്റ്റേഴ്‌സ് താരം ബ്രൈസ് മിറാണ്ടയെ സ്വന്തമാക്കാൻ പഞ്ചാബ് എഫ്സി |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഈ വർഷത്തിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരി ട്രാൻസ്ഫർ വിൻഡോയും ഈ മാസത്തോടെ അവസാനിക്കുകയാണ്. സീസണിൽ ഇടയിലുള്ള വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 24 വയസ്സുകാരനായ യുവ താരത്തിനെ സ്വന്തമാക്കാൻ അവസാനവട്ട ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്സി. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് ട്രാൻസ്ഫർ ഡീലിന്റെ അവസാന ചർച്ചകളിലാണ് ഒരു […]

കേരള ബ്ലാസ്റ്റേഴ്സിൽ പെപ്രയുടെ വിടവ് നികത്താൻ ജസ്റ്റിൻ ഇമ്മാനുവലിന് സാധിക്കുമോ ? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിനായി ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയിൽ ജസ്റ്റിൻ ഇമ്മാനുവലിനെ ലോൺ സ്‌പെല്ലിൽ നിന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ ഫോർവേഡ് ഒരുങ്ങുകയാണ്. ക്വാം പെപ്രയുടെ പരിക്കാണ് ലോൺ സ്പെല്ലിൽ നിന്ന് ഇമ്മാനുവലിനെ തിരിച്ചുവിളിക്കാനുള്ള പ്രധാന കാരണം. കലിംഗ സൂപ്പർ കപ്പിനിടെയാണ് ഘാന താരത്തിന് പരിക്കേൽക്കുന്നത്.ഞരമ്പിന് പരിക്കേറ്റതിനെത്തുടർന്ന് ക്വാമെ പെപ്ര ഈ സീസൺ മുഴുവൻ പുറത്തായിരിക്കും. 23 കാരനായ സ്‌ട്രൈക്കർ ഐഎസ്എല്ലിൽ […]

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഐഎസ്എൽ രണ്ടാം ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ | Kerala Blasters

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിച്ച 12 കളികളിൽ 8 ജയവും 2 സമനിലയും 2 തോൽവിയുമായി 26 പോയിൻ്റുമായി അവർ പട്ടികയിൽ മുന്നിലാണ്. ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിട്ടും കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല.ജംഷഡ്പൂർ എഫ്‌സിക്കെതിരെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും 2 തോൽവി വഴങ്ങിയ അവർ ഗ്രൂപ്പ് ഘട്ടത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. എഎഫ്‌സി ഏഷ്യൻ […]