ബ്രസീലിയൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ്|New Castle United

കഴിഞ്ഞ വർഷം പുതിയ ഉടമകൾ ഏറ്റെടുത്തതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിയുകയാണ് ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൻ ശക്തിയായി ഉയരാനുള്ള ശ്രമത്തിലാണ് ന്യൂ കാസിൽ . മാഞ്ചസ്റ്റർ സിറ്റിയുടെയും ചെൽസിയുടെയും പാതകൾ പിന്തുടർന്ന് യൂറോപ്യൻ ഫുട്ബോളിലെ തെന്റെ വലിയ ശക്തിയായിയി ഉയർന്നു വരാനുളള ദീർഘ കാല പദ്ധതിയും അവർക്കുണ്ട്.

അതിനായി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടാലന്റുകളെ ടീമിലെത്തിച്ചു കൊണ്ടിരിക്കുകയാണ് അവർ. അതിന്റെ ഭാഗമായി ചാമ്പ്യൻഷിപ്പ് ക്ലബ് വാട്ഫോർഡിൽ നിന്നു ബ്രസീലിയൻ ജാവോ പെഡ്രോയെ ടീമിൽ എത്തിച്ചിരിക്കുകയാണ് അവർ.മുമ്പ് രണ്ടു തവണ ന്യൂകാസ്റ്റിൽ മുന്നോട്ട് വച്ച കരാർ നിരസിച്ച വാട്ഫോർഡ് ഏതാണ്ട് 25 +5 മില്യൺ പൗണ്ടിന്റെ കരാർ സ്വീകരിക്കുക ആയിരുന്നു. 2028 വരെ ന്യൂകാസ്റ്റിൽ യുണൈറ്റഡും ആയി ബ്രസീലിയൻ താരം കരാറിൽ ഒപ്പിടും.

വാട്ഫോർഡിൽ തിളങ്ങിയ ജാവോ പെഡ്രോ മികച്ച ഭാവിയുള്ള താരമായി ആണ് കണക്കാക്കപ്പെടുന്നത്. നേരത്തെ വാട്ഫോർഡ് താരത്തെ ഒരു കാരണവശാലും വിൽക്കില്ല എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ അവർ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു.ന്യൂകാസിലിലെ ബ്രസീലിയൻ താരങ്ങളായ ബ്രൂണോ ഗുയിമാരേസ്, ജോലിന്റൺ എന്നിവരോടൊപ്പം ചേരാൻ 20 വയസ്സുകാരൻ ആഗ്രഹിക്കുന്നുണ്ട്.

പിതാവ് ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ ഡി ജീസസിന്റെ പാത പിന്തുടർന്ന് ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയി കരിയർ തുടങ്ങിയ ജാവോ പെഡ്രോ ഫ്ലുമിനെൻസ് ക്ലബിന് വേണ്ടിയാണ് കരിയർ ആരംഭിച്ചത്. പിന്നീട് അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയി പരിശീലനം തുടങ്ങിയ താരത്തെ പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡ് പാളയത്തിൽ എത്തിക്കുക ആയിരുന്നു.

ബ്രസീൽ ടീമിന്റെ ഭാവി വാഗ്ദാനമായി ലോകം വിധിയെഴുതിയ താരത്തിന് പ്രതിഭകൊത്തുള്ള പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.എങ്കിലും വെറും 20 വയസുള്ള താരം അടയാളങ്ങൾ കാണിച്ച് കഴിഞ്ഞു.പന്ത് കൈവശം വെച്ച് കളിക്കാനും ഡ്രിബിൽ ചെയ്ത് മുന്നേറാനും ഇഷ്ടമുള്ള താരം പ്രതിഭയുടെ അടയാളം പലപ്പോഴായും പ്രീമിയറിൽ ലീഗിൽ കാണിച്ചു തന്നിട്ടുണ്ട്.

Rate this post