❝2022 ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ മനോഹരമായ ഹോം ജേഴ്‌സി❞|Qatar 2022|Argentina

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള അർജന്റീനയുടെ പുതിയ ഹോം ജേഴ്സി ലയണൽ മെസ്സി അവതരിപ്പിച്ചു .അഡിഡാസ് നിർമിച്ചിരിക്കുന്ന ക്ലാസിക് സ്കൈ ബ്ലൂവിൽ വെർട്ടിക്കൽ ലൈൻ ഉഉള്ളതും പ്ലെയിൻ വൈറ്റ് സ്ലീവിന് മുകളിൽ തോളിൽ മൂന്ന് കറുത്ത വരകളും ഉണ്ട്, അതിന്റെ കൂടെ കറുത്ത കഫുകളും.

നവംബറിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ അർജന്റീനയുടെ പ്രകടനത്തെ ആശ്രയിച്ച് കിറ്റ് എക്കാലത്തെയും ക്ലാസിക് ആയി മാറും.2002-ൽ ബ്രസീൽ ലോകകപ്പ് നേടിയതിന് ശേഷം ഫിഫ ലോകകപ്പ് ഉയർത്തുന്ന ആദ്യത്തെ യൂറോപ്യൻ ഇതര രാജ്യമാകാനാണ് തെക്കേ അമേരിക്കൻ ഭീമന്മാർ ലക്ഷ്യമിടുന്നത്.ഖത്തർ ഷോപീസ് ലയണൽ മെസ്സിയുടെ അഞ്ചാമത്തെയും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ വിജയിക്കുന്നതിനുള്ള അവസാനത്തെയും അവസരമായിരിക്കും, ഇത് അദ്ദേഹത്തിന്റെ ഐക്കണിക്ക് കരിയറിൽ ഉടനീളം കിട്ടാതെ പോയ ഒരു പ്രധാന ട്രോഫിയാണ്.

1986 ൽ ഡീഗോ മറഡോണ തന്റെ രാജ്യത്തെ ലോക കിരീടത്തിലേക്ക് നയിച്ചതിനു ശേഷം മെസ്സിയിലൂടെ വീണ്ടും അത് യാഥാർഥ്യമാവും എന്ന വിശ്വാസത്തിലാണ് ആരാധകർ.ഖത്തറിൽ അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിൽ ആണ് അർജന്റീനയുടെ സ്ഥാനം.ഖത്തറിൽ മൂന്നാം തവണയും ട്രോഫി ഉയർത്താനുള്ള ഫേവറിറ്റുകളിൽ ഒന്നായിരിക്കും നിലവിലെ കോപ്പ അമേരിക്ക ഹോൾഡർമാർ.സമീപകാലത്തെ മികച്ച ഫോം തന്നെയാണ് അവരുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നത് .

ജൂണിൽ വെംബ്ലിയിൽ നടന്ന ലാ ഫിനാലിസിമയിൽ അർജന്റീന യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ 3-0ന് തോൽപിച്ചു, തൊട്ടുപിന്നാലെ എസ്തോണിയയ്‌ക്കെതിരെ മെസ്സിയുടെ അഞ്ചു ഗോളിന്റെ പിൻബലത്തിൽ തകർപ്പൻ ജയം നേടുകയും ചെയ്തു. ലയണൽ മെസ്സി തന്റെ ഐതിഹാസിക കരിയറിൽ ഫുട്ബോളിനായി ചെയ്ത എല്ലാത്തിനും ഒരു ലോകകപ്പിന് അർഹനാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Rate this post