2022 ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും |Qatar 2022
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022-ന് ഒരു മാസത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. നിരവധി ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് ആവുന്ന ഒരു ഇവന്റിൽ ഏത് രാജ്യമാണ് കൊതിപ്പിക്കുന്ന ട്രോഫി ഉയർത്താൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഫുട്ബോൾ പ്രേമികൾ ചർച്ച ചെയ്യാൻ തുടങ്ങി. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിൽ ആര് കിരീടം നേടുമെന്ന ചർച്ചകളാണ് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇപ്പോൾ സജീവമായിട്ടുള്ളത്.
2022 ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടുമെന്ന് ബിസിഎ റിസർച്ച് ഉപയോഗിക്കുന്ന സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചു. കാനഡ ആസ്ഥാനമായുള്ള ബിസിഎ റിസർച്ച് കമ്പനിയുടെ സൂപ്പർകമ്പ്യൂട്ടറാണ് അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള ഫൈനൽ പോരാട്ടം പ്രവചിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന കിരീടമുയർത്തുമെന്നും അവരുടെ പ്രവചനത്തിൽ പറയുന്നു.കഴിഞ്ഞ നാല് ലോകകപ്പുകളിൽ മത്സരങ്ങൾ, ഓരോ ദേശീയ ടീമിന്റെയും ഫിഫ റാങ്കിങ് എന്നിവ ഇവർ കണക്കിലെടുക്കുന്നു.ഇഎ സ്‌പോർട്‌സ് ഫിഫ വീഡിയോ ഗെയിം പ്ലെയർ സ്ഥിതിവിവരക്കണക്കുകളും ഇവർ കണക്കാക്കി.
ഇംഗ്ലണ്ട് സെമിയിലെത്തുമെങ്കിലും പോർച്ചുഗലിനോട് പരാജയപ്പെട്ട് പുറത്ത് പോവും.ഇത് ഇരു ടീമുകളും തമ്മിലുള്ള 2006 ലോകകപ്പ് മീറ്റിംഗിന്റെ ഓർമ്മകൾ ഖത്തറിൽ തിരികെയെത്തും.ഫ്രാൻസ് ഇത്തവണപ്രീ ക്വാർട്ടറിൽ തന്നെ പുറത്താകുമെന്നാണ് സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്നത്. ഇംഗ്ലണ്ടാണ് അവരെ തോൽപ്പിക്കുക. ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന മറ്റൊരു ടീമായ ബ്രസീൽ സെമി ഫൈനലിൽ അർജന്റീനയോട് തോറ്റു പുറത്താകുമെന്നാണ് അവരുടെ കണ്ടെത്തൽ.
35 കാരനായ ലയണൽ മെസ്സിയും 37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അവരുടെ അവസാന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ചേക്കാം. ഖത്തർ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് മെസി പറഞ്ഞിരുന്നു.അർജന്റീനയ്ക്ക് വേണ്ടി 164 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മെസ്സി 90 ഗോളുകൾ നേടിയിട്ടുണ്ട്. അതെ സമയം 2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലിനായി കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറെടുക്കുകയാണ്.
FULL STORY:https://t.co/NByJLmcogz
— SPORTbible (@sportbible) October 27, 2022
കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ താൻ കളിക്കുമോ എന്ന് റൊണാൾഡോ വ്യകത്മാക്കിയിട്ടില്ല.അപ്പോഴേക്കും അദ്ദേഹത്തിന് 41 വയസ്സാകും, തീർച്ചയായും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിക്കും.മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ 191 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 117 ഗോളുകൾ സെലെക്കോ ദാസ് ക്വിനാസിന് വേണ്ടി നേടിയിട്ടുണ്ട്.