‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മെസ്സിയുള്ളപ്പോൾ പ്രത്യേകിച്ചും അവസാന ലോകകപ്പ് ആയതിനാൽ’|Qatar 2022 |Lionel Messi
ഖത്തർ ലോകകപ്പ് 2022 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വേൾഡ് കപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ ആണ് ലോക മെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. നവംബർ 20നാണ് ഖത്തറിൽ ടൂർണമെന്റ് ആരംഭിക്കുന്നത്.
2022 ഫിഫ ലോകകപ്പ് ഉയർത്താനുള്ള ഫേവറിറ്റുകളായി ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ ബാഴ്‌സലോണ താരം പെഡ്രി തിരഞ്ഞെടുത്തു.നവംബർ 22നാണ് അർജന്റീന സൗദി അറേബ്യയ്‌ക്കെതിരായ പോരാട്ടം ആരംഭിക്കുന്നത്. യഥാക്രമം നവംബർ 27, ഡിസംബർ 1 തീയതികളിൽ മെക്സിക്കോയെയും പോളണ്ടിനെയും നേരിടും.
2014-ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ വരെ മെസ്സി അർജന്റീനയെ നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മരിയോ ഗോട്സെയുടെ എക്‌സ്‌ട്രാ ടൈം ഗോൾ അർജന്റീന ആരാധകരുടെ ഹൃദയം തകർത്തു.ടൂർണമെന്റിലെ കളിക്കാരനായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ഗോൾഡൻ ബോൾ അവാർഡ് ഉയർത്തുകയും ചെയ്തു.
Pedri: "I see Argentina as one of the favorites to win the World Cup, especially with Messi, as it is his last World Cup and he will do everything he can to win it." pic.twitter.com/IgvYAePiLD
— Barça Universal (@BarcaUniversal) November 5, 2022
“അർജന്റീനയെ വിജയിക്കാനുള്ള ഫേവറിറ്റുകളിൽ ഒന്നായാണ് ഞാൻ കാണുന്നത്, പ്രത്യേകിച്ച് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മെസ്സിയുള്ളപ്പോൾ പ്രത്യേകിച്ചും ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയതിനാൽ, അത് വിജയിക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യും”പെഡ്രി പറഞ്ഞു.2022 ഫിഫ ലോകകപ്പിൽ പെഡ്രി സ്പെയിനിന്റെ ഭാഗമാകും. നവംബർ 23 ന് കോസ്റ്റാറിക്കയ്‌ക്കെതിരെ ലാ റോജ തങ്ങളുടെ ആദ്യ മത്സരം കളിക്കും.നവംബർ 28, ഡിസംബർ രണ്ടിന് ജർമ്മനിയെയും ജപ്പാനെയും അവർ നേരിടും.