പ്രീമിയർ ലീഗിൽ പുതുചരിത്രം കുറിച്ച് ഏർലിംഗ് ഹാലൻഡ് | Erling Haaland

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ലബ്ബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്നുമെത്തിച്ച നോർവെകാരൻ ഏർലിംഗ് ഹാലൻഡ് ചരിത്രം കുറിച്ചു കൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ തികച്ച താരമായി മാറിയിരിക്കുകയാണ് ഏർലിംഗ് ഹാൻഡ്. വെറും 48 മത്സരങ്ങളിലാണ് ഹാലൻഡ് ഗോളിൽ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. ലിവർപൂളിനെതിരെ കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ അലിസൻ നൽകിയ മിസ് പാസിൽ അകെ പിടിച്ചെടുത്ത് നൽകിയ പന്ത് ഹാലൻഡ് പിഴവുകൾ കൂടാതെ വല കുലുക്കുകയായിരുന്നു. ERLING HAALAND […]

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡിവിഷൻ ഗോളുകൾ നേടുന്ന താരം | Cristiano Ronaldo

റിയാദിലെ അൽ-അവ്വൽ പാർക്കിൽ അൽ അഖ്ദൂദിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസ്സർ. എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസ്സർ സ്വന്തമാക്കിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ ഹിലാലിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലായി അൽ നാസർ. എന്നാൽ അവർ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. സമി അൽ-നജീയാണ് അൽ നസറിനായി സ്കോർകാർഡ് തുറന്നത്. […]

‘മാരക്കാനയിലെ അനിഷ്ട സംഭവങ്ങൾ ‘ : ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ |Argentina and Brazil

ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മത്സരം ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരത്തിൽ അര്ജന്റീന ഒരു ഗോളിന് വിജയം നേടിയിരുന്നു.മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പ് ദേശീയഗാനത്തിനിടെ അർജന്‍റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഘർഷത്തെ തുടർന്ന് മെസ്സിയും […]

ചരിത്രങ്ങളിൽ പേരുകൊത്തിവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , ഏറ്റവും മികച്ചവനെന്ന് നസർ പരിശീലകൻ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ അക്ദൂതിനെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഹോം സ്റ്റേഡിയത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു അൽ നസ്ർ ടീമിന്റെ തകർപ്പൻ പ്രകടനവും മൂന്നു ഗോളിന്റെ മനോഹരമായ വിജയവും അരങ്ങേറിയത്. മത്സരത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയാണ് ഇരട്ട ഗോളുകൾ സ്വന്തമാക്കിയത്. സൗദിയിലെ ടോപ് സ്കോറർ ലിസ്റ്റിലും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായും ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനോ റൊണാൾഡോ […]

‘ലോകത്തിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ താരങ്ങളിൽ ഒരാൾ…’: ലിവർപൂൾ താരം ഡാർവിൻ ന്യൂനസിനെ പ്രശംസിച്ച് ലൂയിസ് സുവാരസ് | Darwin Nunez |Luis Suarez

ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസിന്റെ പ്രകടനത്തെ പ്രശംസിച്ച് ഉറുഗ്വേൻ ഇതിഹാസ താരം ലൂയിസ് സുവാരസ്.കഴിഞ്ഞ വർഷം ലിവർപൂളിൽ ചേർന്ന നൂനെസിന് ഗോളിന് മുന്നിൽ ചില സമയങ്ങളിൽ ലഭിച്ച അവസരങ്ങൾ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ താരത്തിന്റെ സമീപകാലത്തെ ദേശീയ ടീമിനായുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം മുൻ ലിവർപൂൾ സ്‌ട്രൈക്കർ സുവാരസ് തന്റെ നാട്ടുകാരനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. സമീപഭാവിയിൽ ന്യൂനസിന് തന്റെ ജേഴ്സി നമ്പർ 9 അവകാശമാക്കാൻ കഴിയുമെന്ന് സുവാരസ് പറഞ്ഞു.“ലോകത്തിലെ ഏറ്റവും മികച്ച […]

പ്രീമിയർ ലീഗ് ആരു ഭരിക്കും, നീലയോ ചുവപ്പോ? ഇന്നറിയാം..

അന്താരാഷ്ട്ര മത്സരങ്ങൾകുള്ള ഇടവേള കഴിഞ്ഞു ക്ലബ്ബ് മത്സരങ്ങൾ വീണ്ടും സജീവമാവാൻ പോവുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ വമ്പൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്.നിലവിലെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ലിവർപൂളും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ഇന്ന് ആര് ജയിക്കുന്നുവോ അവർക്ക് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയും. പന്ത്രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിൽ മാഞ്ചസ്റ്റർ സിറ്റി 28 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും അത്രയും തന്നെ മത്സരങ്ങളിൽ 27പോയിന്റ്‌കളുമായി ലിവർപൂൾ തൊട്ടു […]

ഇരട്ട ഗോളുകളുമായി റൊണാൾഡോ ! സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്. രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ നേടി.79-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് എഎൽ ഒഖ്ദൂദ് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നാലാം മിനുട്ടിൽ തന്നെ […]

‘കഷ്ടപ്പാടുകളുടെയും നിരാശയുടെയും രണ്ടര വർഷം കൂടി’ : VAR-നുള്ള കാത്തിരിപ്പിനെക്കുറിച്ച് ഇവാൻ വുകോമാനോവിക് |Kerala Blasters

സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്‌ബോൾ വികസന മേധാവി ആഴ്‌സെൻ വെംഗർ എഐഎഫ്‌എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 22 വർഷത്തിന് ശേഷം ഇന്ത്യ കുവൈത്തിനെ തോൽപ്പിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സാങ്കേതികവിദ്യ 2025-26ൽ ഐഎസ്‌എല്ലിൽ നിലവിൽ വരുമെന്ന് ദേശീയ ഫെഡറേഷൻ അറിയിക്കുകയും ചെയ്തു. “അതെ, തീർച്ചയായും. രണ്ടര വർഷത്തിനുള്ളിൽ വിഎആർ ടെക്‌നോളജി എത്തുമെന്ന വിവരം […]

കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു , എതിരാളികൾ ഹൈദരാബാദ് എഫ്‌സി |Kerala Blasters

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ഐ‌എസ്‌എല്ലിലെ ആദ്യ ജയം ഇപ്പോഴും തിരയുന്ന ടീമാണ് ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഐഎസ്‌എൽ കാമ്പെയ്‌ൻ ഗംഭീരമായ രീതിയിൽ ആരംഭിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗ് 10 ടേബിളിൽ […]

അർജന്റീനയിൽ നിന്നും ലയണൽ മെസ്സിക്കൊരു പിൻഗാമി : ക്ലോഡിയോ എച്ചെവേരി | Claudio Echeverri

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നേടിയത് തകർപ്പൻ ഹാട്രിക്കോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് 17 കാരൻ. ലയണൽ മെസ്സിക്ക് ശേഷം ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ അര്ജന്റീന താരമായി എച്ചെവേരി മാറിയിരിക്കുകയാണ്. അണ്ടർ 17 ലോകകപ്പിൽ […]