❝ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനുവേണ്ടിയല്ല കളിക്കുന്നത്❞ ; വിമർശനവുമായി മുൻ യുവന്റസ് താരം
2020-21 സീസണിൽ മോശം പ്രകടനമാണ് യുവന്റസ് കാഴ്ചവെച്ചത്. സിരി എ യിലും ചാമ്പ്യൻസ് ലീഗിലും നിരാശ നൽകുന്ന പ്രകടനം ആയിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ സീസണിലെ യുവന്റസിനായി 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടും റൊണാൾഡോക്കും വിമർശനത്തിന് കുറവുണ്ടായില്ല. പ്രതിവർഷം 29 മില്യൺ ഡോളർ ശമ്പളം പറ്റുന്ന റൊണാൾഡോ ക്ലബിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ആരോപണം ഉയരുകയും ചെയ്തു. റൊണാൾഡോയെ 2018 ൽ ടൂറിനിൽ എത്തിക്കുമ്പോൾ ക്ലബ് ലക്ഷ്യമിട്ടിരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. എന്നാൽ മൂന്നു സീസണിലും നിരാശ ആയിരുന്നു ഫലം.
പല മുൻ താരങ്ങളും പരിശീലകരും റൊണാൾഡോക്ക് വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ മുൻ ബിൻകോണേരി മിഡ്ഫീൽഡർ ഡൊമെനിക്കോ മരോച്ചിനോയും റൊണാൾഡൊക്കെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുമാകയാണ്.റൊണാൾഡോയെ സ്വാർത്ഥൻ എന്ന് വിശേഷിപ്പിച്ച ഇറ്റാലിയൻ ഇന്റർനാഷണൽ അറ്റലാന്റയുടെ കളിയോടുള്ള കൂട്ടായ സമീപനത്തെ പ്രശംസിക്കുകയും ചെയ്തു.“യുവന്റസിന് ഒരു ക്ലാസിക് സ്ട്രൈക്കർ ഇല്ല. റൊണാൾഡോ അംങ്ങനെയുള്ള താരമല്ല ,റൊണാൾഡോ തനിക്കുവേണ്ടി കളിക്കുന്നു, ടീമിനുവേണ്ടിയല്ല” മരോച്ചിനോ അഭിപ്രായപ്പെട്ടു.മുൻ റയൽ മാഡ്രിഡ് സ്ട്രൈക്കർ അന്റോണിയോ കസാനോയും ഇറ്റാലിയൻ മാനേജർ ഫാബിയോ കാപ്പെല്ലോയും കഴിഞ്ഞ മാസങ്ങളിൽ റൊണാൾഡോയോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ശ്രദ്ധേയരായ രണ്ട് വ്യക്തികളാണ്.
Domenico Marocchino says about Cristiano Ronaldo "Juventus does not have the classic striker. Ronaldo is not, he plays for himself not for the team."(Source: @TuttoMercatoWeb)#Juventus #CristianoRonaldo #SerieA
— DISCUSSING FOOTBALL (@_df_podcast) August 14, 2021
2018 വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് 100 മില്യൺ ഡോളറിന്റെ ഇടപാടിൽ യുവന്റസിൽ ചേർന്ന റൊണാൾഡോ ഇതുവരെ 133 മത്സരങ്ങളിൽ നിന്ന് മൊത്തം 101 ഗോളുകളും 22 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ക്ലബ്ബുമായി 2022 വരെയാണ് റൊണാൾഡോക്ക് കരാറുള്ളത്.ആരോപണങ്ങളും സൂക്ഷ്മപരിശോധനകളും ഉണ്ടായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിലും രാജ്യത്തിനും വേണ്ടി റൊണാൾഡോ മികച്ച പ്രകടനം തുടർന്ന് കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നാല് മത്സരങ്ങളിൽ പോർച്ചുഗലിനായി അഞ്ച് ഗോളുകൾ നേടിയ താരം ഗോൾഡൻ ഷൂ നേടുകയും ചെയ്തു.
പുതിയ സീസണിൽ നഷ്ടപ്പെട്ടുപോയ സിരി എ കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മാസിമിലിയാനോ അല്ലെഗ്രിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. നിരാശാജനകമായ 2020-21 കാമ്പെയ്ൻ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു സമയത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും സംശയത്തിലായിരുന്നു. ഗുണനിലവാരത്തിലും ഒത്തുചേരലിലും സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാനെക്കാൾ മൈലുകൾ പിന്നിലാണെങ്കിലും മസിമിലിയാനോ അല്ലെഗ്രി യുവന്റസിലേക്കുള്ള തിരിച്ചുവരവ് ബിയാൻകോണേരി കിരീടം ഒരിക്കൽ കൂടി പ്രിയപ്പെട്ടതാക്കാൻ സാധ്യതയുണ്ട്.
തന്റെ നേരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനുള്ള അവസരമായി റൊണാൾഡോ അടുത്ത സീസണിനെ കാണുന്നു. സിരി എ യോടൊപ്പം ചാമ്പ്യൻസ് ലീഗും റൊണാൾഡോയും യുവന്റസ് ലക്ഷ്യം വെക്കുന്നുണ്ട്. 1996 ൽ കിരീടം നേടിയതിനു ശേഷം യുവന്റസിന് ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല.2015 ലും 2017 ലുംഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി.ആഗസ്ത് 22 ന് സീസണിലെ ആദ്യ ലീഗ് മത്സരത്തിനായി യുവന്റസ് ഉദിനീസുമായി കൊമ്പുകോർക്കും.