പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി അർജന്റീനിയൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്|Lautaro Martinez
സ്റ്റേഡിയോ അരേച്ചിയിൽ ഇന്നലെ നടന്ന സീരി എ പോരാട്ടത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത 4 ഗോളുകൾക്ക് സലെർനിറ്റാനയെ പരാജയപെടുത്തി.ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ ആദ്യ പകുതി 0-0ന് അവസാനിച്ചു. എന്നാൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ ലൗട്ടാരോ മാർട്ടിനെസ് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയതോടെ കളി ആകെ മാറിമറിഞ്ഞു.
മത്സരത്തിന്റെ 55 ആം മിനുട്ടിൽ അലക്‌സിസ് സാഞ്ചസിന് പകരം ഇറങ്ങിയ ലൗട്ടാരോ മാർട്ടിനെസ് വന്ന് 27 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി.ഏഴ് സീരി എ മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ ഇന്റർ ക്യാപ്റ്റൻ മാർട്ടിനെസ് ലീഗിലെ ടോപ് സ്കോറർ എന്ന നിലയിൽ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.പകരക്കാരനായി ഇറങ്ങിയ സീരി എ ചരിത്രത്തിൽ ഒരു കളിയിൽ നാല് ഗോളുകൾ നേടിയ ഏക കളിക്കാരൻ എന്ന നേട്ടവും അർജന്റീനിയൻ ഫോർവേഡ് സ്വന്തമാക്കി.
ഒക്ടോബർ 27 വ്യാഴാഴ്ച സാസുവോളോയോട് 2-1 തോൽവി ഏറ്റുവാങ്ങിയ ഇന്റർ മിലൻറെ തിരിച്ചുവരവാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.നിലവിൽ സീരി എയിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറിങ് ചാർട്ടിൽ മുന്നിലാണ് മാർട്ടിനെസ്, ഇപ്പോൾ ഇന്റർ മിലാന് വേണ്ടി തന്റെ അവസാന 7 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിട്ടുണ്ട്.നാപോളിയുടെ വിക്ടർ ഒഷിമെൻ ഇതുവരെ 7 കളികളിൽ നിന്ന് 5 ഗോളുകൾ നേടിയ രണ്ടാമത്തെ ടോപ്പ് ഗോൾ സ്‌കോററാണ്. എസി മിലാൻ സ്റ്റാർ സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡ് 6 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയ മൂന്നാമത്തെ ഉയർന്ന ഗോൾ സ്‌കോററാണ്.ഈ നിരക്കിൽ സ്കോർ ചെയ്യുന്നത് തുടരുകയാണെങ്കിൽ, ഈ സീസണിൽ ഇന്റർ മിലാനെ മറ്റൊരു സീരി എ ട്രോഫിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയും.
@samirsynthesis pic.twitter.com/lwREc2Albw
— Quotes Daily (@qutsdl) September 30, 2023
മത്സരത്തിന്റെ ഗോൾ രഹിതമായ ആദ്യ പകുതികെ ശേഷം 62 ആം മിനുട്ടിൽ മാർക്കസ് തുറാമിന്റെ ലോ ക്രോസിൽ നിന്നും മാർട്ടിനെസ് ആദ്യ ഗോൾ നേടി.77 ആം മിനുട്ടിൽ 12 വാര അകലെ നിന്ന് നിക്കോളോ ബരെല്ല നൽകിയ പാസിൽ നിന്നും മാർട്ടിനെസ് രണ്ടാം ഗോൾ നേടി. 85 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും മാർട്ടിനെസ് മൂന്നാം ഗോൾ നേടി ഹാട്രിക്ക് തികച്ചു . 89 ആം മിനുട്ടിൽ കാർലോസ് അഗസ്റ്റോയുടെ ക്രോസിൽ നിന്നും മാർട്ടിനെസ് നാലാം ഗോൾ നേടി. ഏഴു മത്സരങ്ങളിൽ നിന്നും 18 പോയിന്റുമായി ഇന്റർഒന്നാം സ്ഥാനത്താണ്.
Lautaro Martinez is the FIRST player in the 3 point era to score 4 goals as a SUB in Serie A 🤯👏
— FootballChampions (@ChampionsTV_) September 30, 2023
Video of all four goals ⚽️⚽️⚽️⚽️
pic.twitter.com/S4saRhQCvS