❝അർജന്റീനയും ബ്രസീലും മറ്റുള്ളവരേക്കാൾ വളരെ മുകളിലാണ്❞ |Qatar

യുവേഫ നേഷൻസ് ലീഗിൽ മൂന്നു മത്സരങ്ങൾ അവസാനിക്കുമ്പോൾ അഞ്ചു പോയിന്റ് മാത്രമാണ് ലൂയിസ് എൻറിക്കിന്റെ സ്പെയിനിനുള്ളത്.പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക് എന്നിവരുമായുള്ള ഒരു ജോടി സമനിലയും സ്വിറ്റ്സർലൻഡിനെതിരെ 1-0 ന് നേരിയ ജയം മാത്രമാണ് സ്പാനിഷ് ടീം നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്‌പെയിൻ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.

ഇന്നത്തെ മത്സരത്തിന് മുന്നോടിയായി വാർത്ത സമ്മേളനത്തിൽ സംസാരിച്ച സ്പാനിഷ് പരിശീലകൻ 2022 വേൾഡ് കപ്പ് ആര് നേടും എന്നതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞു. ഖത്തർ 2022 ലോകകപ്പ് നേടാനുള്ള പ്രിയപ്പെട്ട ടീമായി ലയണൽ സ്കലോനിയുടെ അർജന്റീനിയൻ ദേശീയ ടീമിനെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “മറ്റുള്ളവരേക്കാൾ മുകളിലായി ഒരു ടീമിനെ കാണുന്നുണ്ടോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ അർജന്റീനയെ കരുതുന്നു. കൂടാതെ ബ്രസീലും കാരണം നിങ്ങൾ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കും. അവർ മറ്റുള്ളവരെക്കാൾ മികച്ചവരാണ് ,” കോച്ച് പറഞ്ഞു. കഴിഞ്ഞ അമേരിക്ക കപ്പിലെ ഫൈനലിസ്റ്റുകൾ ആയിരുന്നു ഇരു ടീമുകളും.

2002ന് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമും ലോകകപ്പ് നേടിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാനാണ് ഇത്തവണ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും കച്ചക്കെട്ടുന്നത്. എന്നാല്‍ യൂറോപ്യന്‍ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്.മികച്ച പ്രകടനങ്ങളാണ് ഇരു ടീമുകളും രണ്ട് വര്‍ഷങ്ങളായി കാഴ്ചവെക്കുന്നത്. വ്യക്തികത പ്രകടനങ്ങള്‍ കൊണ്ട് ബ്രസീല്‍ വിജയങ്ങള്‍ കൊയ്യുമ്പോള്‍ അര്‍ജന്റീന ഒരു ടീമെന്ന നിലയില്‍ മികവാര്‍ന്ന പ്രകടനം നടത്തുന്നതിനാണ് ഫുട്‌ബോള്‍ ലോകം കാഴ്ചക്കാരാകുന്നത്.

നമ്മൾ എല്ലാ കളിയും ജയിക്കുമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അത് ആധുനിക ഫുട്ബോൾ എന്താണെന്ന് അവർക്ക് അറിയാത്തത് കൊണ്ടാണ്.ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്റെ നേഷൻസ് ലീഗിന്റെയും പോരാട്ടങ്ങൾ നോക്കൂ.ഞങ്ങൾ വ്യത്യസ്തരല്ല. എന്നാൽ ഏത് എതിരാളിയെയും തോൽപ്പിക്കാൻ കഴിയുന്ന മികച്ച ടീമാണ് ഞങ്ങളുടേത്, അത് ഉറപ്പാണ്” സ്പാനിഷ് പരിശീലകൻ പറഞ്ഞു.

2014ൽ ഗ്രൂപ്പ് ഘട്ടത്തിലും റഷ്യയിൽ രണ്ടാം റൗണ്ടിലും പുറത്തായ സ്പെയിൻ ഈ ലോകകപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ ശ്രമിക്കും. യൂറോയുടെ സെമിഫൈനലിലെ അവരുടെ പ്രകടനം കുറച്ചുകാലമായി ലാ റോജയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഉണർത്തിയിരിക്കുകയാണ്. യുവ താരങ്ങളുടെ മികച്ച നിര തന്നെ സ്പാനിഷ് ടീമിനൊപ്പമുണ്ട്. ജർമ്മനി ,ജപ്പാൻ ,പ്ലേയോഫ് വിജയികൾ എന്നിവരോടൊപ്പംമനു വേൾഡ് കപ്പിൽ സ്‌പെയിൻ കളിക്കുക,

Rate this post